- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റിനൽ ദ്വീപിലെ യാത്രയ്ക്ക് അലൻ ചൗവിനെ പ്രേരിപ്പിച്ചത് രണ്ടു സന്യാസിമാരെന്ന് പൊലീസ്; രണ്ടു പേരും ഇന്ത്യ വിട്ടെന്നും സൂചന; ജോണുമായി സന്യാസിമാർ നടത്തിയ സംഭാഷണങ്ങൾ വീണ്ടെടുത്തു; സംഭവത്തിൽ ആറ് മത്സ്യത്തൊഴിലാളികളടക്കം ഏഴ് പേർ കസ്റ്റഡിയിൽ; രണ്ടുപേരുടെ പങ്കിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചെന്നും പൊലീസ്
പോർട്ട് ബ്ലെയർ: സെന്റിനൽ ദ്വീപിൽ മതപപ്രചരണത്തിനെത്തിയ യുഎസ് മതപ്രഭാഷകൻ ജോൺ അലൻ ചൗ തദ്ദേശീയരുടെ അമ്പേറ്റ് മരിച്ച സംഭവത്തിൽ ജോൺ അലൻ ചൗവിനെ ആൻഡമാൻ നിക്കോബാറിലേക്കുള്ള യാത്രക്കായി അമേരിക്കയിൽ നിന്നുള്ള രണ്ട് സന്യാസിമാർ പ്രോത്സാഹിപ്പിച്ചതായി പൊലീസ്. എന്നാൽ സന്യാസിമാരെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയായറായിട്ടില്ല. ഇരുവരും ഇന്ത്യ വിട്ടതായും ജോണിന്റെ യാത്രയിലുള്ള രണ്ടുപേരുടെയും പങ്കിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. ജോണുമായി സന്യാസികൾ നടത്തിയ സംഭാഷണങ്ങൾ വീണ്ടെടുത്തതായും പൊലീസ് പറഞ്ഞു. നവംബർ 17 നാണ് ജോൺ സെന്റിനൽസിന്റെ അമ്പേറ്റ് മരണപ്പെടുന്നത്. എന്നാൽ ഇതുവരെ മൃതദേഹം വീണ്ടെടുക്കാനായിട്ടില്ല. ആറ് മത്സ്യത്തൊഴിലാളികളടക്കം ഏഴ് പേരെ ജോൺ അലൻ ചൗവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സെന്റിനൽ ദ്വീപിൽ യുഎസ് മതപ്രഭാഷകൻ ജോൺ അലൻ ചൗ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ, വംശനാശ ഭീഷണി നേരിടുന്ന ആദിവാസി സമൂഹങ്ങൾക്ക് സംരക്ഷണം ഉറപ്പ് വരുത്തണമെന്ന ആവശ്യം ശക്ത
പോർട്ട് ബ്ലെയർ: സെന്റിനൽ ദ്വീപിൽ മതപപ്രചരണത്തിനെത്തിയ യുഎസ് മതപ്രഭാഷകൻ ജോൺ അലൻ ചൗ തദ്ദേശീയരുടെ അമ്പേറ്റ് മരിച്ച സംഭവത്തിൽ ജോൺ അലൻ ചൗവിനെ ആൻഡമാൻ നിക്കോബാറിലേക്കുള്ള യാത്രക്കായി അമേരിക്കയിൽ നിന്നുള്ള രണ്ട് സന്യാസിമാർ പ്രോത്സാഹിപ്പിച്ചതായി പൊലീസ്. എന്നാൽ സന്യാസിമാരെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയായറായിട്ടില്ല. ഇരുവരും ഇന്ത്യ വിട്ടതായും ജോണിന്റെ യാത്രയിലുള്ള രണ്ടുപേരുടെയും പങ്കിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
ജോണുമായി സന്യാസികൾ നടത്തിയ സംഭാഷണങ്ങൾ വീണ്ടെടുത്തതായും പൊലീസ് പറഞ്ഞു. നവംബർ 17 നാണ് ജോൺ സെന്റിനൽസിന്റെ അമ്പേറ്റ് മരണപ്പെടുന്നത്. എന്നാൽ ഇതുവരെ മൃതദേഹം വീണ്ടെടുക്കാനായിട്ടില്ല. ആറ് മത്സ്യത്തൊഴിലാളികളടക്കം ഏഴ് പേരെ ജോൺ അലൻ ചൗവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സെന്റിനൽ ദ്വീപിൽ യുഎസ് മതപ്രഭാഷകൻ ജോൺ അലൻ ചൗ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ, വംശനാശ ഭീഷണി നേരിടുന്ന ആദിവാസി സമൂഹങ്ങൾക്ക് സംരക്ഷണം ഉറപ്പ് വരുത്തണമെന്ന ആവശ്യം ശക്തമായി. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്ന ഗോത്രവർഗക്കാർക്കിടയിൽ മതപ്രചാരണം നടത്തുന്നതിനായി എത്തിയപ്പോഴാണ് ജോൺ അമ്പേറ്റ് കൊല്ലപ്പെട്ടത്.
ഇതിന് ശേഷം ഗോത്രവർഗക്കാർ മറവ് ചെയ്ത മൃതദേഹം വീണ്ടെടുക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. ക്രിസ്തുമത പ്രചാരണത്തിന് വേണ്ടിയാണ് താൻ ദ്വീപിലേക്ക് പോകുന്നതെന്ന് അലൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതെ സമയം ആൻഡമാൻ നിക്കോബാറിലെ ഉത്തര സെന്റിനൽ ദ്വീപിൽ ഗോത്രവർഗ്ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ട യുഎസ് പൗരൻ മരണം മുന്നിൽക്കണ്ടിരുന്നെന്ന് സ്ഥിരികരിക്കുന്ന കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്.
ദ്വീപിലെത്താനുള്ള എല്ലാ മുന്നോരുക്കങ്ങളും ജോൺ അലൻ ചൗ നടത്തിയിരുന്നു. ഗോത്രവർഗ്ഗക്കാരുടെ ആക്രമണത്തെ ചെറുക്കാൻ നെഞ്ചിലും വയറിലും ഷീൽഡുകൾ ധരിച്ചാണ് അലൻ ദ്വീപിലെത്തിയത്. വൈറ്റമിൻ ഗുളികളും രക്തം കട്ടപിടിക്കാനുള്ള മരുന്നുകളും അലൻ കരുതിയിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഗോത്രവർഗക്കാരെ സന്തോഷിപ്പിക്കാൻ നിരവധി സമ്മാനങ്ങളും കയ്യിൽ കരുതിയിരുന്നു.
ചൂണ്ടകൾ, തുവാലകൾ, റബർ ട്യൂബുകൾ തുടങ്ങി നിരവധി സാധനങ്ങൾ അലൻ കയ്യിൽ കരുതിയിരുന്നു. പുറംലോകവുമായി ബന്ധമില്ലാത്ത ഗോത്രവർഗ്ഗക്കാരാണ് സെന്റിനൽ ദ്വീപിലേത്. ആദ്യതവണയെത്തിയപ്പോൾ പത്തുവയസുള്ള ഒരു കുട്ടി അലനെതിരെ അമ്പെയ്തിരുന്നു. അലന്റെ ബൈബിളിലാണ് അമ്പ് കൊണ്ടത്. അന്ന് മടങ്ങിയ അലൻ വീണ്ടും ദ്വീപിലേക്ക് മടങ്ങിച്ചെല്ലാൻ തീരുമാനിക്കുകയായിരുന്നു.ദ്വീപിലെ ഗോത്രവർഗ്ഗക്കാരെ മതപരിവർത്തനം ചെയ്യുകയായിരുന്നു അലന്റെ ഉദ്ദേശ്യം.