'നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി പറഞ്ഞാൽ ഞാൻ എഴുന്നേറ്റ് പോകാം; പരമാവധി സമയം ഇങ്ങോട്ട് നോക്കുക; അങ്ങനെ പറ്റണമെന്നില്ല, എന്നാലും പരമാവധി ശ്രമിക്കുക': ഭരണ പ്രതിപക്ഷ വാക്കേറ്റത്തിൽ ചൂടായി സ്പീക്കർ എ എൻ ഷംസീർ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നിയമസഭയിലെ ഭരണ -പ്രതിപക്ഷ വാക്കേറ്റത്തിൽ അസ്വസ്ഥനായി സ്പീക്കർ എ എൻ ഷംസീർ. ചെയറിനോട് അല്ലാത്ത വാദപ്രതിവാദത്തിലാണ് സ്പീക്കർ ക്ഷുഭിതനായത്. മന്ത്രി പി രാജീവും പ്രതിപക്ഷനിരയും തമ്മിൽ തർക്കമുണ്ടായപ്പോഴാണ് സ്പീക്കറുടെ ഇടപെടൽ.
സ്പീക്കർ പറഞ്ഞത്: 'നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി പറഞ്ഞാൽ ഞാൻ ഇവിടെ ഇരിക്കേണ്ട കാര്യമില്ലല്ലോ. ചെയറിൽ ആൾ ഇരിക്കേണ്ട കാര്യമില്ല. രണ്ടു പേരും ചെയറിനെ നോക്കി സംസാരിക്കുക. നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി പറഞ്ഞാൽ ഞാൻ എഴുന്നേറ്റ് പോകാം.''മന്ത്രി പി രാജീവ് സംസാരിച്ച ശേഷവും സ്പീക്കർ ഇക്കാര്യം ആവർത്തിച്ചു.
'139 പേരോടും പറയാനുള്ളത്, ഒന്ന് ചെയറിനെ നോക്കി സംസാരിക്കണം. ഞാൻ ഇവിടെ ഇരിക്കുമ്പോൾ നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി സംസാരിക്കുമ്പോൾ ഞാനൊരു കളി കാണാൻ ഇരിക്കുന്ന ആളെ പോലെയാണ് തോന്നുന്നത്. അതു കൊണ്ട് പരമാവധി സമയം ഇങ്ങോട്ട് നോക്കുക. അങ്ങനെ പറ്റണമെന്നില്ല. എന്നാലും പരമാവധി ശ്രമിക്കുക.'' -സ്പീക്കർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ