ന്യൂഡൽഹി: കച്ചത്തീവ് ദ്വീപ് വിഷയം എക്‌സിൽ പോസ്റ്റ് ചെയ്തുകൊണ്ട് കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കച്ചത്തീവ് ദ്വീപ് കോൺഗ്രസ്സ് നിസ്സാരമായി വിട്ടുകൊടുത്തെന്ന് നരേന്ദ്ര മോദി ആരോപിച്ചു. കോൺഗ്രസ്സിനെ വിശ്വസിക്കാൻ ആകില്ല. മാധ്യമവാർത്ത ഉദ്ധരിച്ച് എക്‌സിലാണ് മോദിയുടെ വിമർശനം. കച്ചത്തീവ് ശ്രീലങ്കയിൽ നിന്ന് തിരിച്ചുപിടിക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. മത്സ്യത്തൊഴിലാളികൾ അറസ്റ്റിലാകുന്നതിലെ രോഷം കോൺഗ്രസിന് നേർക്ക് തിരിക്കാൻ മോദിയുടെ ശ്രമെന്നാണ് ആരോപണം.

രാജ്യത്തിന്റെ അഖണ്ഡതയെയും രാജ്യതാല്പര്യങ്ങളെയും ദുർബലപ്പെടുത്തുന്നതായിരുന്നു നടപടിയെന്ന് മോദി കുറ്റപ്പെടുത്തി. 1974ലെ ഇന്ദിരാ?ഗാന്ധി സർക്കാർ എങ്ങനെയാണ് കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുനല്കിയതെന്ന വിവരാകാശ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് മോദിയുടെ വിമർശനം. കണ്ണുതുറപ്പിക്കുന്നതും ഞെട്ടിക്കുന്നതും എന്നാണ് ഇതു സംബന്ധിച്ച വിവരാവകാശ രേഖയെക്കുറിച്ചുള്ള മോദിയുടെ പ്രതികരണം. ജനങ്ങൾ ദേഷ്യത്തിലാണെന്നും കോൺ?ഗ്രസിനെ വിശ്വസിക്കാനാവില്ലെന്നും മോദി പറഞ്ഞു. 'കണ്ണുതുറപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായ വിവരം! ഒരു വീണ്ടുവിചാരവുമില്ലാതെ കോൺ?ഗ്രസ് എങ്ങനെയാണ് കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തതെന്ന സത്യമാണ് വെളിവായിരിക്കുന്നത്. ഓരോ ഇന്ത്യക്കാരനും ഇതിൽ ദേഷ്യമുണ്ട്. ജനങ്ങളുടെ മനസ് അടിവരയിട്ടു പറയുന്നു, നമുക്കൊരിക്കലും കോൺ?ഗ്രസിനെ വിശ്വസിക്കാനാവില്ല എന്ന്. ഇന്ത്യയുടെ അഖണ്ഡത, സമ?ഗ്രത, താല്പര്യങ്ങൾ എന്നിവയെല്ലാം ദുർബലപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു കോൺ?ഗ്രസിന്റെ 75 വർഷക്കാലത്തെ ഭരണം'. മോദി എക്‌സിൽ കുറിച്ചു.

തമിഴ്‌നാട്ടിലെ രാമനാഥപുരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ മീൻപിടിക്കാൻ പോകാറുള്ള സ്ഥലമാണ് കച്ചത്തീവ്. ഇന്ത്യൻ സമുദ്രത്തിൽ മത്സ്യസമ്പത്ത് കുറയുമ്പോഴാണ് തൊഴിലാളികൾ ഇവിടേക്ക് പോകുക. അന്താരാഷ്ട്ര രേഖ മറികടന്നാലേ തൊഴിലാളികൾക്ക് ഇവിടേക്ക് എത്താനാകൂ. ദ്വീപ് തങ്ങളുടെ അധീനതയിലായതിനാൽ ശ്രീലങ്കൻ സേന ഈ തൊഴിലാളികളെ തടഞ്ഞുവെക്കുന്നത് പതിവാണ്. കച്ചത്തീവ് തിരിച്ചുപിടിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ്. കോൺഗ്രസിന്റെ പ്രധാന ഘടകക്ഷിയാണ് ഡിഎംകെ. ഈ സാഹചര്യത്തിലാണ് ഈ വിഷയം ബിജെപിയും മോദിയും ചർച്ചയാക്കുന്നത്. കച്ചത്തീവിനെ മോദി സർക്കാരിനെതിരെ ചർച്ചയാക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

2023 ഓഗസ്റ്റ് 10ന് നടന്ന അവിശ്വാസ ചർച്ചയ്ക്കിടെ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി "കച്ചത്തീവ്" ദ്വീപിനെക്കുറിച്ച് പരാമർശിച്ചിരുന്നു. ഇന്ത്യയുടെ ഭാഗമായിരുന്ന കച്ചത്തീവ് 1974ൽ ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തത് ഇന്ദിരാഗാന്ധി സർക്കാരാണെന്ന് മോദി ആരോപിച്ചിരുന്നു. ഈ വിഷയമാണ് വീണ്ടും ചർച്ചയാക്കുന്നത്. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് കച്ചത്തീവ്. നിലവിൽ ഇവിടെ സ്ഥിരതാമസമില്ല. ഇത് പാക്ക് കടലിടുക്കിലാണ് സ്ഥിതി ചെയ്യുന്നത്. പാക്ക് കടലിടുക്കിലാണ് ഇതുള്ളത്.

ഇതിനിടെ, കച്ചത്തീവ് വിഷയത്തിൽ മോദിക്ക് മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി. തമിഴ്‌നാട്ടിൽ ബിജെപി തകരുമെന്ന സർവേ ഫലം കാരണമുള്ള പ്രചാരണമാണെന്നും ആധികാരികത ഇല്ലാത്ത പ്രസ്താവനകളാണെന്നും കോൺഗ്രസ് നേതാവ് സന്ദീപ് ദിക്ഷീത് പറഞ്ഞു. ഇത്രയും വർഷം മോദി എന്ത് ചെയുകയായിരുന്നും സന്ദീപ് ദിക്ഷീത് ചോദിച്ചു. ഏതായാലും തമിഴ്‌നാട്ടിലെ തീരമേഖലയെ ആവേശം കൊള്ളിക്കാൻ ഈ വിഷയം ബിജെപി ചർച്ചയാക്കുമെന്ന് ഉറപ്പാണ്. "തന്ത്രപ്രധാനമായ പ്രാധാന്യമില്ലാത്ത പാറ" എന്ന് വിശേഷിപ്പിച്ച് ശ്രീലങ്കയ്ക്ക് നൽകിയ സ്ഥലത്തെ കുറിച്ചാണ് ഇപ്പോൾ വാദങ്ങളുയരുന്നത്.

പതിനാലാം നൂറ്റാണ്ടിൽ അഗ്‌നിപർവ്വത സ്‌ഫോടനത്തെ തുടർന്നാണ് കച്ചത്തീവ് ദ്വീപ് രൂപപ്പെട്ടത് എന്നാണ് സൂചന. ഇന്ത്യൻ തീരത്ത് നിന്ന് രാമേശ്വരത്തിന് വടക്ക് കിഴക്കായി ഏകദേശം 33 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ശ്രീലങ്കയുടെ വടക്കേ അറ്റത്ത് ജാഫ്നയിൽ നിന്ന് ഏകദേശം 62 കിലോമീറ്റർ തെക്കുപടിഞ്ഞാറായും ശ്രീലങ്കൻ ജനവാസമുള്ള ഡെൽഫ് ദ്വീപിൽ നിന്ന് 24 കി.മീ ആണ് ദൂരം. ദ്വീപിലെ ഒരേയൊരു കെട്ടിടം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളിയാണ്. ഈ ദ്വീപിൽ കുടിവെള്ള സ്രോതസ്സില്ലാത്തതിനാൽ ദ്വീപ് സ്ഥിരതാമസത്തിന് അനുയോജ്യമല്ല.

ഇതിന്റെ ആകെ വിസ്തീർണ്ണം കഷ്ടിച്ച് 1.15 കിലോമീറ്റർ ചതുരശ്ര (285 ഏക്കർ) ആണ്. ഇത് ആദ്യം രാംനാട് രാജ്യത്തിന്റെ ഉടമസ്ഥതയിലായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് മന്നാർ ഉൾക്കടലിനും പാക്ക് കടലിടുക്കിനും ഇടയിൽ മദ്രാസ് പ്രസിഡൻസിയും സിലോൺ (ശ്രീലങ്ക) സർക്കാരും തമ്മിൽ അതിർത്തി നിർണയം നടത്തിയപ്പോൾ , അത് മദ്രാസ് പ്രസിഡൻസിയിലേക്ക് പോയി. 1921-ൽ ശ്രീലങ്ക ഈ ചെറിയ ദ്വീപിൽ അവകാശവാദം ഉന്നയിക്കാൻ തുടങ്ങി . ഇന്ത്യ സ്വാതന്ത്രയായപ്പോൾ അത് ഭാരതത്തിന്റെ ഭാഗമായി മാറി. 1974-ൽ കച്ചത്തീവ് ദ്വീപിന് അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്ന് ഇന്ദിരയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി തീരുമാനിച്ചു.

ഇന്ന്, ജനവാസമില്ലാത്ത ഈ ദ്വീപ് നിയന്ത്രിക്കുന്നത് ശ്രീലങ്കയാണ്.1974-ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി"ഇന്തോ-ശ്രീലങ്കൻ മാരിടൈം ഉടമ്പടി" പ്രകാരം കച്ചത്തീവിനെ ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തു. പാക്ക് കടലിടുക്കിലെ സമുദ്രാതിർത്തി പരിഹരിക്കാൻ എന്ന പേരിൽ ഇന്തോ-ശ്രീലങ്കൻ മാരിടൈം കരാറിലൂടെ ഇന്ദിരാഗാന്ധി കച്ചത്തീവ് ദ്വീപിന്റെ പരമാധികാരം ശ്രീലങ്കൻ പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെക്ക് അടിയറ വെച്ചുവെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് ദ്വീപ് മത്സ്യബന്ധനത്തിന് ഉപയോഗിക്കാം എന്നത് മാത്രമായിരുന്നു അന്നത്തെ ആ കരാറിൽ ഇന്ത്യക്ക് അനുകൂലമായ കാര്യം. പിന്നീട് അത് മാറി. പക്ഷേ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ഇവിടെ അറിയാതെ എത്തും. ഇവരെ ശ്രീലങ്ക അറസ്റ്റു ചെയ്യുകയും ചെയ്യും.

ഈ ദ്വീപ് ഔദ്യോഗികമായി ഇന്ത്യയുടെ ഭാഗമാകണമെന്നാണ് തമിഴ്‌നാട്ടിലെ ജനത ആഗ്രഹിക്കുന്നത്. കച്ചത്തീവ് ദ്വീപ് തിരിച്ചു പിടിക്കണമെന്നു തമിഴ് മക്കൾ വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. കുപ്രസിദ്ധമായ ദ്വീപ് വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് 1991-ൽ സംസ്ഥാന സർക്കാർ പ്രമേയം പാസാക്കി. ഇന്ത്യൻ ഭാഗത്ത് മത്സ്യം കുറഞ്ഞതിനാൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ഈ മേഖലയിലേക്ക് കടക്കാൻ നിർബന്ധിതരാകുന്ന സാഹചര്യമുണ്ട്. എങ്കിലും എല്ലാ മത്സ്യത്തൊഴിലാളികളും മനഃപൂർവം ശ്രീലങ്കൻ കടലിലേക്ക് പോകുന്നതല്ല. അതിർത്തി എല്ലായ്‌പ്പോഴും തിരിച്ചറിയാൻ കഴിയില്ല, ഇതാണ് പ്രതിസന്ധിക്ക് കാരണം.