- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൻദ് സോറിൽ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട കർഷരുടെ കുടുംബങ്ങളെ കാണാനെത്തിയ രാഹുൽ പൊലീസ് കസ്റ്റഡിയിൽ; കോൺഗ്രസ് ഉപാധ്യക്ഷനെതിരെ കരുതൽ നടപടി സ്വീകരിച്ചതാണെന്ന് വിശദീകരിച്ച് മധ്യപ്രദേശ് പൊലീസ്
ഭോപ്പാൽ : മധ്യപ്രദേശിലെ മൻദ്സോറിൽ നടന്ന പെലീസ് വെടിവെപ്പിൽ മരിച്ച കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ ഘട്ടത്തിൽ രാഹുൽ പ്രദേശം സന്ദർശിക്കുന്നത് പ്രശ്‌നം കൂടുതൽ വഷളാക്കുമെന്ന് വ്യക്തമാക്കിയാണ് നടപടിയെന്നാണ് വിശദീകരണം. ഡൽഹിയിൽ നിന്ന് ഭോപ്പാലിൽ എത്തി കർഷകരുടെ വീടുകൾ സന്ദർശിക്കാൻ എത്തുമ്പോൾ രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കരുതൽ തടങ്കലാണെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് വെടിവെപ്പിൽ കർഷകർ മരിച്ചതിനെ കോൺഗ്രസ് അപലപിച്ചിരുന്നു. കർഷകരുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ രാജിവെയ്ക്കണമെന്ന് മുന്മുഖ്യമന്ത്രി ദിഗ് വിജയ് സിങ് ആവശ്യപ്പെടുകയും ചെയ്തു. അതിനിടെ കർഷക പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ, പ്രതിഷേധം തണുപ്പിക്കാനുള്ള നടപടികളുമായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ രംഗത്തെത്തി. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ കു
ഭോപ്പാൽ : മധ്യപ്രദേശിലെ മൻദ്സോറിൽ നടന്ന പെലീസ് വെടിവെപ്പിൽ മരിച്ച കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ ഘട്ടത്തിൽ രാഹുൽ പ്രദേശം സന്ദർശിക്കുന്നത് പ്രശ്‌നം കൂടുതൽ വഷളാക്കുമെന്ന് വ്യക്തമാക്കിയാണ് നടപടിയെന്നാണ് വിശദീകരണം. ഡൽഹിയിൽ നിന്ന് ഭോപ്പാലിൽ എത്തി കർഷകരുടെ വീടുകൾ സന്ദർശിക്കാൻ എത്തുമ്പോൾ രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കരുതൽ തടങ്കലാണെന്നാണ് ലഭിക്കുന്ന വിവരം.
പൊലീസ് വെടിവെപ്പിൽ കർഷകർ മരിച്ചതിനെ കോൺഗ്രസ് അപലപിച്ചിരുന്നു. കർഷകരുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ രാജിവെയ്ക്കണമെന്ന് മുന്മുഖ്യമന്ത്രി ദിഗ് വിജയ് സിങ് ആവശ്യപ്പെടുകയും ചെയ്തു.
അതിനിടെ കർഷക പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ, പ്രതിഷേധം തണുപ്പിക്കാനുള്ള നടപടികളുമായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ രംഗത്തെത്തി. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്ന് ഒരു കോടി രൂപ നഷ്ട പരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചുവെങ്കിലും ജനരോഷം ശക്തമാണ് ഇപ്പോഴും. സംഘർഷാവസ്ഥയ്ക്ക് അയവു വന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
കാർഷിക വിളകൾക്ക് വില ഉറപ്പാക്കണമെന്നും വായ്പ തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട് കർഷകർ ദിവസങ്ങളായി സമരം നടത്തി വരികയാണ്. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളായ ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും കർഷക കടങ്ങൾ എഴുതി തള്ളിയത് പോലെ, കാർഷിക കടങ്ങൾ എഴുതി തള്ളണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. പ്രക്ഷോഭത്തിനിടെ കർഷകർ പൊലീസിന് നേരെ കല്ലെറിയുകയും, വാഹനങ്ങൾക്ക് തീയിടുകയും ചെയ്ട്ടതു. ഇതേ തുടർന്ന് പൊലീസ് കർഷകർക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
അതിനിടെ മന്ദ്‌സൗറിൽ കർഷകർക്കുനേരെ വെടിവച്ചതു പൊലീസല്ലെന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ വാദം തള്ളി ആഭ്യന്തരമന്ത്രി രംഗത്തെത്തിയതും ചർച്ചയായിട്ടുണ്ട്. വെടിവച്ചതു പൊലീസ് തന്നെയാണെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ് പറഞ്ഞു. അതേസമയം, കർഷകരുടെ പ്രതിഷേധം കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയ മന്ദ്‌സൗർ കലക്ടർ സ്വതന്ത്രകുമാറിനെയും എസ്‌പി. ഒ.പി. ത്രിപാഠിയെയും സ്ഥലം മാറ്റുകയും ചെയ്തു.
ഓംപ്രകാശ് ശ്രീവാസ്തവയാണു പുതിയ കലക്ടർ. പ്രശ്‌നബാധിത സ്ഥലത്തു കലക്ടറും എസ്‌പിയും എത്താൻ വൈകിയെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി നടത്തിയ ചർച്ചയിൽ കർഷകരുടെ പ്രതിനിധികൾ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇവരുടെ സ്ഥാനചലനം. പഴങ്ങളുടെയും പച്ചക്കറികളുടെയും സംഭരണവില വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ആറു ദിവസമായി കർഷകർ പ്രക്ഷോഭത്തിലാണ്.



