- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രോ ചാൻസലർ എന്ന നിലയിലുള്ള അവകാശമുപയോഗിച്ച് പുനർനിയമനം നൽകാൻ ശുപാർശ ചെയ്യുന്നു; രണ്ടാമത്തെ കത്തിൽ മന്ത്രി ഉയർത്തിയത് ഇല്ലാത്ത അവകാശം; അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം രാജ്ഭവനെ സമ്മർദ്ദത്തിലാക്കി; എല്ലാം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ഗവർണ്ണർ; കണ്ണൂർ വിസി നിയമനത്തിൽ സർക്കാരിന് വിനയായത് സ്വന്തം കർമ്മം!
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ ഗവർണർക്ക് ശിപാർശ നൽകിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നടത്തിയത് അധികാര ദുർവിനിയോഗം എന്ന വാദം ചർച്ചയാക്കി സുപ്രീംകോടതി വിധി. അതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസാണ് തനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയാണ് രാജ്ഭവനിലെത്തി ആദ്യം സമ്മർദ്ദം ചെലുത്തിയത്. അതിന് ശേഷമായിരുന്നു മന്ത്രിയുടെ കത്ത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും സർക്കാർ അംഗീകരിച്ചു. അങ്ങനെ ഗവർണ്ണർ വിസി നിയമനത്തിന് സമ്മർദ്ദത്തിലായി. ഇതാണ് സുപ്രീംകോടതി അംഗീകരിക്കുന്നത്.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കണ്ണൂർ യൂണിവേഴ്സ്റ്റി അവരുടെ പാർട്ടി യൂണവേഴ്സിറ്റി പോലെയാണ്. അവിടത്തെ നിയമിക്കപ്പെട്ടത് അടക്കം സഖാക്കളാണ് കൂടുതലും. പ്രമുഖ സിപിഎം നേതാക്കളുടെ ഭാര്യമാരുടെ നിയമനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർ നീയമനം നൽകിയത് എന്നതും വിവാദമായിരുന്നു. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പ്രോ ചാൻസലർ എന്ന നിലയിൽ എന്റെ അവകാശമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി കൊണ്ടാണ് മന്ത്രി ഗവർണർക്ക് കത്തു നൽകിയത്. ഇതിനെയാണ് സുപ്രീംകോടതിയും നിയമന പ്രക്രിയ അട്ടിമറിച്ചത് എന്ന് വിശേഷിപ്പിക്കുന്നത്. രാഷ്ട്രീയ സമ്മർദ്ദത്തിന് വലിയ തെളിവായി മാറിയത് മന്ത്രി ബിന്ദുവിന്റെ കത്തായിരുന്നു. അല്ലെങ്കിൽ ആ വാദം സർക്കാരിന് എവിടെ വേണമെങ്കിലും നിഷേധിക്കാമായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രതിനിധി രാജ്ഭവനിലെത്തി കാര്യങ്ങൾ വിശദീകരിച്ചു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും കാണിച്ചു. അതിന് ശേഷമായിരുന്നു മന്ത്രി കത്തെഴുതിയത്. ഇതോടെ സർക്കാർ താൽപ്പര്യത്തിന് തെളിവായി. ഗവർണ്ണർക്ക് ചാൻസലർ എന്ന നിലയിൽ പരമാധികാരമുണ്ട്. ഈ പരമാധികാരത്തെയാണ് ഈ കത്തിലൂടെ സർക്കാർ തകിടം മറിച്ചത്. അതുകൊണ്ടാണ് രാഷ്ട്രീയ അട്ടിമറിയെന്ന വാദം സുപ്രീംകോടതി വിധിയോടെ സർക്കാരിന് തിരിച്ചടിയായെത്തുന്നത്.
കണ്ണൂർ സർവകലാശാലയിൽ പുതിയ വിസിയെ കണ്ടെത്താനായി മൂന്നംഗ പാനലിന് സർക്കാർ രൂപം നൽകിയിരുന്നു. അതനുസരിച്ചുള്ള പ്രവർത്തനവും തുടങ്ങിയിരുന്നു. കണ്ണൂർ വിസി ഒഴിയുന്നതിന്റെ തലേന്നാണ് കമ്മിറ്റി അംഗങ്ങൾക്ക് ഗവർണറുടെ ഓഫിസിൽ നിന്ന് കമ്മിറ്റി പിരിച്ചുവിട്ടതായി സന്ദേശം ലഭിച്ചത്. തുടർന്ന് നിലവിലുള്ള വിസിയുടെ കാലാവധി നീട്ടുകയും ചെയ്തു. രായ്ക്കുരാമാനമാണ് ഇതെല്ലാം നടന്നത്.സേർച്ച് കമ്മിറ്റി ചേർന്ന് യോഗ്യരായ 3 പേരെ ഗവർണർക്ക് ശുപാർശ ചെയ്യുകയാണ് വേണ്ടിയിരുന്നത്. കണ്ണൂരിലും 3 പേരുടെ പട്ടിക നൽകിയാൽ തങ്ങൾ പറയുന്നയാളിനെ ഗവർണർ നിയമിക്കും എന്ന് ഉറപ്പില്ല. അങ്ങനെ വന്നാൽ യൂണിവേഴ്സിറ്റി ഭരണം തങ്ങളുടെ പിടിയിൽ നിന്നേക്കില്ല എന്ന ഭയമാണ് സർക്കാരിനുണ്ടായത്.
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അടുത്തിടെ നടന്ന ചില അദ്ധ്യാപക നിയമനങ്ങൾ വിവാദമായ അവസ്ഥയിൽ പ്രത്യേകിച്ചും. ഇതാണ് തിടുക്കപ്പെട്ട് നിലവിലുള്ള വിസിയെ തന്നെ പുനർനിയമിച്ചത് എന്നാണ് ആരോപണം. അതേസമയം കാലാവധി നീട്ടുകയല്ല, പുനർ നിയമിക്കുകയാണ് ചെയ്തത് എന്നതിലാണ് ഗവർണർ തെറ്റുകണ്ടത്. താൻ ആ തെറ്റിനു കൂട്ടുനിന്നു എന്നാണ് ഗവർണർക്ക് പിന്നീട് ബോധ്യപ്പെട്ടത്. പുതിയ വി സിയെ കണ്ടെത്താൻ നിയോഗിച്ച സെർച്ച് കമ്മിറ്റി പിരിച്ചുവിടണമെന്നും വി സിയെ നിയമിക്കാനുള്ള വിജ്ഞാപനം റദ്ദാക്കണമെന്നും മന്ത്രി ചാൻസലറായ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.
കത്തിന്റെ പകർപ്പ് പുറത്തുവന്നതോടെ ഉന്നത വിദ്യാഭ്യാസമന്ത്രിയും സർക്കാറും പ്രതിരോധത്തിലായി. മന്ത്രി പ്രോ ചാൻസലർ എന്ന നിലയിൽ ഇല്ലാത്ത അധികാരമുപയോഗിച്ചാണ് കത്ത് നൽകിയതെന്ന കടുത്ത വിമർശനം ഉയർന്നു. എന്നാൽ ലോകായുക്തയും ഹൈക്കോടതിയും സംസ്ഥാന സർക്കാരിനൊപ്പമായിരുന്നു. അതുകൊണ്ട് ആ വിവാദം കത്തയില്ല. എന്നാൽ സുപ്രീംകോടതിയുടെ വിധി കാര്യങ്ങൾ മാറി മറിക്കും. സർവകലാശാലകളിലെ അനാരോഗ്യ പ്രവണതകൾ സംബന്ധിച്ച് സർക്കാറും ഗവർണറും കൊമ്പുകോർക്കുന്നതിനിടെയാണ് വിവാദം പുതിയ തലത്തിലെത്തിയത്.
കണ്ണൂർ വി സിയുടെ കാര്യത്തിൽ തനിക്കുമേൽ കടുത്ത സമ്മർദമുണ്ടായിരുന്നെന്നും ചട്ടലംഘനത്തിന് കൂട്ടുനിൽക്കേണ്ടിവന്നെന്നും ഗവർണർ വെളിപ്പെടുത്തിയിരുന്നു. സർവകലാശാലാ നിയമപ്രകാരം വൈസ്ചാൻസലർക്ക് പുനർനിയമനം നൽകുന്നതിൽ തെറ്റില്ല. രണ്ട് ടേമിൽ കൂടുതൽ ആരെയും വി സിയാക്കരുതെന്നു മാത്രം. എന്നാൽ അതിന് സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യണം. സെർച്ച് കമ്മിറ്റി രൂപീകരിച്ചതല്ലാതെ യോഗം ചേർന്നിട്ടില്ല. അപേക്ഷകൾ സ്വീകരിക്കന്നതിനിടെ കമ്മിറ്റിയെ പിരിച്ചുവിട്ടു. ഇതാണ് വിവാദമാകുന്നത്.
പ്രോ ചാൻസലറുടെ അവകാശമെന്ന് രണ്ടാം കത്തിൽ മന്ത്രി
(1) നവംബർ 22: കത്ത് 401/2021.......ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിൽ രാജ്യത്തെ ശ്രേഷ്ഠവും പ്രമുഖവുമായ സർവകലാശാലയായി കണ്ണൂർ സർവകലാശാല മാറി. അതിനാൽ ഗോപിനാഥ് രവീന്ദ്രന് വൈസ്ചാൻസലറായി ഒരു ടേം കൂടി നൽകണം. അദ്ദേഹം തുടർന്നാൽ സർവകലാശാലയ്ക്ക് അത്യധികം പ്രയോജനകരമായിരിക്കും. പുനർനിയമനം നൽകാൻ സർവകലാശാല നിയമത്തിലെ സെക്ഷൻ10(10) പ്രകാരം തടസമില്ല. പ്രായപരിധി തടസവുമല്ല.വി സിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഒക്ടോബർ 27ന് പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണമെന്നും ഗോപിനാഥ് രവീന്ദ്രന് രണ്ടാംവട്ടവും വൈസ്ചാൻസലറായി തുടരാനാവും വിധം പുനർനിയമനം നൽകണമെന്നും അഭ്യർത്ഥിക്കുന്നു.
(2) നവംബർ 22: കത്ത് 406/2021കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി നവംബർ23ന് കഴിയും. ഗവർണറുടെ രേഖാമൂലമുള്ള നിർദ്ദേശപ്രകാരം വി സിയെ തിരഞ്ഞെടുക്കാൻ അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം റദ്ദാക്കാൻ നടപടിയെടുത്തു. കണ്ണൂർ സർവകലാശാലയുടെ പ്രോ ചാൻസലർ എന്ന നിലയിലുള്ള അവകാശമുപയോഗിച്ച് ഡോ.ഗോപിനാഥ് രവീന്ദ്രന് നവംബർ 24മുതൽ പുനർനിയമനം നൽകാൻ ശുപാർശ ചെയ്യുന്നു.




