- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരട്ടത്താപ്പിൽ ചർച്ചയ്ക്ക് യുഡിഎഫ്
തിരുവനന്തപുരം: എക്സാലോജിക്കും വൈദേകവും തിരഞ്ഞെടുപ്പ് ചർച്ചകളിൽ നിറയ്ക്കാൻ യുഡിഎഫ്. ഇതിനൊപ്പം ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ഡൽഹി യാത്രയും. കൊടകര കള്ളപ്പണവും രാഷ്ട്രീയ ചർച്ചയാക്കും. ഈ കേസിൽ ആദായ നികുതി വകുപ്പ് നടപടികൾ എടുക്കാത്തതും ചർച്ചയാക്കും. ഇതിനൊപ്പം പൊലീസ് കാട്ടിയ ഇരട്ടത്താപ്പും. സിപിഎം-ബിജെപി അവിശുദ്ധ ബന്ധത്തിന് തെളിവുകളായി ഇതെല്ലാം നിരത്തും.
സിപിഎം നേതാക്കളുടെ ഉറ്റവരുടെ 'പെൻഷൻ' സംരംഭങ്ങളായിട്ടാകും എക്സാലോജിക്കിനേയും വൈദേകത്തിനേയും അവതരിപ്പിക്കു. ഇത് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലും ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ബെംഗളൂരുവിൽ ആരംഭിച്ച ഐടി കമ്പനിയായ എക്സാലോജിക്കും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ ഭാര്യയ്ക്കും മകനും പങ്കാളിത്തമുള്ള കണ്ണൂർ മൊറാഴയിലെ റിസോർട്ടായ വൈദേകവും. ഭാര്യമാർ വിരമിച്ചപ്പോൾ ലഭിച്ച പണമാണ് ഈ സംരംഭങ്ങളിൽ നിക്ഷേപിച്ചതെന്നാണ് ഇരു നേതാക്കളുടെയും വിശദീകരണം.
ഇതിൽ എക്സാലോജിക്ക് കേന്ദ്ര അന്വേഷണ പരിധിയിലാണ്. എന്നാൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ അന്വേഷണം അട്ടിമറിക്കാനാണ് നീക്കമെന്ന് കോൺഗ്രസ് ആരപോിക്കും. എക്സാലോജിക്കനും വൈദേകത്തിനും എതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആരംഭിച്ചെങ്കിലും സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമായി ഒതുക്കിയെന്ന ആരോപണം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്നുമുണ്ട്. വീണയുടെ കമ്പനിയുടെ ഇടപാടുകൾ സംബന്ധിച്ച് 2021ൽ തന്നെ കേന്ദ്ര ഏജൻസികൾക്ക് കൃത്യമായ വിവരം ലഭിച്ചിട്ടും അന്വേഷണവും നടപടിയുമുണ്ടായില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.
സിപിഎം നേതാക്കളുടെയും ഉറ്റവരുടെയും സ്വത്തു വിവരങ്ങളും സംരംഭങ്ങളും പാർട്ടിയെ അറിയിച്ചിരിക്കണമെന്നാണ് പാർട്ടി മാർഗരേഖ. എന്നാൽ പിണറായിയോ ജയരാജനോ ഈ സംരംഭങ്ങൾ സംബന്ധിച്ചു പാർട്ടിക്കു വിശദാംശങ്ങൾ നൽകിയതായി വിവരമില്ല. വീണ എകെജി സെന്റർ മേൽവിലാസമാക്കി ബെംഗളൂരുവിൽ കമ്പനി രജിസ്റ്റർ ചെയ്തതെങ്ങനെയെന്ന ചോദ്യവും നിറയ്ക്കും. ഇതിനൊപ്പമാണ് കൊടകരയിലെ കള്ളപ്പണ ചർച്ചയും.
മുഖ്യമന്ത്രിയുടെ കുടുംബത്തിന് വിദേശത്ത് വൻ ബിസിനസ് സംരംഭങ്ങളുണ്ടെന്നും ഇ.പി.ജയരാജന്റെ മകൻ ജെയ്സണ് യുഎഇയിലെ റാസൽഖൈമയിൽ ഇന്ധന റിഫൈനറിയുണ്ടെന്നും ആരോപിച്ചത് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആണ്. തെളിവുകൾ കയ്യിലുണ്ടെന്നു സ്വപ്ന പറഞ്ഞിട്ടും അതു നിഷേധിക്കാനോ നിയമ നടപടിക്കോ ജയരാജൻ തയാറായിട്ടില്ല. ഇതും കോൺഗ്രസ് ചർച്ചയാക്കും. ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ഡൽഹിയിലെത്തിയതും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ടതും വലിയ ചർച്ചയാണ്. ഇതും സജീവമായി നിർത്തും.
എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെതിരായ ആരോപണങ്ങളിലുറച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തു വന്നിരുന്നു. തന്റെ കൈയിൽ തെളിവുകളുണ്ട്. കൈവശമുള്ള ചിത്രങ്ങൾ ഒറിജനാലാണെന്നും സതീശൻ പറഞ്ഞു. വ്യാജ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാവുന്നതാണെന്നും സതീശൻ വ്യക്തമാക്കി. എനിക്കെതിരെ മോശമായ പ്രയോഗങ്ങൾ നടത്തുന്നതിനെ കുറിച്ച് ഒന്ന് പറയാനില്ല. അദ്ദേഹം ഒന്ന് കണ്ണാടിക്ക് മുൻപിൽ പോയിരുന്ന് നോക്കിയാൽ മതി. ഇ.പി ഒരു പാവമാണ്. ബിജെപിക്ക് വേണ്ടി മുഖ്യമന്ത്രി ഇ.പി. ജയരാജനെകൊണ്ട് പറയിക്കുന്നതാണെന്നാണെന്റെ വിശ്വാസം. ഇ.പി. ജയരാജന്റെ കുടുംബത്തിന് ഓഹരിയുള്ള വൈദേഹം റിസോർട്ടും ബിജെപിക്ക് സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരൻൈറ നിരാമയ റിസോർട്ടും തമ്മിൽ ബന്ധമുണ്ടെന്നാണ് ഞാൻ പറഞ്ഞത്. അന്ന്, അത് നിഷേധിച്ച ഇ.പി ജയരാജൻ അങ്ങനെ ഉണ്ടെങ്കിൽ ആ ഓഹരി വി.ഡി. സതീശന് നൽകാമെന്നാണ് പറഞ്ഞത്.
ഇന്ന്, ഭാര്യക്ക് വൈദേഹം റിസോർട്ടിൽ ഓഹരിയുണ്ടെന്ന് പറഞ്ഞതിൽ സന്തോഷമുണ്ട്. ഇ.ഡി. വൈദേഹത്തിൽ കയറി പരിശോധന നടത്തിയപ്പോഴാണ് രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയുമായി ബന്ധമുണ്ടായത്. വൈദേഹം റിസോർട്ടുമായി രാജീവ് ചന്ദ്രശേഖറിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളുൾപ്പെടെ എന്റെ കൈയിലുണ്ട്. ബിജെപി നേതാവും സ്ഥാനാർത്ഥിയുമായി രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് പങ്കാളിത്തമുള്ളത് സിപിഎം അറിഞ്ഞില്ലെ. രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ചില ബിജെപി സ്ഥാനാർത്ഥികൾക്ക് ഗുഡ് സർട്ടിഫിക്ക് ജയരാജൻ നൽകി. ഇതിനുപുറമെ. കേരളത്തിൽ ഇടതുപക്ഷവും ബിജെപിയും തമ്മിലാണ് മത്സരം എന്നുവരെ പറഞ്ഞു. അപ്പോഴാണ് ബിജെപിക്ക് വെള്ളപൂശാൻ കാരണമെന്തെന്ന് അന്വേഷിക്കുന്നത്. അപ്പോഴാണ് കാര്യങ്ങൾ വ്യക്തമാകുന്നത്.
ഇ.പി. ജയരാജൻ ഇപ്പോൾ രാജീവ് ചന്ദ്രശേഖരന് വൈദേഹം റിസോർട്ടുമായി ബന്ധമുണ്ടോയെന്ന് ഇങ്ങോട്ട് ചോദിക്കുകയാണ്. ഇന്നലെ ഇൻകം ടാക്‌സ് ഡയരക്ടർ ജനറൽ പ്രസ്താവന ഇറക്കി. കൊടകര കുഴപ്പണം കേസിലെ പണം ഇൻകം ടാക്‌സിന് കൈമാറിയിട്ടില്ല. കുഴൽപ്പണം കേസ് ഒതുക്കി തീർത്ത് പരസ്പര സഹായ സഹകരണ സംഘം തീർക്കുകയാണ് സിപിഎമ്മും ബിജെപിയുമെന്ന് വി.ഡി. സതീശൻ ആരോപിച്ചു. മാസപ്പടി, ലാവ്‌ലിൽ കുഴൽപ്പണം, ലൈഫ് മിഷൻ എന്നീ കേസുകളിൽ ഒത്തുകളിയാണിപ്പോൾ നടക്കുന്നതെന്നും സതീശൻ പറഞ്ഞു.