റബ്ബർ വില 200 ആക്കും; തിരുവനന്തപുരം-ചെങ്ങന്നൂർ സബർബൻ ട്രെയിൻ; സമൂഹം പുരോഗമിക്കാൻ വ്യക്തി വികസനമെന്ന ആപ്ത വാക്യം; ഗവർണ്ണറുടെ നയപ്രഖ്യാപനം ചോർന്നു
തിരുവനന്തപുരം: അതീവ രഹസ്യമാണ് ഗവർണ്ണറുടെ നയപ്രഖ്യാപനം. സർക്കാരിന്റെ നയരേഖ ഗവർണ്ണർ നിയമസഭയിൽ വായിക്കുമ്പോൾ മാത്രമേ പുറം ലോകം അറിയാവൂ എന്നാണ് ചട്ടം. മന്ത്രിസഭാ യോഗം അതീവരഹസ്യമായി അംഗീകരാം നൽകി രാജ്ഭവനിലേക്ക് കൈമാറിയ ഈ പ്രസംഗം ചോർന്നിരിക്കുന്നു. മുമ്പും ഇതിന് സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇ്ത്തവണ നയപ്രഖ്യാപനത്തിലെ കാതലായ പ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: അതീവ രഹസ്യമാണ് ഗവർണ്ണറുടെ നയപ്രഖ്യാപനം. സർക്കാരിന്റെ നയരേഖ ഗവർണ്ണർ നിയമസഭയിൽ വായിക്കുമ്പോൾ മാത്രമേ പുറം ലോകം അറിയാവൂ എന്നാണ് ചട്ടം. മന്ത്രിസഭാ യോഗം അതീവരഹസ്യമായി അംഗീകരാം നൽകി രാജ്ഭവനിലേക്ക് കൈമാറിയ ഈ പ്രസംഗം ചോർന്നിരിക്കുന്നു. മുമ്പും ഇതിന് സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇ്ത്തവണ നയപ്രഖ്യാപനത്തിലെ കാതലായ പ്രഖ്യാപനങ്ങൾ മംഗളം പത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. എസ് നാരായണന്റെ റിപ്പോർട്ടിൽ ജനങ്ങളെ സ്വാധീനിക്കനുള്ളതെല്ലാം നയപ്രഖ്യാപനത്തിൽ സർക്കാർ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.
തിരുവനന്തപുരം:സംസ്ഥാനത്തു ഭൂമിയുള്ള രണ്ടുലക്ഷം ഭവനരഹിതർക്കു വീടുവച്ചുകൊടുക്കാനും എം.എൻ. ലക്ഷംവീട് പദ്ധതിയിലെ തകർന്ന അരലക്ഷം വീടുകൾ പുനർനിർമ്മിക്കാനും ഇന്നത്തെ നയപ്രഖ്യാപനം വിഭാവനംചെയ്യുന്നതായാണ് റിപ്പോർട്ട്. നാരായാണന്റെ വാർത്തയുടെ വിശദാംശങ്ങൾ ഇങ്ങനെ-ഗവർണർ ഇന്നു നിയമസഭയിൽ പ്രഖ്യാപിക്കാനിരിക്കുന്ന നയത്തിലാണ് ഈ തീരുമാനങ്ങളുള്ളത് . ജനസമ്പർക്ക പരിപാടിയിൽ ലഭിച്ച അപേക്ഷകളും പരിഗണിച്ചാവും രണ്ടുലക്ഷം പേർക്കു വീടു നിർമ്മിച്ചുകൊടുക്കുക. നയത്തിൽ നല്ല പങ്കും നാലരവർഷത്തെ നേട്ടങ്ങളുടെ വിവരണമാണ്. ഭവനനിർമ്മാണം ഒഴിച്ചു കാര്യമായ പ്രഖ്യാപനങ്ങൾ ഒന്നുമില്ല. മദ്യനയത്തെക്കുറിച്ച് അവകാശവാദങ്ങളുണ്ടെങ്കിലും എങ്ങുംതൊടാതെയാണു പരാമർശം.
ഇതിനൊപ്പം പ്രധാന പ്രഖ്യാപനങ്ങൾ ഇങ്ങനെ എന്നും പറയുന്നു. റെയിൽവേ വികസനത്തിനു റെയിൽവേയും കേരള സർക്കാരും ചേർന്നു പ്രത്യേക കമ്പനി രൂപീകരിക്കും. തിരുവനന്തപുരംചെങ്ങന്നൂർ സബർബൻ റെയിൽവേ പദ്ധതി യാഥാർഥ്യമാക്കും. റബർ വില 200 ൽ എത്തിക്കും. 40 വർഷമായി മുടങ്ങിക്കിടക്കുന്ന കഴക്കൂട്ടംമുക്കോലകളിയിക്കാവിള ബൈപാസ് നിർമ്മാണം വേഗത്തിലാക്കും. ഇതു വരുന്നതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ഹിന്റർലാൻഡ് പദ്ധതി യാഥാർഥ്യമാകും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും വികസിപ്പിക്കും. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കേന്ദ്രങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ആധുനികവൽക്കരിക്കും.
നാളികേര വിലയിടിവ് തടയാൻ പുതിയ പദ്ധതി. വിഴിഞ്ഞം തുറമുഖ പദ്ധതി, കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ, തിരുവനന്തപുരംകോഴിക്കോട് ലൈറ്റ് മെട്രോ, കൊച്ചി ദുബായ് സ്മാർട്ട്സിറ്റി, കൊച്ചി സ്മാർട്ട്സിറ്റി എന്നിവയാണു പ്രധാന നേട്ടങ്ങളും ലക്ഷ്യങ്ങളുമായി ഉയർത്തിക്കാട്ടുന്നത്. ' സമൂഹം പുരോഗമിക്കണമെങ്കിൽ വ്യക്തി വികസിക്കണം' എന്ന ആൽബർട്ട് ഐൻസ്റ്റിന്റെ ആപ്തവാക്യം ഉദ്ധരിച്ചാണു നയപ്രഖ്യാപനം അവസാനിക്കുന്നതുതന്നെ. ഇത് അന്വർഥമാക്കാനാണു വികസനവും കരുതലും എന്ന മുദ്രാവാക്യം സർക്കാർ ഉയർത്തുന്നതെന്നും പറയുന്നു.
സോളാറിലും ബാർ കോഴയിലും പെട്ട് കേരള രാഷ്ട്രീയം വിവാദച്ചുഴിയിലാണ്. അതുകൊണ്ട് തന്നെ നയപ്രഖ്യാപന ചോർച്ചയും പ്രതിപക്ഷം ചർച്ചാ വിഷയമാക്കും. ഇതിനെ പതിവ് രീതിയിൽ അസ്വാഭാവികതയൊന്നുമില്ലെ വാദമുയർത്തി സർക്കാർ പ്രതിരോധിക്കാനാണ് സാധ്യത.