- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഖാർഗെയുടെ നേതൃത്വത്തിൽ കോൺഗ്രസ് സംഘാടനത്തിൽ ഉണ്ടായ പുത്തനുണർവ് ഫലം കണ്ടത് തെലുങ്കാനയിൽ; 'ഡികെ'യെ ഇറക്കി 'കർണ്ണാടക മോഡൽ' പരീക്ഷിച്ചപ്പോൾ ബിആർഎസ് തകർന്നു; രേവന്ത് റെഡ്ഡിയിലൂടെ ബിജെപിയെ തളർത്തി; ദക്ഷിണേന്ത്യയിൽ പിടിമുറുക്കി 'ഇന്ത്യാ' സഖ്യം
ഹൈദരാബാദ്: ദക്ഷിണേന്ത്യയിൽ പിടിമുറുക്കി 'ഇന്ത്യാ' സഖ്യം. 'ഇന്ത്യാ' സഖ്യത്തിന് പുറത്തൊരു പാർട്ടി ഭരിച്ചിരുന്ന തെലുങ്കാനയും കോൺഗ്രസ് സ്വന്തമാക്കുകായണ്. ആന്ധ്രാ പ്രദേശിലെ ഭരണം കോൺഗ്രസ് വിട്ടു വന്ന ജഗ്മോഹൻ റെഡ്ഡിയാണ്. ബാക്കി എല്ലായിടവും 'ഇന്ത്യാ' സഖ്യവും. കർണ്ണാടകയ്‌ക്കൊപ്പം തെലുങ്കാനയും ഇനി കോൺഗ്രസ് ഭരിക്കും. കേരളത്തിൽ സിപിഎം. തമിഴ്‌നാട്ടിൽ ഡിഎംകെയും. ദക്ഷിണേന്ത്യയുടെ ഭാഗമാണ് ഗോവ. പക്ഷേ അതൊരു ചെറിയ സംസ്ഥാനമാണ്. പോണ്ടിച്ചേരി കേന്ദ്രഭരണ പ്രദേശമാണ്. ഇവിടെയും ബിജെപി ഭരണമാണ്. അതായത് ഗോവയിലേയും പോണ്ടിച്ചേരിയിലും തുരുത്തുകൾ മാത്രം ബിജെപിക്ക് സ്വന്തം. ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരണത്തിന്റെ ഭാഗം. കർണ്ണാടകയിലും തെലുങ്കാനയിലും ഭരണം. തമിഴ്‌നാട്ടിൽ കോൺഗ്രസ് കൂടി ഉൾപ്പെടുന്ന മുന്നണിയുടേതാണ് ഭരണം. ഈ കണക്കുകൾ ദക്ഷിണേന്ത്യയിലെ ബഹുഭൂരിപക്ഷം സീറ്റുകളും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ മുന്നണിക്കൊപ്പമാക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
കർണ്ണാടകയിലും തെലുങ്കാനയിലും കേരളത്തിലും ഒറ്റയ്ക്ക് പരമാവധി സീറ്റുകൾ നേടുക. കർണ്ണാടകയിലേയും തെലുങ്കാനയിലേയും വിജയങ്ങൾ ആന്ധ്രാ പ്രദേശിലും ആവർത്തിക്കുക. തമിഴ്‌നാട്ടിൽ ഡിഎംകെ അതിശക്തമാണ്. അതുകൊണ്ട് തന്നെ ആ വോട്ടുകൾ ലോക്‌സഭയിൽ 'ഇന്ത്യാ' മുന്നണിക്ക് ഗുണകരമായി മാറും. പോണ്ടിച്ചേരിയിലെ സീറ്റും കോൺഗ്രസ് ജയിക്കാമെന്ന പ്രതീക്ഷയിൽ. അങ്ങനെ ദക്ഷിണേന്ത്യയിലെ ബഹുഭൂരിപക്ഷം ലോക്‌സഭാ സീറ്റുകളും കോൺഗ്രസ് മനസ്സിൽ കണക്കു കൂട്ടുകയാണ്. ഇതിന് ചാലകശക്തിയാണ് തെലുങ്കാനയിലെ വമ്പൻ വിജയം. ദക്ഷിണേന്ത്യയിലെ കോൺഗ്രസിലെ പ്രധാന നേതാവായി ഡികെ ശിവകുമാർ മാറുന്നു. കർണ്ണാടകയിലെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറാണ് തെലുങ്കാനയിലെ കോൺഗ്രസിന്റെ രക്ഷകൻ. കർണ്ണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തിന് ശിവകുമാറിന് സാധ്യത കൂട്ടുന്നതാണ് തെലുങ്കാനയിലെ വിജയവും. എക്‌സിറ്റ് പോളുകൾ പ്രവചിച്ചതിന് അപ്പുറത്തുള്ള ജയമാണ് തെലുങ്കാനയിൽ കോൺഗ്രസിന്റേത്.
2009ൽ കേന്ദ്രത്തിൽ അധികാരത്തുടർച്ചയ്ക്ക് കോൺഗ്രസിനെ ഏറ്റവുമധികം തുണച്ച സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. ഐക്യ ആന്ധ്രയിലെ ആകെയുണ്ടായിരുന്ന 42 സീറ്റുകളിൽ 33 സീറ്റുകളും കോൺഗ്രസ് നേടി. 14 വർഷങ്ങൾക്കിപ്പുറം കോൺഗ്രസിന് ആന്ധ്രയിൽ ലോക്‌സഭയിലോ നിയമസഭയിലോ ഒരു പ്രതിനിധി പോലുമില്ല. മുറിഞ്ഞ് പോയ തെലങ്കാനയിലും മോശം സ്ഥിതിയാണ്. വിരലിലെണ്ണാവുന്ന ജനപ്രതിനിധികൾ. തെലങ്കാനയിൽ പരാജയവും സീമാന്ധ്രയിൽ ദുരന്തവുമായതോടെ ആന്ധ്ര വിഭജനം തങ്ങളുടെ ഏറ്റവും വലിയ അബദ്ധമാണെന്ന് കോൺഗ്രസ് തിരിച്ചറിഞ്ഞു. ഈ കാലത്തെയാണ് ഡികെയുടെ തന്ത്രങ്ങൾ മാറ്റി മറിക്കുന്നത്. രേവന്ത് റെഡ്ഡിയെന്ന സിനിമാക്കാരനെ മുന്നിൽ നിർത്തി ഡികെ അസാധ്യമെന്ന് തോന്നിയ ചരിത്ര നേട്ടം തെലുങ്കാനയിൽ നേടുകയാണ്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രേവന്ദ് റെഡ്ഡിയും വിജയത്തിൽ നിർണ്ണായക ഘടകമാണ്. ബിജെപിയുടെ വളർത്ത തടയുന്നതിൽ ഇത് നിർണ്ണായകമായി.
119 അംഗ തെലങ്കാന നിയമസഭയിലേക്ക് 2018-ൽ നടന്ന തിരഞ്ഞെടുപ്പിൽ 88 സീറ്റുകൾ നേടിയാണ് ചന്ദ്രശേഖര റാവുവിന്റെ ബിആർഎസ് അധികാരത്തിൽ വീണ്ടുമെത്തിയത്. 19 സീറ്റുകളേ കോൺഗ്രസിന് നേടാനായിരുന്നുള്ളൂ. 28.4 ശതമാനം വോട്ടുകൾ കോൺഗ്രസിന് നേടാനായപ്പോൾ ബിആർഎസിന് 46.9 ശതമാനം വോട്ടുകൾ ലഭിച്ചു. 2019 ലെ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന് നേരിയ ഫലം കണ്ടിരുന്നു. സംസ്ഥാനത്തെ 17 ലോക്സഭാ സീറ്റുകളിൽ ബിആർഎസ് ഒമ്പത് ഇടങ്ങളിൽ വിജയിച്ചപ്പോൾ ബിജെപിക്ക് നാലും കോൺഗ്രസിന് മൂന്നും സീറ്റുകളാണ് നേടാനായത്. 29.79 ശതമാനം വോട്ടാണ് കോൺഗ്രസ് നേടിയത്. 2018-ലെ നിയമസഭയിൽ ലഭിച്ചതിനേക്കാൾ വോട്ട് ശതമാനം കൂടിയത് പാർട്ടിയുടെ അടിത്തറ ശക്തിപ്പെട്ടതിന്റെ ഫലമാണെന്ന വിലയിരുത്തലെത്തി. ഇവിടെ പിടിച്ചായിരുന്നു തെലുങ്കാനയിലെ തന്ത്രമൊരുക്കൽ.
മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് സംഘാടനത്തിലുണ്ടായ പുത്തനുണർവ് തെലങ്കാന കോൺഗ്രസിനെയും തിരിച്ചുവരവിന്റെ പാതയിലേക്ക് കൊണ്ടുവന്നു. ഖാർഗെ കർണ്ണാടകക്കാരനാണ്. ഖാർഗെയ്ക്ക് തെലുങ്കാനയിലെ പൾസും അറിയാം. അതു മനസ്സിലാക്കിയാണ് ഡികെ ശിവകുമാറിനെ നിയോഗിച്ചതും. ഇതും ഗുണകരമായി. ബിജെപിയിൽനിന്നും ബി.ആർ.എസിൽനിന്നുമെല്ലാം പല നേതാക്കളും കോൺഗ്രസിലേക്ക് വരുന്നതും കോൺഗ്രസ് വളരെ നേരത്തേതന്നെ സ്വന്തം നയപരിപാടികൾ ഒന്നൊന്നായി പ്രഖ്യാപിച്ചു രംഗത്തിറങ്ങുന്നതും കാണാനുണ്ട്. സംസ്ഥാന രൂപവത്കരണത്തിനുവേണ്ടി നടന്ന സമരത്തിന്റെ ഫലമായി ഉടലെടുത്ത രാഷ്ട്രീയപ്രസ്ഥാനമായ ബി.ആർ.എസിനെ തെലങ്കാനയിൽ തോൽപിക്കുക എളുപ്പമല്ലായിരുന്നു. അതാണ് സാധിച്ചെടുത്തത്.
തെലുങ്കാന രൂപീകരണ സമരത്തിന്റെ നായകൻ എന്നനിലയിലാണ് ഇപ്പോഴും ജനമനസ്സുകളിൽ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ സ്ഥാനം. കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാറാണ് തെലങ്കാന സംസ്ഥാനത്തിന് അനുമതി നൽകിയത് എന്നത്, ആന്ധ്രാപ്രദേശിൽ ഒരു പ്രതിബന്ധമാണെങ്കിലും തെലങ്കാനയിൽ കോൺഗ്രസ് വിരുദ്ധതക്ക് ആഴം കുറക്കുന്നതായിരുന്നു. ഇതും കൃത്യമായി ഇത്തവണ കോൺഗ്രസ് ചർച്ചകളിലെത്തിച്ചു. അതും വിജയത്തിൽ നിർണ്ണായകമായി.