- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യപ്പജ്യോതി തെളിക്കുന്ന ചിത്രം ഷെയർ ചെയ്തു; സർക്കാരിനും പൊലീസിനുമെതിരേ ഫേസ്ബുക്ക് പോസ്റ്റും; ഇതിന് പുറമെ ശബരിമല വിഷയത്തിൽ സിപിഎമ്മിനെ വിമർശിച്ചതും തെറ്റായി; പത്തനംതിട്ടയിൽ രണ്ടു സിവിൽ പൊലീസ് ഓഫീസർമാർക്ക് സസ്പെൻഷൻ
പത്തനംതിട്ട: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിനെയും പൊലീസ് സേനയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്‌ബുക്കിൽ പോസ്റ്റുകൾ ഇട്ടതിനും ഷെയർ ചെയ്തതിനും രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ. സിപിഎമ്മിനെ വിമർശിച്ചതും സസ്പെൻഷന് കാരണമായിട്ടുണ്ട്. പമ്പ സ്റ്റേഷനിലെ രഞ്ജിത്ത് എസ്. നായർ, കോന്നി സ്റ്റേഷനിലെ രാഹുൽ ജി. നാഥ് എന്നിവരെയാണ് എസ്‌പി ടി നാരായണൻ സസ്പെൻഡ് ചെയ്തത്. സന്നിധാനത്ത് ഇരിക്കുന്ന അയ്യപ്പന്മാരെ പൊലീസ് വലിച്ചിഴയ്ക്കുന്ന ചിത്രം പ്രകോപനപരമായ അടിക്കുറിപ്പുകളോടെ ഷെയർ ചെയ്തതാണ് പ്രകോപന കാരണം. ഇതിന് പുറമേ വിശ്വാസികൾക്കൊപ്പം ചേർന്നുള്ള പോസ്റ്റുകളും ഷെയർ ചെയ്തു. അയ്യപ്പജ്യോതിയെ മഹത്വവൽക്കരിച്ചതുംനടപടിക്ക് കാരണമായി. സിപിഎമ്മിനെയും വിമർശിക്കരുതെന്നാണ് പൊലീസ് നയം. അയ്യപ്പജ്യോതി തെളിയിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി സർക്കാരിന്റെ അസഹിഷ്ണുതയാണ് വെളിവാക്കുന്നതെന്ന് പത്തനംതിട്ട ഡിസിസി പ്രസിഡന്റ ബാബു ജോർജ് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യങ്ങളെയും ആവി
പത്തനംതിട്ട: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിനെയും പൊലീസ് സേനയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്‌ബുക്കിൽ പോസ്റ്റുകൾ ഇട്ടതിനും ഷെയർ ചെയ്തതിനും രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ. സിപിഎമ്മിനെ വിമർശിച്ചതും സസ്പെൻഷന് കാരണമായിട്ടുണ്ട്. പമ്പ സ്റ്റേഷനിലെ രഞ്ജിത്ത് എസ്. നായർ, കോന്നി സ്റ്റേഷനിലെ രാഹുൽ ജി. നാഥ് എന്നിവരെയാണ് എസ്‌പി ടി നാരായണൻ സസ്പെൻഡ് ചെയ്തത്. സന്നിധാനത്ത് ഇരിക്കുന്ന അയ്യപ്പന്മാരെ പൊലീസ് വലിച്ചിഴയ്ക്കുന്ന ചിത്രം പ്രകോപനപരമായ അടിക്കുറിപ്പുകളോടെ ഷെയർ ചെയ്തതാണ് പ്രകോപന കാരണം.
ഇതിന് പുറമേ വിശ്വാസികൾക്കൊപ്പം ചേർന്നുള്ള പോസ്റ്റുകളും ഷെയർ ചെയ്തു. അയ്യപ്പജ്യോതിയെ മഹത്വവൽക്കരിച്ചതുംനടപടിക്ക് കാരണമായി. സിപിഎമ്മിനെയും വിമർശിക്കരുതെന്നാണ് പൊലീസ് നയം. അയ്യപ്പജ്യോതി തെളിയിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി സർക്കാരിന്റെ അസഹിഷ്ണുതയാണ് വെളിവാക്കുന്നതെന്ന് പത്തനംതിട്ട ഡിസിസി പ്രസിഡന്റ ബാബു ജോർജ് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യങ്ങളെയും ആവിഷ്‌ക്കാര സ്വാതന്ത്രങ്ങളെയും ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുന്നതിനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥരെ വരുതിക്കുനിർത്താനും സർക്കാർ നടത്തുന്ന വനിതാ മതിലിന് ഉദ്യോഗസ്ഥരെ വിന്യസിക്കാനും നടത്തുന്നശ്രമം ചെറുത്തുതോൽപിക്കപ്പെടണം. ഇന്ന് വർഗീയത ആളികത്തിക്കാൻ ബിജെപിക്ക് ആയുധം നൽകുന്ന സർക്കാരായി പിണറായി സർക്കാർ മാറിയെന്നും സർക്കാർചെലവിൽ വർഗീയത സൃഷ്ടിക്കുന്നത് കേരളത്തിലെ സാമൂഹിക വ്യവസ്ഥിതിയെ തകിടം മറിക്കും. സർക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കാൻ സർക്കാർ ഉദ്യോഗസ്ഥരുടെമേൽ കുതിരകയറുന്ന നടപടി സർക്കാർ അവസാനിപ്പിക്കണമെന്നും ബാബു ജോർജ് ആവശ്യപ്പെട്ടു