- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്കൗണ്ട് തുറക്കുമെന്ന് ബിജെപിയും
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രതീക്ഷ മാത്രം. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും തൃശ്ശൂരും വിജയം ഉറപ്പെന്ന് വിലയിരുത്തുകയാണ് സംസ്ഥാന ബിജെപി നേതൃത്വം. ബൂത്ത് തലത്തിൽനിന്ന് ലഭിച്ച കണക്കുകൾ വിലയിരുത്തിയാണ് സംസ്ഥാന നേതൃത്വം ഈ തീരുമാനം എടുക്കുന്നത്. കേന്ദ്ര നേതൃത്വത്തേയും വിലയിരുത്തൽ അറിയിച്ചിട്ടുണ്ട്.
ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി സംഭവിക്കാമെന്നും ബിജെപി കരുതുന്നു. കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് മാത്രമല്ല 20 ശതമാനം വോട്ടുനേടുമെന്നാണ് വിലയിരുത്തൽ. ആലപ്പുഴയിലും പാലക്കാടും കാസർഗോഡും കോഴിക്കോടും വലിയ തോതിൽ വോട്ട് കൂടും. കെ.. സുരേന്ദ്രൻ മത്സരിച്ച വയനാട്ടിൽ വോട്ട് ഇരട്ടിയാകും. തുഷാർ വെള്ളാപ്പള്ളിക്ക് കോട്ടയത്ത് രണ്ടരലക്ഷം വോട്ട് നേടുമെന്നാണ് വിലയിരുത്തൽ. എന്നാൽ മറ്റ് മൂന്ന് ബിഡിജെഎസ് സ്ഥാനാർത്ഥികളും വലിയ നേട്ടമുണ്ടാക്കില്ലെന്നാണ് നിഗമനം.
2019ൽ 3,16,000 വോട്ടുനേടിയ തിരുവനവനന്തപുരത്ത് ഇത്തവണ 3,60,000 വോട്ടുനേടി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വിജയിക്കും. രണ്ടാം സ്ഥാനത്ത് ശശി തരൂർ ആയിരിക്കും. നേമത്ത് 20,000, വട്ടിയൂർക്കാവിൽ 15,000, കഴക്കൂട്ടത്ത് 8000, തിരുവനന്തപുരം സിറ്റിയിൽ 5000 വോട്ട് എന്നിങ്ങനെ ലീഗ് നേടും. പാറശാലയിൽ രണ്ടാം സ്ഥാനത്തെത്തും. കോവളത്തും നെയ്യാറ്റിൻകരയിലും മൂന്നാമത് തന്നെയെങ്കിലും വലിയ മുന്നേറ്റമുണ്ടാക്കും.
തൃശ്ശൂരിൽ എന്തായാലും സുരേഷ് ഗോപി വിജയിക്കുമെന്നാണ് വിലയുത്തൽ. ബിജെപി നാല് ലക്ഷം വോട്ടുപിടിക്കും. 3,80,000 വോട്ടുനേടി യു.ഡി.എഫ് ആയിരിക്കും രണ്ടാംസ്ഥാനത്ത്. തൃശ്ശൂർ, മണലൂർ, ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്തും നാട്ടികയിലും പുതുക്കാടും രണ്ടാം സ്ഥാലത്തും സുരേഷ് ഗോപി എത്തുമെന്നാണ് വിലയിരുത്തൽ. കേന്ദ്രമന്ത്രി വി മുരളീധരൻ മത്സരിച്ച ആറ്റിങ്ങളിൽ ഇഞ്ചോടിഞ്ച് മത്സരം നടന്നു. മൂന്നുലക്ഷം വോട്ട് ഉറപ്പെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. വർക്കലയിലും ആറ്റിങ്ങലിലും ചിറയിൽകീഴിലും ഒന്നാമത് എത്തും.
പത്തനംതിട്ടയിൽ അനിൽ ആന്റണി, മുൻപ് കെ. സുരേന്ദ്രൻ നേടിയ 2,97,000 വോട്ട് മറികടക്കാനുള്ള മുന്നേറ്റം നടത്തിയിട്ടുണ്ട്. ഓർത്തഡോക്സ്, നായർ, ഈഴവ വോട്ടുകൾ ഭിന്നിച്ചാൽ അത് ബിജെപിക്ക് ലഭിക്കുമെന്നാണ് ബൂത്തുതല റിപ്പോർട്ട്. പാലക്കാടും ആലപ്പുഴയിലും വോട്ട് വിഹിതം കുതിച്ചുയരും.