- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ പാർട്ടികൾക്ക് വിവരാവകാശ നിയമം ബാധകമാക്കേണ്ട; ആഭ്യന്തരവും സ്വതന്ത്രവുമായ പ്രവർത്തനത്തെ ഇതു പ്രതികൂലമായി ബാധിക്കും: സുപ്രീംകോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം
ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികളെ വിവരാവകാശ നിയമത്തിന്റെ പരിധിയൽ കൊണ്ടുവരേണ്ടെന്ന് കേന്ദ്രസർക്കാർ. വിഷയത്തിൽ സുപ്രീംകോടതിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. വിവരാവാശ നിയമം രാഷ്ട്രീയ പാർട്ടികൾക്ക് ബാധകമാക്കിയാൽ അത് പാർട്ടികളുടെ ആഭ്യന്തരവും സ്വതന്ത്രവുമായ പ്രവർത്തനത്തെ ഇതു പ്രതികൂലമായി ബാധിച്ചേക്കുമെന്ന് സർക്കാർ

ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികളെ വിവരാവകാശ നിയമത്തിന്റെ പരിധിയൽ കൊണ്ടുവരേണ്ടെന്ന് കേന്ദ്രസർക്കാർ. വിഷയത്തിൽ സുപ്രീംകോടതിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. വിവരാവാശ നിയമം രാഷ്ട്രീയ പാർട്ടികൾക്ക് ബാധകമാക്കിയാൽ അത് പാർട്ടികളുടെ ആഭ്യന്തരവും സ്വതന്ത്രവുമായ പ്രവർത്തനത്തെ ഇതു പ്രതികൂലമായി ബാധിച്ചേക്കുമെന്ന് സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു. ഒരു പാർട്ടിയിലെ ചെറിയ സംഭവങ്ങൾ പോലും ഊതിപെരുപ്പിച്ച് എതിരാളികൾ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
ദേശീയ പാർട്ടികളെയെല്ലാം ആധായനികുതി നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരോക്ഷമായി നികുതി പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ. അതിനാൽ വിവരാവകാശ നിയമം പാർട്ടികൾക്ക് ബാധകമാണെന്നും ഹരജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എതിർവാദം ഉന്നയിച്ചു.
ജസ്റ്റിസ് ആർ.എം ലോധ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വിഷയത്തിൽ നിലപാടറിയിക്കാൻ കേന്ദ്രസർക്കാറിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കോൺഗ്രസ് അടക്കമുള്ള ആറു രാഷ്ട്രീയ പാർട്ടികൾക്കും കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളെ പൊതുസ്വത്തായി പ്രഖ്യാപിച്ച് വിവരാവകാശ നിയമത്തിന് കീഴിൽ കൊണ്ടു വരണമെന്നായിരുന്നു വിവരാവകാശ കരടു നിയമത്തിലെ നിർദ്ദേശം.

