- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരാപ്പുഴ സംഭവത്തിൽ അഞ്ചു പൊലീസുകാർ പ്രതികളായതോടെ 'വയ്യാവേലി' കേസുകൾ ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടിലേക്ക് പൊലീസ് സേന; 'നിസ്സഹകരണ ലൈൻ' പ്രകടമായപ്പോൾ കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്; മദ്യപിക്കുന്നവരെ പിടികൂടുന്നത് ഉൾപ്പെടെ വാഹന പരിശോധനകളും കുറഞ്ഞു; സ്റ്റേഷനുകളിൽ സ്ഥിതി കൈവിട്ടു പോകാതിരിക്കാൻ സ്വന്തം ചെലവിൽ ക്യാമറകൾ സ്ഥാപിച്ചും ചില ഉദ്യോഗസ്ഥർ
കൊച്ചി:വരാപ്പുഴ കസ്റ്റഡി കൊലപാതകത്തെ തുടർന്ന് പൊലീസിൽ 'നയം മാറ്റം'. ഇെേതാ മൊത്തത്തിൽ കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞമാസം ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് സൂചന. മധ്യകേരളത്തിലെ പ്രധാനപ്പെട്ട ആലുവ റൂറലിലെ മിക്ക സ്റ്റേഷനുകളിലും കഴിഞ്ഞ ഏപ്രിലിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടൈ എണ്ണം മുന്മാസങ്ങളെ അപേക്ഷിച്ച് കുറവായിരുന്നെന്നാണ് ലഭ്യമായ വിവരം. എല്ലാ വിഭാഗത്തിലുമായി 20-30 ശതമാനം വരെ കേസുകൾ കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ ഒട്ടുമിക്ക പൊലീസ് സ്‌റ്റേഷനുകളിലും ഈമാറ്റം പ്രകടമായിട്ടുണ്ടെന്നാണ് അറിയുന്നത്. വരാപ്പുഴ കസ്റ്റഡി മരണത്തിൽ പൊലീസുകാരെ പ്രതികളാക്കിയ നടപടിയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജോലിയുടെ നിലനിൽപ്പിനെ ബാധിക്കുന്ന നടപടികൾ പരമാവധി ഒഴിവാക്കിയാണ്് താഴെത്തട്ടിലെ മിക്ക പൊലീസ് ഓഫീസർമാരുടെയും പ്രവർത്തനം. വാഹന പരിശോധന കാര്യക്ഷമമല്ലന്നാണ് അറിയുന്നത്. മദ്യപിച്ച് വണ്ടിയോടിക്കുന്നവരെ പിടികൂടന്ന അവസരത്തിൽ ഇവർ ഓടി രക്ഷപെടുന്നതിന് ശ്രമിക്കുന്ന സംഭവങ്ങൾ നിരവധിയാണ്. പിടിക്കപ്പെട്ടയാൾ ഒട്ടത്തിനിടി
കൊച്ചി:വരാപ്പുഴ കസ്റ്റഡി കൊലപാതകത്തെ തുടർന്ന് പൊലീസിൽ 'നയം മാറ്റം'. ഇെേതാ മൊത്തത്തിൽ കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞമാസം ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് സൂചന. മധ്യകേരളത്തിലെ പ്രധാനപ്പെട്ട ആലുവ റൂറലിലെ മിക്ക സ്റ്റേഷനുകളിലും കഴിഞ്ഞ ഏപ്രിലിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടൈ എണ്ണം മുന്മാസങ്ങളെ അപേക്ഷിച്ച് കുറവായിരുന്നെന്നാണ് ലഭ്യമായ വിവരം. എല്ലാ വിഭാഗത്തിലുമായി 20-30 ശതമാനം വരെ കേസുകൾ കുറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്തെ ഒട്ടുമിക്ക പൊലീസ് സ്‌റ്റേഷനുകളിലും ഈമാറ്റം പ്രകടമായിട്ടുണ്ടെന്നാണ് അറിയുന്നത്. വരാപ്പുഴ കസ്റ്റഡി മരണത്തിൽ പൊലീസുകാരെ പ്രതികളാക്കിയ നടപടിയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജോലിയുടെ നിലനിൽപ്പിനെ ബാധിക്കുന്ന നടപടികൾ പരമാവധി ഒഴിവാക്കിയാണ്് താഴെത്തട്ടിലെ മിക്ക പൊലീസ് ഓഫീസർമാരുടെയും പ്രവർത്തനം. വാഹന പരിശോധന കാര്യക്ഷമമല്ലന്നാണ് അറിയുന്നത്.
മദ്യപിച്ച് വണ്ടിയോടിക്കുന്നവരെ പിടികൂടന്ന അവസരത്തിൽ ഇവർ ഓടി രക്ഷപെടുന്നതിന് ശ്രമിക്കുന്ന സംഭവങ്ങൾ നിരവധിയാണ്. പിടിക്കപ്പെട്ടയാൾ ഒട്ടത്തിനിടിൽ അപകടത്തിൽപ്പെട്ടാലും പഴി തങ്ങളുടെ തലയിലാവുമെന്ന തിരിച്ചറിവിലാണ് പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ഇപ്പോൾ 'വിട്ടുവീഴ്ചയ്ക്ക്' തയ്യാറായിട്ടുള്ളത് .മദ്യപിച്ച് ബഹളമുണ്ടാക്കുന്നു എന്ന് വിളിയെത്തിയാൽ തിരിഞ്ഞുനോക്കില്ലന്നാണ് കൂടുതൽ പൊലീസ് ഓഫീസർമാരുടെയും നിലവിലെ പ്രഖ്യാപിത നയം. സ്ഥലവും അന്തരീക്ഷവുമൊക്കെ പരിഗണിച്ച് ഈ നയത്തിൽ ചില്ലറ മാറ്റങ്ങൾക്ക് തയ്യാറാവുന്നവരും കൂട്ടത്തിലുണ്ട്.
മദ്യപാനിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചാൽ പോറൽ പോലുമേൽക്കാതെ നോക്കി, അവന്റെ ഇഷ്ടം സാധിച്ചുകൊടുക്കേണ്ട ഗതികേടിലാണ് തങ്ങളെന്നും വയ്യാവേലി തലയിൽ ചുമക്കാൻ മടിയുള്ളതിനാലാണ് പൊലീസ് ഓഫീസർമാരെന്നും ഉദ്യോഗസ്ഥരിൽ ചിലർ തന്നെ പറയുന്നു. ശ്രീജിത്ത് വിഷയത്തിൽ ഇപ്പോഴുണ്ടായ അച്ചടക്ക നടപടിയും കേസുമെല്ലാം സംസ്ഥാനത്തൊട്ടാകെ സേനയിൽ വയ്യാവേലികൾ ഏറ്റെടുക്കേണ്ടെന്ന മാനസികനില സൃഷ്ടിച്ചതായാണ് വിവരം. സമാനമായ രീതിയിൽ വാഹന പരിശോധനകൾക്കിടെ എന്തെങ്കിലും അപകടമുണ്ടായാലും മറ്റും പൊലീസിനെതിരെ ആരോപണം ഉയരുന്നത് ഇപ്പോൾ വ്യാപകമായിട്ടുമുണ്ട്. ഇതുകൊണ്ടെല്ലാം പൊതുവിടങ്ങളിലെ പരിശോധനകളിൽ വലിയ കുറവുവരികയും ചെയ്തു.
ഇതിന് പുറമെ, സ്റ്റേഷനുകളിൽ സിസി ടിവി കാമറകൾ സ്ഥാപിച്ച് ജോലി സംരക്ഷിക്കാനും ഓഫീസർമാർ തന്നെ മുൻകൈയെടുത്ത് കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. റൂറൽ ജില്ലയിലെ മിക്ക പൊലീസ് സ്‌റ്റേഷനുകളും സി സി ടിവി കാമറ നിരീക്ഷണ പരിധിയിലായിട്ടുണ്ട്. ലോക്കപ്പും പൊലീസ് ഓഫീസസർമാരുടെ മുറിയിലേക്ക് കയറിപ്പോകുന്ന ആളുകളെയും സ്‌റ്റേഷനിലേയ്ക്ക് വരുന്ന ആളുകളെയും എല്ലാം കാണത്തക്ക തരത്തിലാണ മിക്ക സ്‌റ്റേഷനുകളിലും കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ഇതിന്റെ ചെലവിലേക്ക് സർക്കാർ നിലവിൽ പണം അനുവദിച്ചിട്ടില്ല. സ്വന്തം പോക്കറ്റിൽ നിന്നും പണമിറക്കിയും ഇഷ്ടക്കാരിൽ നിന്നുള്ള ധനസഹായത്താലുമൊക്കെയാണ് പല പൊലീസ് സ്‌റ്റേഷനുകളിലും ക്യാമറ സ്ഥാപിക്കൽ നടക്കുന്നത്.
എന്നാൽ പൊലീസിന്റെ ഈ 'നിസ്സഹകരണ' ലൈൻ തുടർന്നാൽ നാട്ടിൽ താമിസിയാതെ ക്രിമിനലുകളുടെ വിളയാട്ടം വ്യാപകമാവുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. ഭരണനേതൃത്വം സത്വര നടപടികൾ സ്വീകരിച്ചില്ലങ്കിൽ പൊലീസിന്റെ ഈ നയം ആഭ്യന്തരവകുപ്പിന് വലിയ തലവേദനായായി മാറുമെന്ന സൂചനകളാണ് ലഭിക്കുന്നത്.