- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിൽ നേതൃമാറ്റം ആഗ്രഹിക്കുന്നവർക്ക് തിരിച്ചടി; സുധാകരൻ നേതാവായി തുടരും
കണ്ണൂർ: കണ്ണൂരിൽ സി.പി. എമ്മിനെതിരെ ഏകപക്ഷീയമായ പത്തരമാറ്റ് വിജയവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നൽകുന്നത് കോൺഗ്രസ് രാഷ്ട്രീയത്തിൽന ിന്നും തന്നെ ആർക്കും ഒഴിവാക്കാൻ കഴിയില്ലെന്ന സന്ദേശം. ഒരുലക്ഷത്തിലേറെ വോട്ടുകൾ നേടിയാണ് കണ്ണൂരിന്റെ ചുവന്ന മണ്ണിൽ സി.പി. എമ്മിനെ ഒരിക്കൽ കൂടി തറപറ്റിച്ചു കൊണ്ടു വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് കണ്ണൂരിലെ കരുത്തനായ നേതാവ്. സിപിഎം കോട്ടകളെ പോലും ഇളക്കി മറിക്കാൻ കഴിയുന്ന നേതാവാണ് താനെന്ന് തെളിയിക്കുകയാണ് സുധാകരൻ വീണ്ടും. കെപിസിസി അധ്യക്ഷ സ്ഥാനവും സുധാകരൻ ആർക്കും ഇനി വിട്ടുകൊടുക്കില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം കെപിസിസിയുടേതാണെന്ന് സുധാകരൻ പറഞ്ഞുവച്ചത് അതുകൊണ്ടാണ്. കെസി വേണുഗോപാലിനും വിഡി സതീശനും സുധാകരനെ മാറ്റാൻ താൽപ്പര്യമുണ്ട്. ഇതിന് സുധാകരൻ ഇനി വഴങ്ങില്ല. നിലവിലെ സാഹച്യത്തിൽ കെസി വേണുഗോപാലും
കെപിസിസി പ്രസിഡന്റായി അധികാരമേൽക്കുമ്പോഴും സുധാകരൻ എംപിയായിരുന്നു. അതൊന്നും സംഘടനാ പ്രവർത്തനങ്ങളെ ബാധിച്ചില്ല. സി.പി. എം സുധാകരനെമുഖ്യശത്രുവായി കാണുന്നതിന്റെ ഏറ്റവും വലിയകാരണങ്ങളിലൊന്ന് പാർട്ടി കോട്ടകളിൽ പോലും കയറി വോട്ടുപിടിക്കാനാണ് അപ്രതിരോധ്യമായ ശക്തിയാണ്. ഇരട്ടക്കുഴൽ തോക്കുപോലെ സുധാകരന്റെ വാക്കുകൾ പാർട്ടി അനുഭാവികളിൽപോലും ചലനമുണ്ടാക്കാൻ കഴിയുന്നതാണെന്നു യാഥാർത്ഥ്യം.േേ വാട്ടെണ്ണലിന്റെ അന്തിമ ഘട്ടത്തിൽ 1.04,700 വോട്ടുകളാണ് നേടിയത്. 2019-ലും 2024-ലും സുധാകരൻ വ്യക്തമായ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എം.വി ജയരാജനെന്ന കരുത്തനായ സി.പി. എമ്മിനെ തോൽപിച്ചാണ് ഇക്കുറി സുധാകരൻ ഡൽഹിയിലെത്തുന്നത്. കണ്ണൂരിൽ മാത്രമല്ല കേരളത്തിൽ തന്നെ കോൺഗ്രസിന്റെ പ്രതിരോധമുഖമായി സുധാകരനെന്ന നേതാവ് മാത്രമേയുള്ളൂവെന്നു ആവർത്തിച്ചു തെളിഞ്ഞിരിക്കുകയാണ്. കെപിസിസിയിൽ സുധാകരന് പകരക്കാരനായി പലരും കണ്ടത് കെ മുരളീധരനെയാണ്. മ
കണ്ണൂരെന്ന സി.പി. എമ്മിന്റെ ചെങ്കോട്ടയിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണ് സുധാകരന്റെ രാഷ്ട്രീയ വളർച്ചയ്ക്കു പിന്നിൽ. കണ്ണൂർ ജില്ലയിലെ , എടക്കാട് വില്ലേജിലെ കീഴുന്ന ദേശത്ത് നടാൽ എന്ന ഗ്രാമത്തിൽ വയക്കര രാമുണ്ണി മേസ്ത്രിയുടേയും കുംഭ കുടി മാധവിയുടേയും മകനായി 1948 ജൂൺ ഏഴിന് ജനിച്ചു. എം.എ എൽ.എൽ.ബിയാണ് വിദ്യാഭ്യസ യോഗ്യത. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര -ബിരുദം, പിന്നീട് നിയമബിരുദവും നേടി.രാഷ്ട്രീയ ജീവിതംകോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വിന്റെ സജീവ പ്രവർത്തകനായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ കെ. സുധാകരൻ 1967-1970 കാലഘട്ടത്തിൽ കെ.എസ്.യു (ഒ) വിഭാഗത്തിന്റെ തലശ്ശേരി താലൂക്ക് കമ്മറ്റി പ്രസിഡന്റായിരുന്നു.1971-1972-ൽ കെ.എസ്.യു(ഒ) വിഭാഗത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി.1973-1975-ൽ നാഷണൽ സ്റ്റുഡൻസ് ഓർഗനൈസേഷൻ (എൻ.എസ്.(ഒ)) സംസ്ഥാന പ്രസിഡന്റ്,1976-1977-ൽ യൂത്ത് കോൺഗ്രസ്(ഒ) വിഭാഗം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
1969-ൽ അഖിലേന്ത്യ അടിസ്ഥാനത്തിൽ കോൺഗ്രസ് രണ്ടായി പിളർന്നപ്പോൾ സംഘടന കോൺഗ്രസിന്റെ കൂടെ നിലയുറപ്പിച്ചു.1978-ൽ സംഘടനാ കോൺഗ്രസിൽ നിന്ന് രാജി വെച്ച് ജനതാ പാർട്ടിയിൽ ചേർന്നു.1978 മുതൽ 1981 വരെ ജനതാ പാർട്ടിയുടെ യൂത്ത് വിംഗായ യുവ ജനതയുടെ സംസ്ഥാന പ്രസിഡന്റ്.1981-1984 കാലഘട്ടത്തിൽ ജനതാ പാർട്ടി(ജി) വിഭാഗത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി.1984-ൽ കോൺഗ്രസിൽ തിരിച്ചെത്തി.കെപിസിസി നിർവ്വാഹക സമിതി അംഗമായാണ് കോൺഗ്രസിനകത്ത് കെ.സുധാകരൻ തേരോട്ടം ആരംഭിക്കുന്നത്.1984 മുതൽ 1991 വരെ കെപിസിസിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. 1991 ൽ അവസാനമായി നടന്ന കോൺഗ്രസിന്റെ സംഘടന തിരഞ്ഞെടുപ്പിൽ മൽസരിച്ച് കണ്ണൂർ ഡി.സി.സിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.1991 മുതൽ 2001 വരെ കണ്ണൂർ ഡി.സി.സി പ്രസിഡന്റായിരുന്നു. കണ്ണൂരിലെ കോൺഗ്രസ് പാർട്ടിയെ സി.പിഎമ്മിനെ പോലും അമ്പരപ്പിക്കുന്ന രീതിയിൽ കേഡർ സ്വഭാവത്തിലേക്ക് കൊണ്ട് വരുന്നതിൽ തുടക്കംമിട്ടത് കെ.സുധാകരൻ ഉഇഇ പ്രസിഡന്റ് ആയിരുന്ന വേളയിലാണ്.1991-2001 കാലഘട്ടത്തിൽ യു.ഡി.എഫ്ന്റെ കണ്ണൂർ ജില്ലാ ചെയർമാനായും പ്രവർത്തിച്ചു.
2018-2021 കെപിസിസി വർക്കിങ് പ്രസിഡന്റായി പ്രവർത്തിച്ചു വരുന്നുതിരഞ്ഞെടുപ്പ് രാഷ്ട്രീയം:രാഷ്ട്രീയത്തിൽ ഒരു പാട് വെല്ലുവിളികൾ ഏറ്റെടുത്താണ്. കെ.സുധാകരന്റെ മുന്നേറ്റം.1980 ൽ എടക്കാട് അസംബ്ലിയിൽ അഗഏ യുടെ നാട്ടിൽ കന്നിയങ്കം. എടക്കാട് മണ്ഡലത്തിൽ മൽസരിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ ജയിക്കുന്നതു വരെ മൽസരിക്കാൻ അനുവദിക്കണമെന്നാണ് മൽസരത്തിനിറങ്ങാൻ ആവശ്യപ്പെട്ട ലീഡർ കെ.കരുണാകരനോട് കെ.സുധാകരൻ അന്ന് പറഞ്ഞത് തുടർന്ന് ,1982 ൽ എടക്കാടും ,1987-ൽ നടന്ന നിയമസഭ ഇലക്ഷനിൽ തലശ്ശേരിയിൽ നിന്നും മത്സരിച്ചു.വൻ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ജയിക്കുന്ന മണ്ഡലത്തിൽ കെ.സുധാകരന്റെ വരവോടെ സി.പി. എമ്മി ന്റെ ഭൂരിപക്ഷം പടിപടിയായി കുറഞ്ഞു. 1991-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എടക്കാട് മണ്ഡലത്തിൽ നിന്ന് മത്സരിച്ച കെ.സുധാകരൻ, സിപിഎമ്മിലെ ഒ.ഭരതനോട് 219 വോട്ടിനാണ് പരാജയപ്പെടുന്നത്.ഈ തിരഞ്ഞെടുപ്പിൽ 5000 ലേറെ കള്ളവോട്ടുകൾ സിപിഎം ചെയ്തിട്ടുണ്ടെന്ന് മനസ്സിലായതോടെ നിയമ പോരാട്ടം ആരംഭിച്ചു.
3000 വോട്ടുകൾ കള്ളവോട്ടാണെന്ന് കെ.സുധാകരൻ കോടതിയിൽ തെളിയച്ചതോടെ സിപിഎം സ്ഥാനാർത്ഥി ഒ. ഭരതന്റെ നിയമസഭാംഗത്വം കോടതി റദ്ദാക്കി.എങ്കിലും തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ട് പോയ സുധാകരനെ 1992-ൽ കേരള ഹൈക്കോടതി വിജയിയായി പ്രഖ്യാപിച്ചു. തുടർന്ന് ഒ.ഭരതൻ സുപ്രീം കോടതിയിൽ അപ്പീൽ പോകുകയും, 1996-ൽ സുപ്രീം കോടതി ഒ.ഭരതനെ വിജയിയായി പ്രഖ്യാപിച്ച് ഉത്തരവിറക്കി. 1996, 2001, 2006 ലും കണ്ണൂർ നിയമസഭാംഗമായി കെ.സുധാകരൻ തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടു.2001-2004 കാലഘട്ടത്തിലെ എ.കെ. ആന്റണി മന്ത്രിസഭയിൽ കെ.സുധാകരൻ ആദ്യമായി വനം, കായിക വകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി.2009-ൽ നടന്ന ലോക്സഭ തിരഞ്ഞടുപ്പിൽ സിപിഎമ്മിലെ കെ.കെ. രാഗേഷ്നെ തോൽപ്പിച്ച് കണ്ണൂരിൽ നിന്ന് ആദ്യമായി ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.2014-കണ്ണൂർ ലോക്സഭ മണ്ഡലത്തിലും, 2016 ഉദുമ നിയമസഭാ മണ്ഡലത്തിലും മൽസരിച്ചു.2019-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ സിറ്റിങ് എംപിയായിരുന്ന സിപിഎമ്മിലെ പി.കെ. ശ്രീമതിയെ 94559 പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് സുധാകരൻ വീണ്ടും ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
സിപിഎം പ്രവർത്തകർ മൂന്നിലധികം തവണ നടത്തിയ വധശ്രമങ്ങളിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട നേതാവാണ് കെ.സുധാകരൻ. ആ കാലഘട്ടങ്ങളിൽ കണ്ണൂരിൽ മാത്രം കെ.സുധാകരന്റെ അനുയായികളായ ഇരുപതിലധികം പേരാണ് സിപിഎം പ്രവർത്തകരുടെ അക്രമങ്ങളിൽ കൊല്ലപ്പെട്ടത്.നിലപാടുകളിൽ വിട്ടുവീഴ്‌ച്ചയില്ലാതെ കോൺഗ്രസ് വേദികളിൽ പ്രവർത്തകരെ ആവേശം കൊള്ളിക്കുന്ന സമാനതകളില്ലാത്ത നേതാവാണ് കെ.സുധാകരൻ..ഭാര്യ:സ്മിത (റിട്ട. അദ്ധ്യാപിക, ഹയർ സെക്കന്ററി സ്‌കൂൾ, കാടാച്ചിറ) മക്കൾ: സൻജോഗ് സുധാകർ, സൗരവ് സുധാകർ (ബിസിനസ്സ്), മരുമകൾ.ശ്രീലക്ഷ്മി.