- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഴക്കമ്പലം കിറ്റെക്സ് തൊഴിലാളികളുടെ അക്രമം: പരിക്കേറ്റ പൊലീസുകാരുടെ ചികിത്സാ ചെലവ് പൊലീസ് വഹിക്കും; ചികിത്സ തുടരുന്നവർക്ക് ആവശ്യമായ പണം നൽകാൻ തീരുമാനമായതായി ഡിജിപി
തിരുവനന്തപുരം: കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ നടത്തിയ അക്രമം തടയുന്നതിനിടെ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാചെലവ് പൊലീസ് വഹിക്കും. അതിക്രമത്തിന് ഇരയായ പൊലീസ് ഉദ്യോഗസ്ഥർ ചികിത്സയ്ക്കായി ഇതിനകം മുടക്കിയ പണം തിരികെ നൽകാനാണ് തീരുമാനിച്ചത്. ചികിത്സ തുടരുന്നവർക്ക് ആവശ്യമായ പണം നൽകാനും തീരുമാനമായതായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അറിയിച്ചു.
അക്രമവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിൽ 50 പേർക്കെതിരെയാണ് കുറ്റം ചുമത്തിയിട്ടുള്ളത്. 50 ഓളം പേർ ചേർന്നാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ അടക്കമുള്ളവരെ കൊല്ലാൻ ശ്രമിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
സംഘർഷം തടയാൻ എത്തിയവരെ കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ഉദ്ദേശം.പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. പ്രതികൾ കല്ലും മരവടിയും ഉപയോഗിച്ച് എസ്എച്ച്ഒ വി പി ഷാജനെ വധിക്കാൻ ശ്രമിച്ചു. സംഘം ചേർന്നായിരുന്നു ആക്രമണം. സംഘർഷത്തെക്കുറിച്ച് അറിഞ്ഞ് അന്വേഷിക്കാനെത്തിയ പൊലീസിനെ ഇവർ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു എന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതികളെ വിയ്യൂർ, കാക്കനാട്, മൂവാറ്റുപുഴ ജയിലുകളിലേക്ക് അയക്കാനാണ് പൊലീസ് ആലോചിക്കുന്നത്.
അക്രമ സംഭവം നടക്കുന്ന സമയത്ത് ഇതരസംസ്ഥാന തൊഴിലാളികൾക്കൊപ്പമുണ്ടായിരുന്നവരും അവരുടെ മൊബൈലുകളിൽ ദൃശ്യങ്ങളെടുത്തിരുന്നു. ഇതും പൊലീസ് പരിശോധിക്കും.
മറുനാടന് മലയാളി ബ്യൂറോ