ബജറ്റിൽ മുഖ്യമന്ത്രിക്ക് തോമസ് ഐസക്ക് നൽകിയത് പിണറായിയിൽ ഒരു പൊലീസ് സ്റ്റേഷൻ മാത്രം..! സ്വന്തം മണ്ഡലത്തിൽ തേനും പാലും ഒഴുക്കുന്ന മാണി ശൈലി ഇല്ലാതെ ഐസക്കിന്റെ ബജറ്റ്; മലപ്പുറം-കോട്ടയം ബജറ്റെന്ന ആക്ഷേപവും ഇത്തവണയില്ല
തിരുവനന്തപുരം: സാമൂഹിക പ്രാദേശിക സന്തുലിതാവസ്ഥയാണ് ഏതൊരു ബജറ്റിന്റേയും കാതൽ. എല്ലാ വിഭാഗങ്ങളേയും ഉൾക്കൊള്ളുന്നതാകണം അത്. എന്നാൽ കഴിഞ്ഞ അഞ്ചു കൊല്ലവും കേരള നിയമസഭയിൽ യുഡിഎഫ് അവതരിപ്പിച്ചത് കോട്ടയം-മലപ്പുറം ബജറ്റായിരുന്നുവെന്നാണ് ആക്ഷേപമെത്തിയത്. സ്വന്തം മണ്ഡലമായ പാലയിലേക്ക് എല്ലാം ധനമന്ത്രിയായിരുന്ന കെഎം മാണി കൊണ്ടു പോയെന്നായിരുന്നു വിമർശനം. മുസ്ലിംലീഗിന്റെ മണ്ഡലങ്ങൾക്കും മാണി വാരിക്കോരി കൊടുത്തുവെന്നും വിലയിരുത്തലുകളെത്തി. എന്നാൽ ഇടത് സർക്കാർ അധികാരത്തിലെത്തി പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഈ പേരുദോഷം ഉയരില്ല. മുഖ്യമന്ത്രിയുടെ പ്രത്യേക താൽപ്പര്യമോ ധനമന്ത്രിയുടെ മണ്ഡലത്തിലേക്ക് പണം ഒഴുക്കുന്നതോ കാണാനില്ല. സാമ്പത്തിക മാന്ദ്യം ഉള്ളതിനാൽ ആരോഗ്യവകുപ്പിൽ അല്ലാതെ രണ്ട് കൊല്ലത്തേക്ക് മറ്റ് തസ്തികകളൊന്നും സൃഷ്ടിക്കില്ലെന്നാണ് തീരുമാനം. പുതിയ സ്ഥാപനങ്ങളും ഇല്ല. അടിസ്ഥാന സൗകര്യത്തിന് പാലങ്ങളും അണ്ടർപാസുകളും റോഡുകളും നിർമ്മിക്കും. ഇതില്ലാം ആവശ്യം മാത്രമാണ് തോമസ് ഐസക് പരിഗണിച്ചിരിക്കുന്നത്. മുഖ്യ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സാമൂഹിക പ്രാദേശിക സന്തുലിതാവസ്ഥയാണ് ഏതൊരു ബജറ്റിന്റേയും കാതൽ. എല്ലാ വിഭാഗങ്ങളേയും ഉൾക്കൊള്ളുന്നതാകണം അത്. എന്നാൽ കഴിഞ്ഞ അഞ്ചു കൊല്ലവും കേരള നിയമസഭയിൽ യുഡിഎഫ് അവതരിപ്പിച്ചത് കോട്ടയം-മലപ്പുറം ബജറ്റായിരുന്നുവെന്നാണ് ആക്ഷേപമെത്തിയത്. സ്വന്തം മണ്ഡലമായ പാലയിലേക്ക് എല്ലാം ധനമന്ത്രിയായിരുന്ന കെഎം മാണി കൊണ്ടു പോയെന്നായിരുന്നു വിമർശനം. മുസ്ലിംലീഗിന്റെ മണ്ഡലങ്ങൾക്കും മാണി വാരിക്കോരി കൊടുത്തുവെന്നും വിലയിരുത്തലുകളെത്തി. എന്നാൽ ഇടത് സർക്കാർ അധികാരത്തിലെത്തി പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഈ പേരുദോഷം ഉയരില്ല. മുഖ്യമന്ത്രിയുടെ പ്രത്യേക താൽപ്പര്യമോ ധനമന്ത്രിയുടെ മണ്ഡലത്തിലേക്ക് പണം ഒഴുക്കുന്നതോ കാണാനില്ല.
സാമ്പത്തിക മാന്ദ്യം ഉള്ളതിനാൽ ആരോഗ്യവകുപ്പിൽ അല്ലാതെ രണ്ട് കൊല്ലത്തേക്ക് മറ്റ് തസ്തികകളൊന്നും സൃഷ്ടിക്കില്ലെന്നാണ് തീരുമാനം. പുതിയ സ്ഥാപനങ്ങളും ഇല്ല. അടിസ്ഥാന സൗകര്യത്തിന് പാലങ്ങളും അണ്ടർപാസുകളും റോഡുകളും നിർമ്മിക്കും. ഇതില്ലാം ആവശ്യം മാത്രമാണ് തോമസ് ഐസക് പരിഗണിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിനും പ്രത്യേക പരിഗണനയോ പദ്ധതിയോ ബജറ്റിലിൽ ഇല്ല. എന്നാൽ പുതിയൊരു പൊലീസ് സ്റ്റേഷൻ തന്റെ വീടിന് അടുത്ത് പിണറായി വിജയൻ ചോദിച്ച് വാങ്ങുകയും ചെയ്തിരിക്കുന്നു. ധർമ്മടം മണ്ഡലത്തിൽ നിന്നാണ് പിണറായി നിയമസഭയിലെത്തിയത്. ധർമ്മടത്ത് പൊലീസ് സ്റ്റേഷനുണ്ട്. എന്നാൽ കണ്ണൂരിലെ പ്രത്യേക സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ വീട്ടിനടുത്തും പൊലീസ് സ്റ്റേഷനെത്തുന്നു. സംസ്ഥാനത്ത് പുതുതായി തുടങ്ങുന്ന ഏഴ് പൊലീസ് സ്റ്റേഷനിൽ ഒന്നാണ് പിണറായിയിൽ സ്ഥാപിക്കുക.
പിണറായിയിലെ ക്രമസമാധാന നിലയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുമ്പോഴാണ് പൊലീസ് സ്റ്റേഷൻ എത്തുന്നതെന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനം ബോംബ് സ്ഫോടനത്തിൽ കലാശിച്ചതും മറ്റും ഏറെ ചർച്ചയായിരുന്നു. ഇതിനൊപ്പം സിപിഐ(എം)-ആർഎസ്എസ് സംഘട്ടനങ്ങളും ഈ മേഖലയിൽ നടക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ബിജെപി പ്രതിഷേധങ്ങളും സജീവമാക്കി. ഇതിനിടെയിലാണ് മുഖ്യമന്ത്രിയുടെ ജന്മനാട്ടിൽ ക്രമസമാധാന പാലനത്തിനായി ധനമന്ത്രി പൊലീസ് സ്റ്റേഷൻ അനുവദിക്കുന്നതെന്നതും ശ്രദ്ധേയമാണ്. തോമസ് ഐസക്കിന്റെ മണ്ഡലമായ ആലപ്പുഴയ്ക്ക് പ്രത്യേക പരിഗണനയുമില്ല. അർഹിക്കുന്ന പദ്ധതികൾ മാത്രമേ തന്റെ മണ്ഡലത്തിലേക്കും ധനമന്ത്രി കൊണ്ടു പോകുന്നുള്ളൂ.
ഉമ്മൻ ചാണ്ടി അധികാരത്തിൽ ഇരുന്നപ്പോൾ കേരളത്തിൽ ബജറ്റ് കഴിയുമ്പോൾ ചർച്ച ഇങ്ങനെയായിരുന്നില്ല. പാലാ-പാണക്കാട് ബജറ്റ് എന്നു പോലും വിമർശനമെത്തി. മുസ്ലിം ലീഗിന്റേയും കേരളാ കോൺഗ്രസിന്റേയും താൽപ്പര്യമാത്രമാണ് മാണി പ്രതിഫലിപ്പിക്കുന്നതെന്നതായിരുന്നു വിമർശനങ്ങൾ ഉയർന്നത്. ആ അസന്തുലിതാവസ്ഥ സൃഷ്ടിക്കലിനൊപ്പം ന്യൂനപക്ഷ പ്രീണനവും ചർച്ചയായി. യുഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവിയൊരുക്കാൻ പോലും ഇത് കാരണമായി. യുഡിഎഫ് സർക്കാരിന്റെ കന്നിബജറ്റിന്റെ അവതരണ ശേഷം സഭാതലം വിട്ടിറങ്ങിയ ഭരണകക്ഷി എംഎൽഎമാരിൽ പോലും മുറുമുറുപ്പ് ദൃശ്യമായി. വികസനം പാല, പൂഞ്ഞാർ വഴിയാണെന്ന് കോൺഗ്രസ് എംഎൽഎമാർ പോലും വിമർശനം ഉന്നയിച്ചു. ഇത്തരം വിമർശനങ്ങളാണ് ഇടത് സർക്കാരിന്റെ കാലത്ത് അപ്രസക്തമാകുന്നതെന്നാണ് തോമസ് ഐസകിന്റെ ബജറ്റ് നൽകുന്ന സൂചന.
ബജറ്റ് പ്രസംഗത്തിൽ അച്ചടിക്കാത്ത ചിലതും ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായിയുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് സൂചിപ്പിക്കുന്നതായിരുന്നു അവ. ബജറ്റ് തയ്യാറാക്കുന്നതിന്റെ എല്ല ഘട്ടത്തിലും മുഖ്യമന്ത്രിയുമായി ആശയ സംവാദം നടത്തിയെന്നും വിശദീകരിച്ചു. ഇത് തന്റെ മാത്രം ബജറ്റല്ല, ഇടതുപക്ഷ സർക്കാരിന്റേതാണെന്ന് വ്യക്തമാക്കാനായിരുന്നു ഈ വാക്കുകൾ. ബജറ്റ് തയ്യാറാക്കാൻ സഹായിച്ച എല്ലാ ഉദ്യോഗസ്ഥർക്കും നന്ദി പറഞ്ഞാണ് തോമസ് ഐസക് ബജറ്റ് പ്രസംഗം ഉപസംഹരിപ്പിച്ചത്.