- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്താഴ്ച്ചയോടെ നിരത്തിലിറങ്ങുന്നത് ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളോടെയുള്ള പട്രോളിങ് വാഹനങ്ങൾ; കുവൈറ്റിലെ പൊലീസ് വാഹനങ്ങൾ ഇനി കളർഫുളാകും
അടുത്താഴ്‌ച്ച മുതൽ കുവൈറ്റിലെ നിരത്തിൽ റോന്തു ചുറ്റുക ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളോടെയുള്ള പട്രോളിങ് വാഹനങ്ങൾ.ഒപ്പം വിവിധ കളറുകളോടെ പൊലീസ് വാഹനങ്ങളുടെ നിറം മാറുകയും ചെയ്യും. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളോടെയാണ് ആഭ്യന്തര മന്ത്രാലയം പുതിയ പട്രോളിങ് വാഹനങ്ങൾ നിരത്തിലിറക്കുകയെന്ന് മന്ത്രാലയം പബ്ലിക് റിലേഷൻ വിഭാഗം ആണ അറിയിച്ചത്. കറുപ്പ് നിറത്തിൽ മഞ്ഞ വരകൾ ചേർത്തു മനോഹരമാക്കിയ റെസ്‌ക്യൂ പട്രോളിങ് കാറുകൾ, വെളുത്ത പശ്ചാത്തലത്തിൽ മഞ്ഞയും നീലയും സ്റ്റ്രിപ്പുകളോട് കൂടിയ ട്രാഫിക് കാറുകൾ, വെളുപ്പും ചാര നിറവും ചേർന്ന പൊതു സുരക്ഷാ വാഹനങ്ങൾ, ഇളം ചാര നിറത്തിൽ തവിട്ടു വരകളുമായി അമൻ അൽമുനാഫിദ് ഇങ്ങനെ നീളുന്നു പൊലീസ് വാഹനങ്ങളിലെ നിറം മാറ്റം. പൊതു സുരക്ഷാ വിഭാഗത്തിലേക്ക് ആവശ്യമായ പുതിയ 271 വാഹനങ്ങൾ അടുത്ത ആഴ്ചയോടെ ഏറ്റുവാങ്ങുമെന്നു ആഭ്യന്തര മന്ത്രാലയം വാഹന വിഭാഗം മേധാവി കേണൽ മിശാൽ ഇബ്രാഹിം ഷഹബാൻ പറഞ്ഞു. അടുത്ത മാസം പകുതിമുതൽ രണ്ട് ഘട്ടങ്ങളിലായി ട്രാഫിക് ഡിപ്പാർട്ടുമെന്റിലേക്
അടുത്താഴ്‌ച്ച മുതൽ കുവൈറ്റിലെ നിരത്തിൽ റോന്തു ചുറ്റുക ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളോടെയുള്ള പട്രോളിങ് വാഹനങ്ങൾ.ഒപ്പം വിവിധ കളറുകളോടെ പൊലീസ് വാഹനങ്ങളുടെ നിറം മാറുകയും ചെയ്യും. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളോടെയാണ് ആഭ്യന്തര മന്ത്രാലയം പുതിയ പട്രോളിങ് വാഹനങ്ങൾ നിരത്തിലിറക്കുകയെന്ന് മന്ത്രാലയം പബ്ലിക് റിലേഷൻ വിഭാഗം ആണ അറിയിച്ചത്.
കറുപ്പ് നിറത്തിൽ മഞ്ഞ വരകൾ ചേർത്തു മനോഹരമാക്കിയ റെസ്‌ക്യൂ പട്രോളിങ് കാറുകൾ, വെളുത്ത പശ്ചാത്തലത്തിൽ മഞ്ഞയും നീലയും സ്റ്റ്രിപ്പുകളോട് കൂടിയ ട്രാഫിക് കാറുകൾ, വെളുപ്പും ചാര നിറവും ചേർന്ന പൊതു സുരക്ഷാ വാഹനങ്ങൾ, ഇളം ചാര നിറത്തിൽ തവിട്ടു
വരകളുമായി അമൻ അൽമുനാഫിദ് ഇങ്ങനെ നീളുന്നു പൊലീസ് വാഹനങ്ങളിലെ നിറം മാറ്റം.
പൊതു സുരക്ഷാ വിഭാഗത്തിലേക്ക് ആവശ്യമായ പുതിയ 271 വാഹനങ്ങൾ അടുത്ത ആഴ്ചയോടെ ഏറ്റുവാങ്ങുമെന്നു ആഭ്യന്തര മന്ത്രാലയം വാഹന വിഭാഗം മേധാവി കേണൽ മിശാൽ ഇബ്രാഹിം ഷഹബാൻ പറഞ്ഞു. അടുത്ത മാസം പകുതിമുതൽ രണ്ട് ഘട്ടങ്ങളിലായി ട്രാഫിക് ഡിപ്പാർട്ടുമെന്റിലേക്കും നിറം മാറ്റിയ വാഹന വ്യൂഹം എത്തിച്ചേരും. അതിർത്തികാര്യ ഡിപ്പാർട്ടുമെന്റിലുൾപ്പെടെ മന്ത്രാലയത്തിന് കീഴിലെ എല്ലാ വാഹനങ്ങളിലും ഈ നിറംമാറ്റ പദ്ധതി നടപ്പാക്കാനാണ് മന്ത്രാലയത്തിന്റെ പദ്ധതി.