- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശോഭയ്ക്ക് കോഴക്കോട് നൽകി; സന്ദീപ് വാര്യരേയും ശിവശങ്കറിനേയും നേതൃത്വത്തിൽ എത്തിച്ചു; നേട്ടമുണ്ടാക്കാൻ എല്ലാവരും ഒരുമിക്കണമെന്ന് നിർദ്ദേശം; ബിജെപി കോർകമ്മറ്റിയിൽ പങ്കെടുത്ത് ആർഎസ്എസ് നേതൃത്വം; കൊടകര കള്ളപ്പണ ആരോപണം ഉൾപ്പെടെയുള്ള പാളിച്ചകൾ ഇനിയുണ്ടാകാതിരിക്കാൻ ജാഗ്രത

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തെ നേരിട്ട് നിയന്ത്രിക്കാൻ ആർഎസ്എസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ആലോചിക്കുന്നതിനും മറ്റുമായി തൃശൂരിൽ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ആർഎസ്എസ് കേരള ഘടകത്തിന്റെ പ്രധാനികളും പങ്കെടുത്തു. ചരിത്രത്തിൽ ആദ്യമയാണ് ഇതെന്നാണ് റിപ്പോർട്ട്. സംസ്ഥാന ആർ എസ് എസിലെ ഏറ്റവും പ്രധാനികളാണ് എത്തിയത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തിരുത്തലുകൾക്ക് പിന്നിലും ആർഎസ്എസ് ആണെന്ന് ഇതോടെ വ്യക്തമായി.
ആദ്യമായാണു ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ആർഎസ്എസ് പ്രാന്ത പ്രചാരകും പ്രാന്ത കാര്യവാഹുമെത്തുന്നത്. അതിനുശേഷം ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും കേരളത്തിന്റെ സഹപ്രഭാരിയുമായ രാധാ മോഹൻദാസ് അഗർവാൾ ഉൾപ്പെടെ നേതാക്കളുമായി ഇവർ കൂടിക്കാഴ്ച നടത്തി. ആർഎസ്എസ് പ്രാന്ത പ്രചാരക് എസ്. സുദർശൻ, പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ എന്നിവരാണ് തൃശൂരിലെ കോർ കമ്മിറ്റിയോഗത്തിൽ പങ്കെടുത്തത്. അസാധാരണ സാഹചര്യമായാണ് ഇതിനെ രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ലോക്‌സഭയിൽ ആർഎസ്എസ് എല്ലാ അർത്ഥത്തിലും അഭിപ്രായം പറയും.
കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുൻപുണ്ടായ കൊടകര കള്ളപ്പണ ആരോപണം ഉൾപ്പെടെയുള്ള പാളിച്ചകൾ പോലെ ഇനിയുണ്ടാകാതിരിക്കാൻ വരും തിരഞ്ഞെടുപ്പിൽ നേരിട്ടുള്ള നിരീക്ഷണത്തിന് ആർഎസ്എസ് തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനയാണു സംഘടനയുടെ ഏറ്റവും പ്രധാന ചുമതലക്കാർ നേരിട്ടെത്തി ബിജെപി നേതാക്കളുമായി ചർച്ച നടത്തിയതിലൂടെ വ്യക്തമാകുന്നതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ആർഎസ്എസ് നിയോഗിച്ച സംഘടനാ ജനറൽ സെക്രട്ടറി കോർ കമ്മിറ്റിയിൽ ഉള്ളതിനാൽ സംഘത്തിനു പറയാനുള്ളതു സംഘടനാ ജനറൽ സെക്രട്ടറി വഴി ബിജെപിയെ അറിയിക്കുകയാണു പതിവ്. ഇത് മാറ്റുകയാണ്.
നേരത്തെ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഗണേശിനെ ആർഎസ്എസ് നീക്കി. പിന്നാലെ സുഭാഷിനെ നിർണ്ണായക ചുമതലയിൽ കൊണ്ടു വന്നു. ശോഭാ സുരേന്ദ്രനെ നേതൃത്വത്തിൽ സജീവമാക്കി. സന്ദീപ് വാര്യർക്കും ശിവശങ്കറിനും സംസ്ഥാന സമിതിയിൽ ഇടം നൽകി. ഈ തീരുമാനങ്ങളെല്ലാം ആർ എസ് എസിന്റേതായിരുന്നു. എല്ലാവരേയം ഒരുമിപ്പിക്കാനുള്ള നീക്കം. ഇത് ബിജെപി ദേശീയ നേതൃത്വം അംഗീകരിച്ചു. അതിന് ശേഷമാണ് യോഗത്തിൽ ആർഎസ്എസ് എത്തുന്നത്. കേരളത്തിലെ ലോക്‌സഭാ സ്ഥാനാർത്ഥികളെ അടക്കം നിശ്ചയിക്കുന്നതിൽ ബിജെപിയിലെ ഗ്രൂപ്പ് പ്രശ്‌നങ്ങൾ ആർഎസ്എസ് പരിഗണിക്കില്ല.
തിരഞ്ഞെടുപ്പിനു ബൂത്തുകളെ സജ്ജമാക്കുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. സാധാരണഗതിയിൽ ആർഎസ്എസ് തിരഞ്ഞെടുപ്പ് ഏകോപനം ഏറ്റെടുക്കുന്നതു തിരഞ്ഞെടുപ്പിന് ഒരുമാസം മുൻപായിരിക്കും. ഓരോ മണ്ഡലം കമ്മിറ്റി മുതൽ പാർലമെന്റ് മണ്ഡലം കമ്മിറ്റി വരെയുള്ള ഏകോപനം ആർഎസ്എസ് ചുതമലപ്പെട്ടവർക്കു നൽകുകയാണു പതിവ്. ഇത് ഇത്തവണയും ഉണ്ടാകും. എല്ലാ പ്രവർത്തനത്തേയും ആർഎസ്എസ് സംസ്ഥാന നേതൃത്വം നേരിട്ട് നിരീക്ഷിക്കും.
ജൂൺ മാസം നടന്ന ആർഎസ്എസ് സംസ്ഥാന നേതൃയോഗത്തിൽ ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷിനെ വിളിച്ചുവരുത്തിയിരുന്നു. ഈ യോഗത്തിൽ ആർഎസ്എസ് ദേശീയ നേതൃതലത്തിൽ രണ്ടാമനായ സഹ സർകാര്യവാഹ് അരുൺകുമാർ പങ്കെടുത്തു. ദേശീയതലത്തിൽ ബിജെപിയുമായുള്ള ആർഎസ്എസ് ഏകോപനത്തിന്റെ ചുമതല അദ്ദേഹത്തിനാണ്.


