- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊലീസ് ഹോട്ടലിന്റെ അഴിമതിയും സിഐയുടെ തൊപ്പി തെറിപ്പിച്ചതും പകയായി; കൃഷി സ്ഥലത്തിനായി പാറമാറ്റിയപ്പോൾ സ്റ്റോപ്പ് മെമോയുമായി എത്തി സ്ഥലം സിഐയും സംഘവും; പൊലീസിനു ചൂട്ട് പിടിച്ച് സർക്കാർ ഉദ്യോഗസ്ഥരും; കടം കയറി വിമുക്തഭടനും കുടുംബവും പെരുവഴിയിലേക്ക്; മുണ്ടക്കയത്ത് പൊലീസിന്റെ കടുവാ സ്റ്റൈൽ പകപോക്കൽ
ഇടുക്കി: പൊലീസ് ഐ.ജിയുമായി കൊമ്പ് കോർക്കുന്ന കടുവാകുന്നിൽ കുര്യാച്ചന്റെ കരളുറപ്പിന്റെ കഥ പറയുന്ന കടുവാ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. തന്നോട് ഇടയാൻ എത്തിയ കടുവാകുന്നിൽ കുര്യാച്ചനെ കള്ളകേസിൽ കുടുക്കിയും, വീട്ടിൽ നിരന്തരമായി റെയിഡ് നടത്തിയും വസ്തു വകകൾ ജപ്തി ചെയ്യിച്ചുമാണ് സിനിമയിലെ വില്ലൻ ഐ.ജി ഏമാൻ പകപോക്കുന്നത്. സമാനമായ രീതിയിൽ ജൈവകർഷകനായ മുണ്ടക്കയം സ്വദേശി ജോബിയെ എന്ന വിമുക്തഭടനെ വേട്ടയാടുകയാണ് മുണ്ടക്കയം പൊലീസ് ഡിപ്പാർട്ട്മെന്റും കൃഷി വകുപ്പും വില്ലേജ് അധികാരികളും.
തനിക്ക് എതിരേ പൊലീസ് സർക്കാർ വകുപ്പുകളിൽ ഏകോപനമുണ്ടാക്കി തന്നെ നേരിടുകയാണ് എന്ന് ജോബി ആരോപിക്കുന്നു. ശനിയാഴ്ച മൂന്ന് കോടി രൂപ വിലമതിക്കുന്ന ജോബിയുടെ വസ്തുവകകൾ ഒരു കോടി 90 ലക്ഷം രൂപ യുടെ ബാധ്യത ചുമത്തി ജപ്തി ചെയ്യും എന്നാണ് ബാങ്കിൽ നിന്നും ജോബിയെ അറിയിച്ചിരിക്കുന്നത്. മുണ്ടക്കയം പൊലീസ് ഹോട്ടലുമായി ബന്ധപ്പെട്ട അഴിമതി ജോബിയുടെ ഇടപെടലിനെ തുടർന്ന് പുറത്താവുകയും ഇതിൽ കൈയുള്ള ഒരു സിഐ സർവ്വീസിൽ നിന്ന് പുറത്താവുകയും ഒരു എസ്ഐ ക്രിമിനൽനിയമ നടപടി നേരിടുകയും ചെയ്യുന്നുണ്ട്.
ഇതാണ് പൊലീസിന് ജോബിയോടുള്ള വൈരാഗ്യത്തിന് കാരണം. മൂന്നേക്കർ സ്ഥലത്ത് ജൈവകൃഷിയും മത്സ്യകൃഷിയും നാടൻപശുവളർത്തലുമായി നല്ലരീതിയിൽ ജോബിയുടെ കൃഷി പച്ചപിടിക്കുന്നതിനിടയിലാണ് മുണ്ടക്കയം സിഐ നേരിട്ട് എത്തി ഈ പ്രദേശത്തെ പ്രവർത്തനങ്ങൾ നിർത്തി വെയ്ക്കണം എന്ന് ആവിശ്യപ്പെട്ടത്. ഇവിടെ നിന്ന് പൊട്ടിച്ച നൂറ് ലോഡ് പാറ അനധികൃതമായി ജോബി മറിച്ചു വിറ്റു എന്ന് പരാതി ലഭിച്ചു എന്നാണ് പൊലീസ് അറിയിച്ചത്. പിന്നാലെ എത്തി വില്ലേജ് ഓഫിസിന്റെ സ്റ്റോപ്പ് മെമോ. പ്രസ്തുത വസ്തുവിലെ എല്ലാ പ്രവർത്തനങ്ങളും നിർത്തി വെയ്ക്കണം എന്നായിരുന്നു ഇണ്ടാസ് എന്ന് ജോബി പറയുന്നു.
''പഞ്ചായത്ത് സെക്രട്ടറിയുടെ പെർമിഷൻ എടുത്തതിന് ശേഷമാണ് വസ്തുവിൽ ഉണ്ടായിരുന്ന പാറപൊട്ടിച്ചത്. അത് പൊലീസ് പറയുന്നത് പൊലെ കരിമരുന്ന് ഉപയോഗിച്ച് പൊട്ടിക്കുകയ ആയിരുന്നില്ല. ഹിറ്റാച്ചി ഉപയോഗിച്ചാണ് ഭൂമിക്ക് മുകളിൽ ഉണ്ടായിരുന്ന പാറ നീക്കിയത്. ആ പാറ തന്നെ ഉപയോഗിച്ചാണ് തന്റെ വസ്തുവിന്റെ ചുറ്റിനും സംരക്ഷണം കെട്ടിയിരിക്കുന്നത്. ഈ വസ്തുവിൽ കൃഷി ചെയ്യുവാൻ വേണ്ടി രണ്ട് കിണർ കുഴിച്ചതും ബന്ധപ്പെട്ട വകുപ്പിന്റെ അനുവാദം കിട്ടിയതിന് ശേഷമാണ്.
എന്നാൽ അതെല്ലാം മറച്ച് വെച്ചു കൊണ്ടാണ് പൊലീസും മറ്റ് വകുപ്പുകളും ചേർന്ന് തനിക്ക് എതിരേ കുരുക്ക് ഉണ്ടാക്കിയിരിക്കുന്നത്' തന്റെ വസ്തുവിനും വീടിനും ഇൻഷുറസ് സുരക്ഷ ഉണ്ടായിരുന്നതാണ് എന്നാൽ പ്രളയം വന്നപ്പോൾ ബാങ്കുകാരും അനാസ്ഥ കാട്ടി തന്റെ കൃഷിയെ നശിപ്പിക്കാൻ കൂട്ട് നിന്നു. ഇവരുടെ അവിശുദ്ധബന്ധത്തിന്റെ പുതിയ സൃഷ്ടിയാണ് തന്റെ വസ്തവും വീടും ജപ്തി എന്നും ജോബി ആരോപിക്കുന്നു.
ജന്റ് ഗൗരാമിയുടെ 2000 ബ്രീഡിഗ് പെയർ ഉണ്ടായിരുന്ന മത്സ്യകൃഷിയാണ് ജോബിക്ക് ഉണ്ടായിരുന്നത്. വർഷം മിനിമം 30 ലക്ഷം രൂപ വരുമാനം ലഭിക്കേണ്ടതായിരുന്നു ഈ മേഖലയിൽ എന്നാൽ സ്റ്റോപ്പ് മെമോ കാരണം കൃഷി നാശത്തിന്റെ വക്കിലാണ്. പശുക്കളും മത്സ്യവും ജൈവകൃഷിയുമടക്കം രണ്ട് ലക്ഷത്തോളം രൂപ മാസം ചിലവുണ്ട്. അതിന് വക ഇല്ലാതെ കഷ്ടപെടുമ്പോഴാണ് ബജാജ് ഫിനാൻസ് ജപ്തി ഭീഷണിയുമായി എത്തിയിരിക്കുന്നത്. ആദ്യം ആത്മഹത്യയെ പറ്റി വരെ ആലോചിച്ചു എങ്കിലും ഇപ്പോൾ തല ഉയർത്തി നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ജോബി. താമസം കോഴീക്കൂട്ടിലെക്ക് മാറിയാലും തനിക്ക് എതിരേ കള്ളകേസ് ഉണ്ടാക്കിയവരെ നിയമത്തിന്റെ കൂട്ടിൽ കയറ്റി നിർത്തും എന്ന് ഈ മുണ്ടക്കയംകാരൻ ഉറപ്പിച്ച് പറയുന്നു.