- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ രൂപീകരണത്തിന് ക്ഷണമില്ലെങ്കിൽ രാജ് ഭവന് മുന്നിൽ നിരാഹാരമെന്ന് ശശികല; ഗവർണ്ണറുടെ നിലപാടിൽ ദുരൂഹതയെന്നും ആരോപണം; കൂടുതൽ എംപിമാരും നേതാക്കളും പിന്തുണയുമായി ഒപിഎസ് ക്യാമ്പിലേക്ക്; തമിഴകത്ത് രാഷ്ട്രീയ ജെല്ലിക്കെട്ട് തുടരുന്നു
ചെന്നൈ: കാവൽ മുഖ്യമന്ത്രി ഒ പനീർശെൽവവും ശശികല നടരാജനും തമ്മിലുള്ള പോര് തമിഴ്‌നാട്ടിൽ ദിനംപ്രതി മുറുകി വരുകയാണ്. സർക്കാർ രൂപീകരിക്കാൻ അനുവദിച്ചില്ലെങ്കിൽ രാജ്ഭവന് മുന്നിൽ നിരാഹാരമിരിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ശശികല. എംഎൽഎമാരെ കരുതൽ തടങ്കലിൽ പ്രവേശിപ്പിച്ചിട്ടും സർക്കാർ രൂപീകരിക്കാൻ വേണ്ട ഭൂരിപക്ഷമുണ്ടായിട്ടും കൂടുതൽ നേതാക്കൾ ഒപിഎസ് പക്ഷത്തേക്ക് പോകുന്നതിനെ വലിയ ആശങ്കയോടെയാണ് ശശികല പക്ഷം നോക്കിക്കാണുന്നത്. മൂന്ന് എംപിമാർ കൂടി ഇന്ന് ഒപിഎസ്‌സിന് പിന്തുണ പ്രഖ്യാപിച്ച് രംഗതെത്തിയിട്ടുണ്ട്.സെങ്കുട്ടുവൻ (തൂത്തുക്കുടി) ജയ്‌സിങ് ത്യാഗരാജ് (വേലൂർ) എംപി മരുത്രാജ (പേരാമ്പല്ലൂർ) എന്നിവരാണ് ഇപ്പോൾ ഒ പിഎസ്‌സിന് പിന്തുണയുമായി രംഗത്തെതിയിരിക്കുന്നത് തമിഴ്‌നാട്ടിൽ തുടരുന്ന രാഷ്ട്രീയ-ഭരണ അനിശ്ചിതാവസ്ഥയിൽ പുതിയ നീക്കവുമായി അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി വികെ ശശികല. ഞായറാഴ്‌ച്ച വൈകുന്നേരത്തിനുള്ളിൽ സർക്കാർ രൂപീകരികരണവുമായി ബന്ധപ്പെട്ട് ഗവർണർ സി വിദ്യാസാഗറിന്റെ തീരുമാനം ഉണ്ടായില്ലെങ്കിൽ രാജ്ഭവന് മുന്നി
ചെന്നൈ: കാവൽ മുഖ്യമന്ത്രി ഒ പനീർശെൽവവും ശശികല നടരാജനും തമ്മിലുള്ള പോര് തമിഴ്‌നാട്ടിൽ ദിനംപ്രതി മുറുകി വരുകയാണ്. സർക്കാർ രൂപീകരിക്കാൻ അനുവദിച്ചില്ലെങ്കിൽ രാജ്ഭവന് മുന്നിൽ നിരാഹാരമിരിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ശശികല. എംഎൽഎമാരെ കരുതൽ തടങ്കലിൽ പ്രവേശിപ്പിച്ചിട്ടും സർക്കാർ രൂപീകരിക്കാൻ വേണ്ട ഭൂരിപക്ഷമുണ്ടായിട്ടും കൂടുതൽ നേതാക്കൾ ഒപിഎസ് പക്ഷത്തേക്ക് പോകുന്നതിനെ വലിയ ആശങ്കയോടെയാണ് ശശികല പക്ഷം നോക്കിക്കാണുന്നത്. മൂന്ന് എംപിമാർ കൂടി ഇന്ന് ഒപിഎസ്‌സിന് പിന്തുണ പ്രഖ്യാപിച്ച് രംഗതെത്തിയിട്ടുണ്ട്.സെങ്കുട്ടുവൻ (തൂത്തുക്കുടി) ജയ്‌സിങ് ത്യാഗരാജ് (വേലൂർ) എംപി മരുത്രാജ (പേരാമ്പല്ലൂർ) എന്നിവരാണ് ഇപ്പോൾ ഒ പിഎസ്‌സിന് പിന്തുണയുമായി രംഗത്തെതിയിരിക്കുന്നത്
തമിഴ്‌നാട്ടിൽ തുടരുന്ന രാഷ്ട്രീയ-ഭരണ അനിശ്ചിതാവസ്ഥയിൽ പുതിയ നീക്കവുമായി അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി വികെ ശശികല. ഞായറാഴ്‌ച്ച വൈകുന്നേരത്തിനുള്ളിൽ സർക്കാർ രൂപീകരികരണവുമായി ബന്ധപ്പെട്ട് ഗവർണർ സി വിദ്യാസാഗറിന്റെ തീരുമാനം ഉണ്ടായില്ലെങ്കിൽ രാജ്ഭവന് മുന്നിൽ നിരാഹാരസമരം നടത്താനാണ് ശശികലയുടെ തീരുമാനമെന്നാണ് സൂചന.സർക്കാർ രൂപീകരിക്കാൻ ഗവർണറോട് അവകാശ വാദം ഉന്നയിച്ചിട്ട് രണ്ട് ദിവസമായി. എന്നാൽ അനുകൂല സമീപനമല്ല ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ശശികല പ്രതിഷേധ പാത തെരഞ്ഞെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഗവർണറുടെ നിലപാടിൽ നിഗൂഢതയുണ്ടെന്ന് ശനിയാഴ്‌ച്ച വൈകീട്ട് ശശികല തുറന്നടിച്ചിരുന്നു. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനം വൈകിപ്പിക്കുന്നതിലൂടെ പാർട്ടിയിൽ പിളർപ്പുണ്ടാക്കാനാണ് ഗവർണറുടെ ശ്രമമെന്നും ശശികല ആരോപിച്ചു.ഗവർണറുടെ ഭാഗത്ത് നിന്നുള്ള മറുപടി ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ഇതുവരെ പാർട്ടി. ഞായറാഴ്‌ച്ച മുതൽ പുതിയ രീതിയിലുമുള്ള പ്രതിഷേധവുമായി പാർട്ടി രംഗത്ത് വരുമെന്നും ശശികല മുന്നറിയിപ്പ് നൽകി. റിസോർട്ടിൽ കഴിയുന്ന എംഎൽഎമാരുമായി കൂടിക്കാഴ്‌ച്ച നടത്തിയശേഷമാണ് ശശികലയുടെ ഈ പ്രതികരണം. ശനിയാഴ്‌ച്ച ഗവർണറെ കാണാൻ ശശികല അനുമതി തേടിയിരുന്നെങ്കിലും രാജ്ഭവൻ അനുമതി നിഷേധിച്ചെന്നാണ് വിവരം.
ശശികലയ്‌ക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ ശശികല മുഖ്യമന്ത്രി ആകുന്നതിനോട് ഗവർണർക്ക് അനുകൂല നിലപാടില്ലെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയായ ശേഷം ശശികലയെ കോടതി ശിക്ഷിച്ചാൽ അവർ രാജിവെയ്‌ക്കേണ്ടി വരും. അടുത്ത ആഴ്‌ച്ച കോടതി വിധി വന്ന ശേഷം ശശികല മുഖ്യമന്ത്രി ആകുന്നത് പരിഗണിക്കാമെന്ന നിലപാടാണ് ഗവർണർ സ്വീകരിച്ചിരിക്കുന്നതെന്നും അറിയുന്നു.
സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഒ പനീർശെൽവത്തിന് പിന്നാലെ നേരത്തെ ശശികലയും ഗവർണറെ കണ്ടിരുന്നു. കൂടിക്കാഴ്‌ച്ചയ്ക്ക് പിന്നാലെ ഗവർണർ ഒപിഎസ്‌സിന് അനുകൂലമായ നിലപാടാണ് എടുത്തിരിക്കുന്നതെന്നും റിപ്പോർട്ട് വന്നു. രാജി പിൻവലിക്കാൻ അനുവദിക്കണമെന്ന ഒപിഎസ്‌സിന്റെ ആവശ്യത്തിൽ നിയമോപദേശം തേടുമെന്ന് ഗവർണർ മറുപടി നൽകിയെന്നായിരുന്നു വാർത്തകൾ.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികല അടക്കമുള്ളവരെ വെറുതെ വിട്ടതിനെതിരെ കർണാടക സർക്കാർ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളത്. 63 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനമാണ് കേസിന് ആധാരം. കർണാടക ഹൈക്കോടതിയാണ് പ്രതികളെ വെറുതെ വിട്ടിരുന്നത്. അപ്പീലുകളിൽ ഒരാഴ്‌ച്ചക്കകം വിധി പറയുമെന്ന് സുപ്രീംകോടതി കുറച്ചു ദിവസം മുമ്പ് അറിയിച്ചിരുന്നു.
ഒ പനീർശെൽവത്തെ മാറ്റി ശശികല മുഖ്യമന്ത്രിയാകാൻ നടത്തിയ നീക്കങ്ങളാണ് സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ-ഭരണ പ്രതിസന്ധിക്ക് കാരണം. ശശികലയ്‌ക്കെതിരെ തുറന്നടിച്ച് ഒ പനീർശെൽവം രംഗത്തെത്തിയതോടെയാണ് അണ്ണാ ഡിഎംകെയിലെ കലാപം പരസ്യമായത്. മുഖ്യമന്ത്രി സ്ഥാനം തന്നെ നിർബന്ധിപ്പിച്ച് രാജി വെപ്പിച്ചതാണെന്ന് ആരോപിച്ച പനീർശെൽവം ശശികലയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയാകാൻ ഒരുങ്ങിനിൽക്കെ തനിക്കെതിരെ തികച്ചും അപ്രതീക്ഷിതമായി രംഗത്തെത്തിയ ഒ. പനീർശെൽവത്തെ പാർട്ടിയുടെ ട്രഷറർ സ്ഥാനത്തുനിന്നും നീക്കി ശശികല മറുപടി നൽകി. ഇരുവരും തമ്മിലുള്ള തുറന്ന പോര് ഇപ്പോഴും തുടരുകയാണ്.



