സർവ്വകലാശാല നിയമഭേദഗതി ബിൽ നിയമസഭയുടെ സബ്ജക്ട് - സെലക്ട് കമ്മിറ്റികൾക്ക് വിട്ടു; യുജിസി ചട്ടങ്ങൾ ഉന്നയിച്ചുള്ള പ്രതിപക്ഷ വാദങ്ങൾ തള്ളി മന്ത്രി പി.രാജീവ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സർവ്വകലാശാല നിയമഭേദഗതി ബിൽ നിയമസഭയുടെ സബ്ജക്ട് - സെലക്ട് കമ്മിറ്റികൾക്ക് വിട്ടു. യുജിസി ചട്ടം ഉന്നയിച്ച് ബിൽ കേന്ദ്ര നിയമത്തിന് എതിരാണെന്നു പറയുന്ന പ്രതിപക്ഷ നിലപാട് അപകടകരമായ രാഷ്ട്രീയമാണെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രിക്ക് വേണ്ടി നിയമ മന്ത്രി പി രാജീവാണ് ഏറെ പ്രാധാന്യമുള്ള സർവ്വകലാശാല ഭേദഗതി ബിൽ അവതരിപ്പിച്ചത്.
സർവകലാശാലകളുടെ തലപ്പത്ത് വിദ്യാഭ്യാസ വിചക്ഷണന്മാരെ കൊണ്ടുവരാനാണ് നിയമനിർമ്മാണം. നിയമസഭ പാസാക്കിയ നിയമത്തിനു മുകളിലാണോ യുജിസി ചട്ടങ്ങൾ എന്ന് ചോദിച്ച നിയമ മന്ത്രി, മല്ലികാ സാരാഭായിയെ കലാമണ്ഡലം ചാൻസലറായി നിയമിച്ചത് എടുത്തു കാട്ടിയാണ് യോഗ്യതയുള്ളവർ തന്നെ ചാൻസലർമാരാകുമെന്ന ഉറപ്പു നൽകിയത്.
യുജിസി ചട്ടങ്ങൾ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ തടസ്സ വാദങ്ങൾ തള്ളിയ സ്പീക്കർ വിസിമാരുടെ യോഗ്യത സംബന്ധിച്ച് ബില്ലിന്റെ ചർച്ചാവേളയിൽ പരിഗണിക്കാമെന്നും വ്യക്തമാക്കി. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു ശേഷം മടങ്ങിവരുന്ന ബിൽ 13ന് സഭ പാസാക്കി ഗവർണർക്കയക്കും.
മറുനാടന് മലയാളി ബ്യൂറോ