- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോളിയോ തുള്ളിമരുന്ന് വിതരണം 31 ന്; സംസ്ഥാനത്ത് ആകെ വിതരണം ചെയ്യുക 24.49 ലക്ഷം കുട്ടികൾക്ക്; കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പോളിയോ തുള്ളി മരുന്ന് വിതരണം ജനുവരി 31 ന് നടക്കും.5 വയസ്സിനു താഴെയുള്ള 24.49 ലക്ഷം കുട്ടികൾക്കാണ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുക.24,960 ബൂത്തുകൾ വഴി രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണു വിതരണം.
എത്തുന്നവർ മാസ്ക്, കൈകളുടെ ശുചിത്വം, സുരക്ഷിത അകലം തുടങ്ങി കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണമെന്നു മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
പോളിയോ മരുന്ന് സ്വീകരിക്കാനെത്തുന്ന കുട്ടികൾക്കു കൂട്ടായി 60 വയസ്സിനു മുകളിലുള്ളവർ ബൂത്തുകളിൽ എത്തുന്നത് ആരോഗ്യ വകുപ്പ് വിലക്കി. മുത്തച്ഛനും മുത്തശ്ശിയുമൊക്കെ എത്തുക പതിവാണെങ്കിലും ഇത്തവണ കോവിഡ് സാഹചര്യത്തിലാണു വിലക്ക്.
Next Story