- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂർ സർവകലാശാലയെ പാർട്ടി സഹകരണ സ്ഥാപനമാക്കി മാറ്റി; ഭരണം സിപിഎം ജില്ലാ നേതൃത്വം നടത്തിയപ്പോൾ ലോക്കൽ സെക്രട്ടറിയായി വൈസ് ചാൻസലർ; സ്ഥാനമൊഴിയുന്ന കണ്ണൂർ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്നത് ഗൗരവകരമായ ആരോപണങ്ങൾ
കണ്ണൂർ: കണ്ണൂർ സർവകലാശാല പാർട്ടിനിയന്ത്രിത സഹകരണ സ്ഥാപനമാക്കി മാറ്റിയ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അമിത രാഷ്ട്രീയ വിധേയത്വത്തിനും സുപ്രീം കോടതി വിധി കനത്ത തിരിച്ചടിയായി മാറി. സിപിഎം ലോക്കൽ സെക്രട്ടറിയെപ്പോലെയാണ് പലപ്പോഴും ഡോ: ഗോപിനാഥ് രവീന്ദ്രന്റെ പ്രവർത്തനമെന്നു തുറന്ന വിമർശനം പ്രതിപക്ഷ സംഘടനകളിൽ നിന്നും അക്കാദമിക് ഗ്രൂപ്പുകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഉയർന്നപ്പോൾ അതിനെ അവഗണിച്ചുകൊണ്ടു മുൻപോട്ടു പോവുകയായിരുന്നു അദ്ദേഹം.
പാർട്ടിക്കു മുകളിൽ ഒരു പരുന്തും പറക്കില്ലെന്നും പിണറായിയാണ് തന്റെ ദൈവമെന്നു കരുതിയ ഇടത് അക്കാദമി ഷ്യനായിരുന്നു അദ്ദേഹം. അന്ധമായ രാഷ്ട്രീയ വിധേയത്വം തലയ്ക്കു പിടിച്ച വൈസ് ചാൻസലർ സിപിഎമ്മിന്റെ പഴയ ജില്ലാ കമ്മിറ്റി ഓഫിസായ അഴിക്കോടൻ മന്ദിരത്തിലെത്തി എം.വി ജയരാജന്റെ ആഞ്ജകൾ സ്വീകരിക്കുന്നത് സ്ഥിരം കാഴ്‌ച്ചകളിലൊന്നായിരുന്നു. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ഡോ. ഗോപിനാഥ് രവീന്ദ്രനല്ല.
കണ്ണൂർ സർവകലാശാല ഭരിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ , പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ്, എന്നിവരുടെ ഇംഗിതത്തിനനുസരിച്ച് എം.വി ജയരാജൻ, സിൻഡികേറ്റ് അംഗങ്ങളായഎൻ. സുകന്യ, പ്രമോദ് വെള്ളച്ചാൽ എന്നിവരാണ് കണ്ണൂർ സർവകലാശാലയുടെ ഭരണം കൈയാളിയിരുന്നത്. കണ്ണൂർ സർവകലാശാലയിൽ ഒരു പാട് വി സി മാർ വന്നു പോയിട്ടുണ്ട്. എന്നാൽ പത്തരമാറ്റ് സിപിഎമ്മുകാരനായ മുട്ടിലിരിക്കാൻ പറയുമ്പോൾ ഇഴയുന്ന ഒരു വി സിയാണ് സ്ഥാനമൊഴിയുന്ന ഗോപിനാഥ് രവീന്ദ്രനെന്നാണ് എതിരാളികളുടെ ആരോപണം.
എന്നാൽ ഇപ്പോൾ വി സിമാരെ കാൽകീഴിലാക്കി ഉന്നത വിദ്യാഭ്യാസരംഗത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള സർക്കാർ നീക്കത്തിന് സുപ്രീം കോടതി വിധി കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. സി.പി. എമ്മിനും സർക്കാരിനും മുഖത്തേറ്റ പ്രഹരവുമായാണ് സുപ്രീം കോടതി വിധി വിലയിരുത്തപ്പെടുന്നത്. കണ്ണൂർ സർവകലാശാല ഡോ.ഗോപിനാഥ രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതിയുടെ വിധിയാണ് പിണറായിസർക്കാരിനും ഭരണത്തെ നിയന്ത്രിക്കുന്ന സിപിഎമ്മിനും കനത്ത തിരിച്ചടിയായി മാറിയത്.
ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കി സുപ്രീംകോടതി വിധിയിൽ ഒരേ സമയം സർക്കാരിനും സർക്കാരിനെതിരെ ഒളിയുദ്ധം നടത്തുന്ന ഗവർണർക്കും വിമർശനമുണ്ട്. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. വൈസ് ചാൻസലരെ പുനർ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണർ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്.
സർക്കാരിനും കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും ഏറെ നിർണായകമായിരുന്ന ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്. കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം കേസിൽ അന്തിമവാദം കേൾക്കുന്നതിനിടയിൽ 60 വയസ് കഴിഞ്ഞവരെ വി സിയായി എങ്ങനെ പുനർനിയമിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചോദിച്ചിരുന്നു.
60 വയസ് കഴിഞ്ഞ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന് സർക്കാർ പുനർ നിയമനം നൽകിയതിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്. സർക്കാർ ചട്ടങ്ങൾ ലംഘിച്ച് നിയമനം നടത്തിയെന്നായിരുന്നു ആരോപണം. 2021 നവംബർ 23 നാണ് സംസ്ഥാന സർക്കാരിന്റെ ശുപാർശ അംഗീകരിച്ച് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രന് നാലു വർഷത്തേക്ക് പുനർനിയമനം നൽകിയത്. കീഴ്‌വഴക്കങ്ങൾ ലംഘിച്ച നടപടിക്കെതിരെ കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി.ജോസ് എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകി. 2021 ഡിസംബർ 15ന് വിസിയുടെ പുനർനിയമനം ഹൈക്കോടതി ശരിവച്ചു.
2021 ഡിസംബർ 16 ന് ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ഹർജിക്കാർ അപ്പീൽ സമർപ്പിച്ചു. 2021 ഡിസംബർ 17 ന് നൽകിയ അപ്പീലിൽ ഗവർണർക്ക് ഹൈക്കോടതി നോട്ടീസ് നൽകി. സംസ്ഥാന സർക്കാരിനോടും നിലപാട് അറിയിക്കാൻ കോടതി നിർദ്ദേശിച്ചു. പുനർനിയമനത്തിന് രാജ്ഭവൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് ഗവർണർ അറിയിച്ചു. താൻ നിർദ്ദേശിച്ചതുകൊണ്ടാണ് പുനർനിയമനത്തിന് ഗോപിനാഥിന്റെ പേര് ശുപാർശ ചെയ്ത് കത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നതെന്ന വാർത്തയും ഗവർണർ നിഷേധിച്ചു.
പിന്നാലെ പുനർ നിയമനം ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവച്ചു.
പിന്നാലെ ഹൈക്കോടതി വിധിക്കെതിരെ കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി.ജോസ് എന്നിവർ സുപ്രീംകോടതിയിൽ ഹർജി നൽകി. പുനർ നിയമനത്തിനെതിരായ ഹർജിയിൽ ഗവർണർക്കും സംസ്ഥാന സർക്കാരിനും കണ്ണൂർ സർവകലാശാലയ്ക്കും വി സിക്കും സുപ്രീംകോടതി നോട്ടീസ് നൽകി. യുജിസി ചട്ടങ്ങൾ പാലിച്ചാണ് കണ്ണൂർ സർവകലാശാലയിൽ തനിക്ക് പുനർനിയമനം നൽകിയതെന്ന് ഗോപിനാഥ് രവീന്ദ്രൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. വാദം പൂർത്തിയായ ശേഷം നവംബറിന്റെ അവസാ ദിവസം വിധി പറയുകയായിരുന്നു.




