- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രധാനമന്ത്രിയുടെ മനസ്സ് നദ്ദയിലൂടെ നടപ്പിലാക്കുന്ന അമിത് ഷാ! എല്ലാം അനുസരിച്ച ചൗഹാനും വസുന്ധരാ രാജയും രമൺ സിംഗും; ഹിന്ദി ഹൃദയ ഭൂമിയിൽ തിളങ്ങുന്നത് ബിജെപിയിലെ 'ത്രിമൂർത്തി രാഷ്ട്രീയം'! പൊട്ടിത്തെറികൾ ഒഴിവാക്കുന്ന ആർ എസ് എസ് ഇടപെടലും വിജയമായി; ഇത് ആരും പ്രതീക്ഷിക്കാത്ത ത്രിമാന വിജയം
ന്യൂഡൽഹി: മധ്യപ്രദേശിൽ ബിജെപി ജയിക്കുമെന്ന വിലയിരുത്തലുണ്ടായിരുന്നു. പക്ഷേ രാജസ്ഥാനിലും ഛത്തീസ് ഗഡിലും ഏവരും വിജയം നൽകിയത് കോൺഗ്രസിനാണ്. ഈ അവകാശവാദങ്ങൾക്ക് മുന്നിൽ ബിജെപി പതറിയില്ല. കോൺഗ്രസിന്റെ അമിത ആത്മവിശ്വാസമായിരുന്നു എക്‌സിറ്റ് പോളുകളിലും പ്രതിഫലിച്ചത്. പക്ഷേ അന്തിമ ചിത്രം മാറി. നാലിൽ മൂന്നിടത്തും ബിജെപി ജയിച്ചു. ബിജെപിയുടെ കേന്ദ്രീകൃത നേതൃത്വത്തിന്റെ വിജയമാണ് ഇത്. പാർട്ടിയിലെ ഭിന്നതകളെ നിശബ്ദരാക്കിയ ദേശീയ നേതൃത്വം. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അടക്കം നടന്നത് കേന്ദ്രീകൃത നേതൃത്വത്തിന്റെ തീരുമാനമാണ്. അങ്ങനെ ആ തന്ത്രം വീണ്ടും വിജയിച്ചു. ജയിക്കാവുന്ന സ്ഥാനാർത്ഥികൾ ഗ്രൂപ്പിന് അതീതമായി നിർത്തിയതിന്റെ ഫലം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമാണ് ബിജെപിക്കുള്ളത്. മോദിയുടെ മനസ്സാണ് നടപ്പാക്കുന്നത്. ഇതിന് ചുക്കാൻ പിടിക്കുന്നത് ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി അധ്യക്ഷ കസേരയിൽ ജെപി നദ്ദയും. പാർട്ടി അധ്യക്ഷന് മുകളിൽ മോദിക്കും അമിത് ഷായ്ക്കും വ്യക്തമായ മുൻതൂക്കമുണ്ട്. ഇവർ ആഗ്രഹിക്കുന്നതാണ് സംഘടനാ തീരുമാനമായി വരുന്നത്. അതിന് അപ്പുറത്തേക്ക് ഒന്നും സംഭവിക്കില്ല. ആർ എസ് എസ് ദേശീയ നേതൃത്വവും നിലവിൽ ഈ മോഡലിനെ അംഗീകരിക്കുന്നു. അതുകൊണ്ടു തന്നെ പരിവാർ കരുത്തിൽ ബിജെപി ദേശീയ നേതൃത്വത്തെ ആരും വെല്ലുവിളിക്കുന്നില്ല. അയോധ്യയിലെ ക്ഷേത്ര നിർമ്മാണം യാഥാർത്ഥ്യമാക്കിയ ബിജെപിയുടെ അടുത്ത ലക്ഷ്യം ഏകീകൃത സിവിൽ കോഡാണ്. അതിന് വേണ്ടി കൂടിയാണ് മോദി മാജിക്കിനെ ആർ എസ് എസും ആളിക്കത്തിക്കുന്നത്.
ഒരിടത്ത് പോലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ മോദി ക്യാപ്റ്റനായി നയിച്ച തിരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് സംസ്ഥാനവും ബിജെപി കൈപ്പിടിയൊലുതുക്കുമ്പോൾ കോൺഗ്രസിനെ രാജസ്ഥാനും ചത്തീസ്ഗഢും കൈവിട്ടു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്രമന്ത്രിമാരും എംപിമാരും മണ്ഡലങ്ങളിൽ വന്ന് മത്സരിച്ചപ്പോൾ ആരാണ് നയിക്കേണ്ടത് എന്ന കാര്യം ഒരിക്കൽ പോലും ബിജെപി. കേന്ദ്ര നേതൃത്വം തുറന്നു പ്രഖ്യാപിച്ചില്ല. നരേന്ദ്ര മോദി എന്ന പ്രചാരണായുധം മാത്രമായിരുന്നു ബിജെപിയുടെ മുമ്പിൽ ഉണ്ടായിരുന്നത്. പ്രചരണ തന്ത്രങ്ങൾ പോലും ഡൽഗിയിൽ ഒരുങ്ങി. ഇതെല്ലാം ചെയ്തത്ത മോദിയുടെ മനസ്സറിഞ്ഞ് അമിത് ഷായാണ്. നടപ്പാക്കിയത് പാർട്ടി അധ്യക്ഷൻ ജെപി നദ്ദയും.
ആർ എസ് എസിന്റെ അതിവിശ്വസ്തനായ സേവകനാണ് എന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. അഞ്ചാമതും ചൗഹാൻ മുഖ്യമന്ത്രിയാകാനാണ് സാധ്യത. അത്രയും കരുത്തുള്ള ചൗഹാന് പോലും ബിജെപി ദേശീയ നേതൃത്വത്തെ വെല്ലുവിളിക്കാനാകുന്നില്ല. രാജസ്ഥാനിൽ സ്വന്തം അടിത്തറ മുൻ മുഖ്യമന്ത്രി വസുന്ധരാ രാജ സിന്ധ്യയ്ക്കുമുണ്ട്. അവരും സംഘടനാ കാര്യങ്ങളിൽ ഒതുക്കൽ നേരിടുന്നു. പക്ഷേ മോദി പ്രഭാവത്തെ വെല്ലുവിളിക്കാൻ അവരും തയ്യാറല്ല. ഹാട്രിക് വിജയം ലക്ഷ്യമിടുന്ന മോദിക്കൊപ്പമാണ് ആർ എസ് എസ് എന്ന തിരിച്ചറിവാണ് ഇതിന് കാരണം. ഛത്തീസ് ഗഡിൽ കോൺഗ്രസ് ഭരണമായിരുന്നു. അവിടെ ആരും ബിജെപിക്ക് പ്രതീക്ഷയും കൽപ്പിച്ചില്ല. മോദിയുടെ പ്രചരണ തന്ത്രമാണ് അവിടെ ബിജെപിക്ക് വിജയമായി മാറിയത്.
മോദിയിലും അമിത് ഷായിലേക്കും ബിജെപി കൂടുതൽ ചുരുങ്ങുന്ന അവസ്ഥയിലേക്ക മധ്യപ്രദേശിലേയും ചത്തീസ് ഗഡിലേയും രാജസ്ഥാനിലേയും വിജം എത്തിക്കും. മോദി പ്രഭാവം ശക്തമാണെന്നതാണ് ഈ വിജയത്തിലെ ഏറ്റവും പ്രധാന ഘടകം. സ്ത്രീ വോട്ടർമാരെ ചേർത്തു നിർത്താൻ കഴിയുന്നുവെന്നതാണ് രണ്ടാം ശക്തി. പ്രതിപക്ഷത്തിന്റെ മോദി വിരുദ്ധ ആക്ഷേപങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് വാദിക്കാനും ഈ വിജയങ്ങളിലൂടെ കഴിയുമെന്നതാണ് ബിജെപിക്ക് നൽകുന്ന ത്രിമാന ജയ വസ്തുത. എല്ലാ അർത്ഥത്തിലും വിജയി മോദിയാണെന്ന് ചൗഹാനും വിജയരാജ സിന്ധിയും സമ്മതിക്കേണ്ടി വരും. രണ്ട് സംസ്ഥാനങ്ങൾ പിടിച്ചെടുത്ത് ഹിന്ദി ഹൃദഭൂമിയിൽ വീണ്ടും കാവി നിറം കൂട്ടുകയാണ് ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് അഞ്ചു മാസം മാത്രം ബാക്കിനിൽക്കെ ഹിന്ദി ഹൃദയഭൂമിയിലുണ്ടായ തിളങ്ങും ജയം ബിജെപിക്ക് കരുത്തായി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൂന്നിടത്ത് ബിജെപി തിളങ്ങും വിജയത്തിലേക്ക് കടക്കുന്ത് സംഘടനാ കരുത്തിലാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ മധ്യപ്രദേശിലും രാജസ്ഥാനിലും ലീഡ് നിലനിർത്തിയ ബിജെപി രണ്ടിടത്തും മികച്ച ഭൂരിപക്ഷത്തോടെ അധികാരമുറപ്പിച്ചു. തെലങ്കാനയിൽ ബിആർഎസിനെ വീഴ്‌ത്തി മിന്നും ജയം നേടാനായത് മാത്രമാണ് കോൺഗ്രസിന് ആശ്വാസം. ഭരണത്തുടർച്ച പ്രതീക്ഷിച്ച് ആത്മവിശ്വാസത്തോടെ കോൺഗ്രസ് മത്സരിക്കാനിറങ്ങിയ ഛത്തീസ്‌ഗഡും ജനം പാർട്ടിയെ കൈവിട്ടു.
എവിടെയും മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ മുൻകൂട്ടി പ്രഖ്യാപിക്കാതെ മോദി പ്രഭാവം പ്രചാരണായുധമാക്കിയ ബിജെപി തന്ത്രം ലക്ഷ്യം കണ്ടു. രാജസ്ഥാൻ അടക്കം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കാണുന്ന നേതാക്കളെ എല്ലാവരെയും ഒപ്പം നിർത്താനായതാണ് ബിജെപിക്ക് വലിയ നേട്ടമായത്. രാജസ്ഥാനിലെ കോൺഗ്രസ് തമ്മിലടിയും ഭരണവിരുദ്ധ വികാരവും ബിജെപിക്ക് നേട്ടമായി. ഭരണത്തുടർച്ചയെന്ന പ്രതീക്ഷയിലായിരുന്നുവെങ്കിലും ഛത്തീസ്‌ഗഡും കോൺഗ്രസിനെ കൈവിട്ടത് പ്രധാനമന്ത്രിയുടെ പ്രചരണ കരുത്തായി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനം വോട്ട് ചെയ്തുവെന്നായിരുന്നു ഛത്തീസ്‌ഗഡ് ബിജെപി നേതാവ് രമൺ സിങ്ങ് പ്രതികരിച്ചത്. സംസ്ഥാനത്തെ നേതാക്കൾ പോലും ഈ പ്രഭാവത്തെ അംഗീകരിക്കുന്നു.
ആരെയും മുഖ്യസ്ഥാനത്തതേക്ക് ഉയർത്തിക്കാണിക്കാതെയുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പായിരുന്നു ഇത്. ആരുവേണമെങ്കിലും മുഖ്യമന്ത്രി ആയേക്കാം എന്ന് ജനവും വിലയിരുത്തി. കേന്ദ്ര നേതൃത്വം തന്നെ സംസ്ഥാനങ്ങളിലെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചു. മോദി പ്രചാരണത്തിലുടനീളം ജനങ്ങളിലെത്തി. ഫലം കോൺഗ്രസിന്റെ കൈയിൽ ഉണ്ടായിരുന്ന സംസ്ഥാനങ്ങളും മാറി ചിന്തിച്ചു എന്നതായിരുന്നു.




