- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ ഇടതിനെ വിറപ്പിച്ച് യുഡിഎഫ് കൊടുങ്കാറ്റ്; ചിരി മാഞ്ഞ് ജയരാജനും ശൈലജയും
കണ്ണൂർ : 2019 ലെ ചരിത്രം ആവർത്തിച്ച് സിപിഎം ശക്തികേന്ദ്രങ്ങളായ കണ്ണൂരും വടകരയും യു.ഡി.എഫ് തരംഗത്തിൽ വീണപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥികളായ എം.വി ജയരാജന്റെയും കെ.കെ ശൈലജയുടെയും ചിരി മാഞ്ഞു. മുഖ്യമന്ത്രി പിണറായിയേയും കണ്ണൂരിലെ ഫലം ഞെട്ടിച്ചു. സ്വന്തം നിയമസഭാ മണ്ഡലമായ ധർമ്മടത്തും കോൺഗ്രസിന്റെ സുധാകരൻ മുന്നേറി.
കണ്ണൂരിലും വടകരയിലും വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ലീഡ് നേടാതെ എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ നിരാശ പടർത്തി കീഴടങ്ങി. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് വിശ്വസിച്ച കണ്ണൂരും വടകരയും വ്യക്തമായ ഭൂരിപക്ഷം നേടി യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയത്തിലേക്ക് കുതിച്ചു. ഇടതു നിയമസഭാ മണ്ഡലങ്ങളിൽ തരംഗം സൃഷ്ടിച്ചാണ് കെ.സുധാകരനും ഷാഫി പറമ്പിലും മുന്നേറുന്നത്. ഒന്നാം റൗണ്ടു മുതൽ ഇടതു കോട്ടകളിൽ നിന്നുള്ള വോട്ടു ചോർച്ച പ്രകടമായിരുന്നു. പിന്നീട് രണ്ടാം റൗണ്ടു മുതൽ യു.ഡി.എഫ് തരംഗം തന്നെയാണ് ഉണ്ടായിരുന്നത്.
കണ്ണൂരിൽ എം വി ജയരാജനെതിരെ യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരൻ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് വരെ ലീഡുണ്ടാക്കിയത് എൽ.ഡി.എഫ് ക്യാംപിനെ നിരാശരാക്കി. ഇതോടെ നാലാം റൗണ്ടിൽ കെ.സുധാകരന്റെ ഭൂരിപക്ഷം 54,735 കടന്നു. കേരളത്തിൽ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കണ്ണൂരിലെ യുഡിഎഫ് വിജയത്തിൽ പല നേതാക്കൾക്കും സംശയമുണ്ടായിരുന്നു. കെപിസിസി അധ്യക്ഷനായ സുധാകരനെ സംബന്ധിച്ചും കണ്ണൂർ അഭിമാനപോരാട്ടമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തും കെ.സുധാകരൻ ലീഡ് ചെയ്തതോടെ യു.ഡി.എഫ് പ്രവർത്തകർ വിജയമുറപ്പിച്ചു.
ഇത്തവണ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് എം വി ജയരാജൻ കളത്തിലിറങ്ങിയത്. ഒരു കാലത്ത് സുധാകരന്റെ കടുത്ത അനുയായിയായിരുന്ന ബിജെപി സ്ഥാനാർത്ഥി രഘുനാഥ് യുഡിഎഫ് വോട്ടുകളിൽ വിള്ളലുണ്ടാക്കുമെന്നാണ് എൽ.ഡി.എഫ്കരുതിയത്. എന്നാൽഅതുണ്ടായില്ല. സുധാകരനെ സംബന്ധിച്ച് കെപിസിസി അധ്യക്ഷസ്ഥാനം ഉറപ്പിക്കാനുള്ള ആശ്വാസ വിജയമായിരിക്കും ഇത്. കടുത്ത മത്സരം നടക്കുമെന്ന് തോന്നിച്ച വടകരയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ഷാഫി പറമ്പിലും മുന്നേറുന്നു.
ഭൂരിപക്ഷം 54,864 കടന്നു കഴിഞ്ഞ തവണ കെ. മുരളീധരൻ നേടിയ ഭൂരിപക്ഷം നേടുമെന്നാണ് യു.ഡി.എഫ് ക്യാംപുകൾ പ്രതീക്ഷിക്കുന്നത്. വടകരയിൽ നടന്ന സോഷ്യൽ മീഡിയ പ്രചരണങ്ങളും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ കെ.കെ ശൈലജയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം സിപിഎം ശക്തികേന്ദ്രങ്ങളായ കുത്തുപറമ്പ്, തലശേരി മണ്ഡലങ്ങളിൽ ശൈലജ ടീച്ചർക്ക് പ്രതീക്ഷിച്ചത്ര മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല വടകരയിൽ സിപിഎമ്മിന്റെ ഏറ്റവും ശക്തയായ സ്ഥാനാർത്ഥിയെ നിർത്തിയിട്ടും പരാജയം രുചിക്കേണ്ടി വന്നത് സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്.
കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ 60,000 വോട്ടുകൾ നേടിയ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു കെ.കെ ശൈലജ വടകരയിൽ സിപിഎമ്മിന് ലഭിക്കാവുന്ന ഏറ്റവും കരുത്തയായ സ്ഥാനാർത്ഥിയായിരുന്നു കൊകെ ശൈലജ 2019 ലെ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ചെന്താരകമായ പി.ജയരാജൻ കെ. മുരളീധരനോട് അരലക്ഷം വോട്ടിന് തോറ്റിരുന്നു. ഇതേ സാഹചര്യം തന്നെയാണ് കെ.കെ ശൈലജയ്ക്കുമുണ്ടായിരിക്കുന്നത്.