- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേദ നിലയം സ്മാരകമാക്കാൻ ഒപ്പ് ശേഖരണം തുടങ്ങി; തീരുമാനം വേഗത്തിലാക്കണമെന്ന് ഗവർണർക്ക് കത്തയച്ച് ചിന്നമ്മ;ഒന്നരക്കോടി പാർട്ടിക്കാരുടെ പിന്തുണയെന്നും വാദം; യുവാക്കളോട് മറീന ബീച്ചിലെത്തി പ്രതിഷേധമറിയിക്കാൻ പനീർസെൽവത്തിന്റെ ആഹ്വാനം; കൂടുതൽ നേതാക്കൾ കൂറു മാറി പനീർസെൽവം ക്യാമ്പിലേക്ക്; പക്കത്തിലെ പോര് മുറുകുന്നത് ഇങ്ങനെ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ആരെന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ തീരുമാനം വേഗത്തിൽ എടുക്കണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല ഗവർണർ സി. വിദ്യാസാഗർ റാവുവിന് കത്തയച്ചു.തമിഴ്‌നാടിന്റെ നന്മയെ കരുതി തീരുമാനം വേഗത്തിലാക്കണമെന്നും ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്നുമാണ് ശശികലയുടെ ആവശ്യം. പനീർശെൽവം രാജിവച്ചിട്ട് ഏഴു ദിവസമായെന്നും ശശികല കത്തിൽ ചൂണ്ടിക്കാണിക്കുന്നു. വിശ്വാസ വോട്ടെടുപ്പ് സഭയിൽ നടക്കുന്നത് വരെ റിസോർട്ടിൽ തുടരുമെന്നും എംഎൽഎമാർ പറയുന്നു. തങ്ങൾ തടങ്കലിലല്ലെന്ന് കാഞ്ചീപുരത്തെ ഗോൾഡേ ബേ റിസോർട്ടിൽ താമസിക്കുന്ന എംഎൽഎമാർ. റവന്യൂ വകുപ്പ് നടത്തിയ പരിശോധനയ്ക്ക് ശേഷം റിസോർട്ടിന് പുറത്തുവന്ന എംഎൽഎമാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് റവന്യൂ വകുപ്പ് ഇവിടെ പരിശോധന നടത്തിയത്.പനീർസെൽവം ക്യാമ്പിൽ നിന്നും ഭീഷണിയുള്ളത്‌കൊണ്ടാണ് ഒളിവിൽ കഴിയേണ്ടിവന്നതെന്നും അവർ പറയുന്നു. അതേസമയം പാർട്ടിയിൽ നിന്നും കൂടുതൽ പിന്തുണ ലഭിക്കുന്ന പനീർശെൽം കൂടുതൽ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ആരെന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ തീരുമാനം വേഗത്തിൽ എടുക്കണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല ഗവർണർ സി. വിദ്യാസാഗർ റാവുവിന് കത്തയച്ചു.തമിഴ്‌നാടിന്റെ നന്മയെ കരുതി തീരുമാനം വേഗത്തിലാക്കണമെന്നും ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്നുമാണ് ശശികലയുടെ ആവശ്യം. പനീർശെൽവം രാജിവച്ചിട്ട് ഏഴു ദിവസമായെന്നും ശശികല കത്തിൽ ചൂണ്ടിക്കാണിക്കുന്നു. വിശ്വാസ വോട്ടെടുപ്പ് സഭയിൽ നടക്കുന്നത് വരെ റിസോർട്ടിൽ തുടരുമെന്നും എംഎൽഎമാർ പറയുന്നു.
തങ്ങൾ തടങ്കലിലല്ലെന്ന് കാഞ്ചീപുരത്തെ ഗോൾഡേ ബേ റിസോർട്ടിൽ താമസിക്കുന്ന എംഎൽഎമാർ. റവന്യൂ വകുപ്പ് നടത്തിയ പരിശോധനയ്ക്ക് ശേഷം റിസോർട്ടിന് പുറത്തുവന്ന എംഎൽഎമാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് റവന്യൂ വകുപ്പ് ഇവിടെ പരിശോധന നടത്തിയത്.പനീർസെൽവം ക്യാമ്പിൽ നിന്നും ഭീഷണിയുള്ളത്‌കൊണ്ടാണ് ഒളിവിൽ കഴിയേണ്ടിവന്നതെന്നും അവർ പറയുന്നു.
അതേസമയം പാർട്ടിയിൽ നിന്നും കൂടുതൽ പിന്തുണ ലഭിക്കുന്ന പനീർശെൽം കൂടുതൽ ശക്തി പ്രാപിക്കുകയാണ്.രണ്ട് എംപിമാർ ഉൾപ്പെടെയുള്ളവർ പനീർശെൽവം പക്ഷത്തേക്ക് കൂറുമാറിയത് ശശികല പക്ഷത്തെ ആശങ്കയിലാക്കുന്നുണ്ട്. മന്ത്രി പാണ്ഡ്യരാജനും പനീർശെൽവത്തിന് പിന്തുണ അറിയിച്ചേക്കും.അതിനിടെ പോയസ് ഗാർഡനിലെ വേദനിലയം ജയലളിത സ്മാരകമാക്കാനുള്ള ഒപ്പ് ശേഖരണവും ആരംഭിച്ചിട്ടുണ്ട്.ശശികല പക്ഷത്തു നിന്ന് രണ്ട് എംപിമാർ കൂടി പനീർശെൽവം ക്യാമ്പിലെത്തി. നാമക്കൽ എംപി പി.ആർ സുന്ദരവും കൃഷ്ണഗിരി എംപി അശോക് കുമാറുമാണ് പനീർശെൽവം പക്ഷത്തേക്ക് എത്തിയിരിക്കുന്നത്. നേരത്തേ രാജ്യസഭ എംപി മൈത്രേയൻ മാത്രമാണ് പനീർശെൽവത്തിന് പിന്തുണ നൽകിയിരുന്നത്.
എംഎൽഎ മാരിൽ ഭൂരിപക്ഷം തനിക്കൊപ്പമാണെന്നും എത്രയും വേഗം സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണമെന്നാണ് ശശികലയുടെ ആവശ്യം. തനിക്ക് ഒന്നരക്കോടി പാർ്ട്ടകാരുടെ പിന്തുണയുണ്ടെന്നും നാടിനേയും പാർട്ടിയേയും നശിക്കാൻ അനുവദിക്കില്ലെന്നു മാദ്ധ്യമങ്ങൾക്ക് മുന്നിൽ അവർ പ്രഖ്യാപിച്ചു.ശശികലയ്‌ക്കെതിരെ ഇന്ന് വൈകുന്നേരം മറീനാ ബീച്ചിൽ യുവാക്കളുടെ പ്രതിഷേധ കൂട്ടായ്മയ്ക്ക് നേരത്തെ പനീർസെൽവം ആഹ്വാനം ചെയ്തിരുന്നു. അതിനിടെയാണ് റിസോർട്ടിലേക്കുള്ള എംഎൽമാരെ നേരിൽ കാണാനും ആശയ വിനിമയം നടത്താനുമായി ചിന്നമ്മ തന്നെ നേരിട്ട് തിരിച്ചിട്ടുണ്ട്.
അനിശ്ചിതത്വങ്ങൾ നിറഞ്ഞ തമിഴ്‌നാട് രാഷ്ട്രീയത്തിൽ ജനങ്ങളെ തനിക്കൊപ്പം നിർത്താനൊരുങ്ങി എഐഡിഎംകെ നേതാവും കാവൽ മുഖ്യമന്ത്രിയുമായി പനീർശെൽവത്തിന്റെ ഈ പുതിയ നീക്കമാണ് ശശികലയെ കൊണ്ട് പെട്ടെന്ന് തീരുമാനമെടുപ്പിച്ചത്.ജയലളിതയുടെ മുൻസെക്രട്ടറി വെങ്കിട്ടരാമന്റെ നേതൃത്വത്തിലാണ് യുവാക്കളെ സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി മറീനബീച്ചിൽ ഇന്ന് ശശികലയ്ക്കെതിരായി പ്രതിഷേധയോഗം ചേരുന്നുണ്ട്. സോഷ്യൽമീഡിയ വഴി യുവാക്കളോട് മറീനബീച്ചിലേക്ക് എത്താൻ വ്യാപക പ്രചരണവും നടത്തുന്നുണ്ട്. ജെല്ലിക്കെട്ട് പ്രക്ഷോഭത്തിനുശേഷം മറീനബീച്ച് വീണ്ടും ജനസാഗരമാകുമോ എന്നതാണ് ഇനി അറിയേണ്ടതും.
ശശികല എംഎൽഎമാരെ തടവിലാക്കിയെന്ന ആരോപണത്തെ തുടർന്ന് റിസോർട്ടുകളിൽ റെയ്ഡും നടക്കുന്നുണ്ട്. കാഞ്ചിപുരം കൂവത്തൂരിലെ റിസോർട്ടിലാണ് റവന്യൂവകുപ്പും പൊലീസും ചേർന്നുള്ള പരിശോധന നടത്തിയത്. റിസോർട്ടിലെ റെയ്ഡ് വിവരം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകർക്ക് നേരെ കല്ലേറുമുണ്ടായിട്ടുണ്ട്. റിസോർട്ടിനുള്ളിൽ നിന്നും എഐഡിഎംകെ പ്രവർത്തകരാണ് കല്ലേറ് നടത്തിയതെന്നാണ് വിവരം.
ശശികലയെ ഇപ്പോൾ മുഖ്യമന്ത്രിയാക്കാനില്ലെന്നുള്ള ഗവർണറുടെ റിപ്പോർട്ട് വന്നിരുന്നു. റിപ്പോർട് പുറത്ത് വന്നത് പനീർസെൽവത്തിനും അനുയായികൾക്കും വലിയ ആശ്വാസമായിരുന്നു.ഇപ്പോൾ അധികാരമാറ്റത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും പനീർശെൽവം മുഖ്യമന്ത്രിയായി തുടരട്ടെ എന്നുമായിരുന്നു റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.



