- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുജറാത്തിൽ സുനാമിയായി മാറിയ പ്രഭാവം; വികസന നായകൻ പരിവേഷവുമായി 2014ൽ ഇന്ത്യയെ പിടിച്ചു; പരിവാറുകാർക്ക് കടന്നു ചെല്ലാൻ കഴിയാത്ത വടക്കു കിഴക്കും പോസ്റ്ററിലെ ചിത്രങ്ങൾ വോട്ടായി; 2019ൽ തുടർ ഭരണം ലോക നേതാവുമാക്കി; 2024ന് മുമ്പുള്ള സെമി ഫൈനലിലും വിജയി; 'മോദി മാജിക്ക്' ബിജെപിക്ക് ഹിന്ദി ഹൃദയ ഭൂമി നൽകുമ്പോൾ
ന്യൂഡൽഹി: വീണ്ടും 'മോദി' മാജിക്. ഏവരേയും അത്ഭുതപ്പെടുത്തി നാലിൽ മൂന്നും ബിജെപിക്ക്. ദക്ഷിണേന്ത്യയിൽ തെലങ്കാനയിൽ സ്ഥിതി അൽപ്പൊമെന്ന് മെച്ചപ്പെടുത്തുകയും ചെയ്തു. തെലുങ്കാനയിൽ ഇതിന് അപ്പുറത്തേക്ക് ബിജെപി പ്രതീക്ഷിച്ചില്ല. എന്നാൽ ഹിന്ദി ഹൃദയ ഭൂമിയിൽ ബിജെപി താമര വിരിയിച്ചു. മധ്യപ്രദേശിൽ ഏവരും പ്രതീക്ഷിച്ച വിജയം. ഇതിനൊപ്പം രാജസ്ഥാനിൽ ഇരച്ചു കയറുകയായിരുന്നു ബിജെപി. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ചത്തിസ് ഗഡിലും ബിജെപി ഭരണമുറപ്പിച്ചു. ഈ മൂന്ന് സംസ്ഥാനത്തും തുടക്കത്തിൽ കോൺഗ്രസിനായിരുന്നു മുൻതൂക്കം. എന്നാൽ പ്രധാനമന്ത്രി മോദി അന്തിമ ഘട്ടത്തിൽ പ്രചരണത്തിൽ നിറഞ്ഞതോടെ കളി മാറി. എല്ലായിടത്തും ബിജെപി തരംഗമായി. അങ്ങനെ ലോക്‌സഭയ്ക്ക് മുമ്പിലെ സെമി ഫൈനലിൽ ബിജെപിക്ക് മിന്നും വിജയം കിട്ടി.
ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനൽ വരെ അപരാജിത കുതിപ്പിലായിരുന്നു. എന്നാൽ ഫൈനലിൽ കാലിടറി. എതിരാളിയെ വേണ്ട മനസ്സിലാകാത്തതായിരുന്നു ഇതിന് കാരണം. ലോക്‌സഭയെന്ന ഫൈനൽ പോരാട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനുണ്ടായ ഈ പിഴവ് മറികടന്നാൽ മോദിക്ക് മൂന്നാം അങ്കത്തിലും പ്രധാനമന്ത്രിയാകാം. അതിനുള്ള സംഘടനാ കരുത്ത് ബിജെപിക്കുണ്ടെന്ന് വ്യക്തമാക്കുകായണ് ഈ ഫലങ്ങൾ. ഫൈനൽ കാണാൻ മോദി എത്തിയതാണ് ഇന്ത്യൻ ടീമിന് വിനയായതെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം വോട്ടെടുപ്പിന്റെ അന്തിമ ഘട്ടത്തിൽ ഏറെ ചർച്ചയായിരുന്നു. എന്നാൽ സെമി ഫൈനൽ തെളിയിക്കുന്നത് മറ്റൊരു ചിത്രമാണ്. മേദിയുടെ കരുത്ത് ബിജെപിക്ക് വിജയമായി. രാഹുൽ നിറഞ്ഞിടത്തെല്ലാം കോൺഗ്രസ് തകർന്നു. അതിശക്തനായ രേവന്ത് റെഡ്ഡിയെ മുന്നിൽ നിർത്തിയായിരുന്നു തെലുങ്കാനയിലെ കോൺഗ്രസ് പ്രചരണം. അവിടെ വിജയമായി. എന്നാൽ രാഹുലിന്റെ ഇടപെടൽ അനിവാര്യമായ ഇടത്തെല്ലാം തോറ്റു. മോദിയുടെ മാജിക്കിന് പുതിയ കരുത്താണ് ത്രികോണ വിജയങ്ങൾ.
മോദി മോജിക് ബിജെപി ആദ്യം തിരിച്ചറിയുന്നത് ഗുജറാത്തിലാണ്. മോദിയുടെ തോളിലേറി ഗുജറാത്തിൽ ഹാട്രിക് കടന്ന തുടർ വിജയം. ഗുജറാത്ത് വികസന നായകനാക്കി മോദിയെ അവതരിപ്പിച്ച് ആ തരംഗം 2014ൽ ബിജെപി രാജ്യമാകെ കത്തി പടർത്തി. 2014ൽ അങ്ങനെ കേന്ദ്രത്തിൽ കേവല ഭൂരിപക്ഷവുമായി ബിജെപി അധികാരം പിടിച്ചു. നോർത്ത് ഈസ്റ്റിലും മറ്റും ബിജെപി നേട്ടമുണ്ടാക്കിയത് മോദിയുടെ ചിത്രമുയർത്തിയാണ്. അതൊരിക്കലും ബിജെപി പോലും പ്രതീക്ഷിച്ചതല്ല. 2019ൽ ബിജെപിയെ വീണ്ടും കേന്ദ്രത്തിൽ ചരിത്ര വിജയത്തിലേക്ക് മോദി കൈപിടിച്ചു നടത്തി. ഇതോടെ ലോക നേതാവായി മോദി വളർന്നു. ഈ പ്രഭാവം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും കരുത്താകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഇതാണ് നാലിൽ മൂന്നും പിടിക്കുന്ന ബിജെപി വിജയത്തിന്റെ കരുത്ത്.
അമിത് ഷായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി. മോദിയുടെ അതിവിശ്വസ്തൻ. ബിജെപി അധ്യക്ഷൻ ജെപി നദ്ദയും. മോദിക്കായി ഇവർ ഒരേ മനസ്സിൽ പ്രവർത്തിക്കുന്നു. കേന്ദ്രീകൃത തീരുമാനങ്ങലിലൂടെ സംസ്ഥാന നേതൃത്വത്തെ നിഷ്പ്രഭമാക്കുന്നു. ഈ തിരഞ്ഞെടുപ്പിലും ബിജെപി പയറ്റിയത് ഈ തന്ത്രമാണ്. പക്ഷേ സംസ്ഥാനത്തെ നേതാക്കളെ പിണങ്ങാതെയും നോക്കുന്നു. ആർ എസ് എസിനെ ചേർത്ത് നിർത്തി സംഘടനാ കരുത്തും നേടുന്നു. ഇതിനെല്ലാം മുകളിൽ ആഗോള നേതാവെന്ന പ്രതിച്ഛായയിൽ മോദി മാജിക് വിജയമന്ത്രമൊരുക്കുന്നു. കർണ്ണാടകയിലെ പിഴവ് ചത്തീസ് ഗഡിലും രാജസ്ഥാനും മധ്യപ്രദേശിലും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കിയത് ആർഎസ്എസ് ഏകോപനം കൂടിയാണ്.
ഇന്ത്യാ സഖ്യവുമായി ബിജെപിയെ നേരിടാനൊരുങ്ങുന്ന കോൺഗ്രസിന് ഈ മോദി പ്രഭാവം അംഗീകരിക്കേണ്ടി വരും. പ്രത്യക്ഷത്തിൽ പലതും പറഞ്ഞ് അവർ തള്ളിപ്പറയും. പക്ഷേ ഇന്ത്യാ സഖ്യത്തെ കരുത്ത് പിടിപ്പിക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടിയാണ് ചത്തീസ് ഗഡിലേയും മധ്യപ്രദേശിലേയും രാജസ്ഥാനിലേയും വിജയങ്ങൽ. മധ്യപ്രദേശിൽ കമൽനാഥും രാജസ്ഥാനിൽ അശോക് സിങ് ഗലോട്ടും തന്ത്രശാലികളായിരുന്നു. ഈ രാഷ്ട്രീയ തന്ത്രജ്ഞതയെയാണ് മോദി പ്രഭാവം 2013ലെ ഡിസംബറിൽ തകർക്കുന്നത്. ഇതിനെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മാനസികമായി മറികടക്കാൻ കോൺഗ്രസിനാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. മോദി പ്രഭാവം അതിന് വിലങ്ങു തടിയാകുമെന്ന് കരുതുന്നവരാണ് രാഷ്ട്രീയ നിരീക്ഷകരിൽ ഏറെയും.
മധ്യപ്രദേശിൽ ഭരണത്തുടർച്ചയിലേക്ക് കുതിച്ച ബിജെപി രാജസ്ഥാനിലും ഛത്തിസ്ഗഡിലും ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തുന്നത്. മധ്യപ്രദേശിൽ കോൺഗ്രസിനെ നിലംപരിശാക്കുന്ന വിജയത്തിലേക്കാണ് ബിജെപിയുടെ കുതിപ്പ്. രാജസ്ഥാനിലും ഛത്തിസ്ഗഡിലും ഭരണവിരുദ്ധ വികാരമില്ലെന്നും അധികാരം നിലനിർത്തുമെന്നുമുള്ള കോൺഗ്രസിന്റെ അവകാശവാദങ്ങളടക്കം കാറ്റിൽ പറന്നു. എന്നാൽ മധ്യപ്രദേശിൽ ഭരണ വിരുദ്ധ വികാരത്തെ ചൗഹാൻ മറികടക്കുകയും ചെയ്തു. മോദിയും ചൗഹാനും ചേർന്നാണ് മധ്യപ്രദേശിൽ വമ്പൻ വിജയം നേടിയത്. തെലങ്കാനയിൽ കോൺഗ്രസ് ഭരണം ഉറപ്പിക്കുന്ന മുന്നേറ്റം നടത്തി. പക്ഷേ ഹിന്ദി ഹൃദയ ഭൂമിയിൽ മോദി മാജിക്ക് ഉണ്ടായിരുന്നതും കവർന്നെടുത്തു. അങ്ങനെ കോൺഗ്രസിന് ദേശീയ തലത്തിൽ നിരാശയായി ഫലം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമർത്ഥമായ നേതൃത്വത്താലും ജനങ്ങളുടെ അനുഗ്രഹത്താലും ബിജെപി പൂർണ്ണ ഭൂരിപക്ഷത്തോടെ വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പുണ്ട് എന്ന് ശിവരാജ് സിങ് ചൗഹാൻ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു. ജനങ്ങളുടെ വിശ്വാസം ബിജെപിക്കൊപ്പമാണെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
പൂർണ്ണ ഫലം വരുന്നത് വരെ തങ്ങൾ കാത്തിരിക്കുമെന്നും ശേഷം പൂർണ്ണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും സിന്ധ്യ പറഞ്ഞു. ജനങ്ങൾക്ക് പ്രധാനമന്ത്രിയിലുള്ള വിശ്വാസമാണ് ഇത്തരമൊരു ജനവിധിയുടെ കാരണമെന്നും സിന്ധ്യ കൂട്ടിച്ചേർത്തു. അ്‌ദ്ദേഹവും ക്രെഡിറ്റ് ബിജെപിക്ക് നൽകുകയാണ്.




