- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫ്രാൻസിസ് ജോർജ്ജിനെ കിട്ടിയതോടെ സിപിഐ(എം) ജോയ്‌സ് ജോർജ്ജിനെ കൈവിട്ടു; ഇടുക്കി മെത്രാനും ഫ്രാൻസിസിനോട് പ്രിയം; വനം-റവന്യൂ വകുപ്പുകൾ ഒന്നിനും വഴങ്ങുന്നില്ല; കസ്തൂരി രംഗൻ വിജ്ഞാപനം ഇറക്കിച്ച് ബിജെപിയിലേക്ക് ചുവട് ആലോചിച്ച് ഇടുക്കിയുടെ ഇടതു പക്ഷ എംപി; ഹൈറേഞ്ച് സംരക്ഷണ സമിതിയിൽ പൊട്ടിത്തെറി
തൊടുപുഴ: ഇടുക്കിയിൽ വീണ്ടും രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുന്നതിന്റെ സൂചനകളുമായി രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങളും കരുനീക്കങ്ങളും സജീവമാകുന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുസ്വതന്ത്രനായി ഹൈറേഞ്ച് സംരക്ഷണസമിതിയുടെ പിന്തുണയോടെ മത്സരിച്ച് ജയിച്ച് ജോയ്‌സ്‌ജോർജ് എംപിയെ കൈവിടാനും പകരം ഇക്കഴിഞ്ഞ മാർച്ചിൽ, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാണിയേയും ജോസഫിനേയും വിട്ട് പുതിയ ജനാധിപത്യ കേരളാ കോൺഗ്രസ് രൂപീകരിച്ച് ഇടതുപാളയത്തിലെത്തിയ ഫ്രാൻസിസ് ജോർജിനൊപ്പം കൈകോർത്ത് ഇടുക്കിയിൽ ആധിപത്യം തിരിച്ചുപിടിക്കാനും സിപിഐ(എം) ശക്തമായ കരുനീക്കം നടത്തുന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പുകാലത്ത് ഇടതുപക്ഷവും ഹൈറേഞ്ച് സംരക്ഷണസമിതിയും കൈകോർത്തതിന്റെ ഫലമായി ശക്തമായ മുന്നേറ്റം ഉണ്ടായത് ജോയ്‌സ് ജോർജിനെ വിജയത്തിലെത്തിച്ചെങ്കിലും പിന്നീട് കാര്യങ്ങൾ പതിയെപ്പതിയെ വഷളായതായാണ് സിപിഎമ്മിലെ വലിയൊരു വിഭാഗം വിലയിരുത്തുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഹൈറേഞ്ച് സംരക്ഷണസമിതിയും
തൊടുപുഴ: ഇടുക്കിയിൽ വീണ്ടും രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുന്നതിന്റെ സൂചനകളുമായി രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങളും കരുനീക്കങ്ങളും സജീവമാകുന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുസ്വതന്ത്രനായി ഹൈറേഞ്ച് സംരക്ഷണസമിതിയുടെ പിന്തുണയോടെ മത്സരിച്ച് ജയിച്ച് ജോയ്‌സ്‌ജോർജ് എംപിയെ കൈവിടാനും പകരം ഇക്കഴിഞ്ഞ മാർച്ചിൽ, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാണിയേയും ജോസഫിനേയും വിട്ട് പുതിയ ജനാധിപത്യ കേരളാ കോൺഗ്രസ് രൂപീകരിച്ച് ഇടതുപാളയത്തിലെത്തിയ ഫ്രാൻസിസ് ജോർജിനൊപ്പം കൈകോർത്ത് ഇടുക്കിയിൽ ആധിപത്യം തിരിച്ചുപിടിക്കാനും സിപിഐ(എം) ശക്തമായ കരുനീക്കം നടത്തുന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പുകാലത്ത് ഇടതുപക്ഷവും ഹൈറേഞ്ച് സംരക്ഷണസമിതിയും കൈകോർത്തതിന്റെ ഫലമായി ശക്തമായ മുന്നേറ്റം ഉണ്ടായത് ജോയ്‌സ് ജോർജിനെ വിജയത്തിലെത്തിച്ചെങ്കിലും പിന്നീട് കാര്യങ്ങൾ പതിയെപ്പതിയെ വഷളായതായാണ് സിപിഎമ്മിലെ വലിയൊരു വിഭാഗം വിലയിരുത്തുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഹൈറേഞ്ച് സംരക്ഷണസമിതിയും എൽഡിഎഫും ഒരുമിച്ച് മത്സരിച്ചെങ്കിലും പ്രതീക്ഷിച്ച നേട്ടം ഇരുകക്ഷികൾക്കുമുണ്ടായില്ല. തങ്ങൾക്ക് ഒരു പ്രയോജനവുമുണ്ടായില്ലെന്ന നിലപാടിലാണ് സിപിഐ(എം) എത്തിയത്.
പിന്നീട് അസംബഌ തിരഞ്ഞെടുപ്പിലെത്തിയപ്പോൾ സ്ഥിതി കൂടുതൽ വഷളായി. ഹൈറേഞ്ച് സംരക്ഷണ സമിതിയും സഭയും നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. ഇടുക്കിയിൽ മൂന്നുസീറ്റ് ഇടതുപക്ഷം നേടിയെങ്കിലും ശക്തമായ അടിയൊഴുക്ക് മറുപക്ഷത്തേക്ക് ഉടുമ്പൻചോലയിലും പീരുമേട്ടിലും ഉണ്ടായെന്ന സ്ഥിതിയുണ്ടായി. ജോസഫ് വിഭാഗത്തിനായി യുഡിഎഫ് നേടിയ സീറ്റുകളിൽ മൃഗീയ ഭൂരിപക്ഷവും. ഇതിലെല്ലാം ശക്തമായ ചരടുവലികൾ ജോയ്‌സ് ജോർജിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് സിപിഎമ്മിന്റെ വി്‌ലയിരുത്തൽ.
ഇടുക്കി ജില്ലാ സെക്രട്ടറികൂടിയായിരുന്ന മുതിർന്ന നേതാവ് എംഎം മണിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് ജോയ്‌സ് ജോർജിന് എംപി സ്ഥാനാർത്ഥിത്വം ലഭിച്ചത്. മറ്റ് നിരവധി സിപിഐ(എം) നേതാക്കൾക്ക് ഇതിൽ എതിർപ്പുണ്ടായിരുന്നു. ഈ അകൽച്ച പിന്നീട് പലപ്പോഴും വർധിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. പുതിയ സർക്കാർ വന്നതോടെ ഹൈറേഞ്ച് സംരക്ഷണസമിതിയുടെയും സഭയുടേയും താൽപര്യങ്ങൾ സംരക്ഷിക്കാൻ ഒരു നടപടിയും പുതിയ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന വിലയിരുത്തലാണ് ഇടുക്കിയിൽ ഇപ്പോൾ സജീവ ചർച്ച.
പ്രത്യേകിച്ചും റവന്യൂ, കൃഷി വകുപ്പുകൾ സിപിഐ കൈകാര്യം ചെയ്യുന്നതിനാൽത്തന്നെ സിപിഎമ്മിന്റെ താൽപര്യങ്ങൾക്കുപോലും ഒരു പരിഗണനയും ലഭിക്കുന്നില്ലെന്ന സ്ഥിതിയാണ്. ഇടുക്കി മെത്രാനും ജോയ്‌സ് ജോർജിന്റെ നിലപാടുകളോട് എതിർപ്പു പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ ജോയ്‌സ് ജോർജിനെ കൈവിടാനും പകരം സഭയുടെ മനസ്സ് തിരിച്ചുപിടിക്കാൻ ഫ്രാൻസിസ് ജോർജിനെ പ്രോത്സാഹിപ്പിക്കാനും സിപിഐ(എം) തയ്യാറാവുകയാണെന്നാണ് സൂചനകൾ.
സിപിഐ മന്ത്രിമാർക്കെതിരെ കടുത്ത നിലപാടുകൾ സ്വീകരിച്ച് എംഎം മണി തന്നെ രംഗത്തെത്തിയതും ഈ സാഹചര്യത്തിലാണ്. തങ്ങളുടെ നിലപാട് സഭയുടേയും ഹൈറേഞ്ച് സംരക്ഷണസമിതിയുടേയും കർഷകരുടേയും താൽപര്യങ്ങൾക്കൊപ്പമാണെന്ന് വ്യക്തമാക്കാനുള്ള ശ്രമം മാത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. സിപിഐ(എം) പറഞ്ഞാൽപോലും സിപിഐ കേൾക്കില്ലെന്ന സ്ഥിതിയാണെന്ന് പൊതുവെ വിലയിരുത്തൽ ശക്തമാണ്.
പുതിയ സർക്കാർ വന്നതിനുശേഷം റവന്യൂ വകുപ്പ് ജോയ്‌സ് ജോർജ് എംപിക്കും കുടുംബാംഗങ്ങൾക്കും കഴിഞ്ഞമാസം നോട്ടീസ് അയച്ചിരുന്നു. പട്ടികവിഭാഗക്കാരുടെ ഭൂമി വ്യാജ മുക്ത്യാർ ഉപയോഗിച്ച് നേടിയെന്ന ആരോപണത്തിലായിരുന്നു നോട്ടീസ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്തുകൊട്ടക്കാമ്പൂരിലെ ഭൂമി വിവാദങ്ങളുമായി ബന്ധപ്പെട്ട് ജോയ്‌സിനും കുടുംബാംഗങ്ങൾക്കുമെതിരെ ഉയർന്ന ആരോപണങ്ങളിൽ ഇടതുസർക്കാർ വന്നതിനുശേഷം സിപിഐ കൈകാര്യംചെയ്യുന്ന റവന്യൂവകുപ്പ് നോട്ടീസ് അയച്ചത് സിപിഎമ്മിന് ക്ഷീണമാവുകയും ചെയ്തു.

ജോയ്‌സിനു മാത്രമല്ല, മരംമുറിക്കുന്നതിനെതിരെയും കൈയേറ്റങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയും നിരവധി പേർക്ക് റവന്യൂ നോട്ടീസുകൾ മുറയ്ക്ക് ഇപ്പോൾ ലഭിക്കുന്നുമുണ്ട്. സിപിഐ കർശന നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ഉത്തരംമുട്ടിയ സാഹചര്യത്തിൽ കഴിഞ്ഞദിവസം എംഎം മണി സിപിഐ മന്ത്രിമാരെ അടച്ചാക്ഷേപിച്ചും വിമർശിച്ചും രംഗത്തെത്തിയത്.
എന്നാൽ പ്രദേശത്തെ സിപിഐ നേതൃത്വത്തിന്റെ പിന്തുണ പൂർണമായും മന്ത്രിമാർക്കൊപ്പമാണ് എന്ന് വ്യക്തമാക്കി സിപിഐ ജില്ലാ നേതൃത്വം കർശന നിലപാട് സ്വീകരിച്ചതോടെ സിപിഐ(എം)-സിപിഐ ബന്ധവും ജില്ലയിൽ ഇരു ധ്രുവങ്ങളിലേക്ക് നീങ്ങുകയാണ്. മണിയാശാൻ പൊടുന്നനെ സിപിഐ മന്ത്രിമാർക്കുനേരെ തിരഞ്ഞതല്ലെന്ന് ചുരുക്കം. സഭയിലെ 90 ശതമാനം അച്ചന്മാരും സിപിഎമ്മിന്റെ നടപടികളിൽ അതൃപ്തരാണെന്നതിനാൽ സിപിഐ(എം) ഇവരുടെ പിന്തുണ തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടാണ് ജോയ്‌സിനെ കൈവിടാനും ഫ്രാൻസിസ് ജോർജുമായി കൈകോർക്കാനും ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
ഇതറിഞ്ഞുകൊണ്ടുതന്നെ ജോയ്‌സ് ജോർജും പുതിയ കരുനീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞതായാണ് വിവരം. കർഷകർക്ക് അനുകൂലമായ രീതിയിൽ കസ്തൂരിരംഗൻ വിജ്ഞാപനം ഇറക്കാനും ഹൈറേഞ്ച് സംരക്ഷണസമിതിക്കൊപ്പം ഉറച്ചുനിന്ന് ബിജെപി പാളയത്തിലേക്ക് ചേക്കേറാനും അദ്ദേഹം ശ്രമങ്ങൾ സജീവമാക്കിയതായാണ് സൂചനകൾ. ക്രിസ്ത്യൻ മേഖലയിൽ പിന്തുണയാർജിക്കാൻ ബിജെപിക്ക് താൽപര്യമുണ്ടെന്നതിനാൽ ഇതിന് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താനുള്ള തന്ത്രങ്ങളും പുരോഗമിക്കുകയാണ്.



