സംസ്ഥാനത്ത് ആകെ 2434 മയക്കുമരുന്ന് ഇടപാടുകാർ; ഏറ്റവും കൂടുതൽ കണ്ണൂർ ജില്ലയിൽ; രണ്ടാമത് എറണാകുളം; ഏറ്റവും കുറവ് കാസർകോട്ടും; സർക്കാരിന്റെ ഡാറ്റ ബാങ്കിലെ കണക്കുകൾ ഇങ്ങനെ; സ്കൂളുകൾക്ക് സമീപം ലഹരി വിൽപ്പന നടത്തിയ ആറ് കടകൾ പൂട്ടിച്ചെന്നും മന്ത്രി എം ബി രാജേഷ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സർക്കാർ തയ്യാറാക്കിയ മയക്ക് മരുന്ന് ഇടപാടുകാരുടെ ഡാറ്റ ബാങ്ക് പ്രകാരം സംസ്ഥാനത്ത് 2434 മയക്കുമരുന്ന് ഇടപാടുകാർ. 412 ഇടപാടുകാർ ഉള്ള കണ്ണൂർ ജില്ലയാണ് ഒന്നാമത്. 376 ഇടപാടുകാർ ഉള്ള എറണാകുളം ആണ് രണ്ടാമത്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് 117 ഇടപാടുകാർ ആണ് ഉള്ളത്. കാസർകോഡ് ജില്ലയിലാണ് മയക്കുമരുന്ന് ഇടപാടുകാർ ഏറ്റവും കുറവ്. പതിനൊന്നു പേരാണ് കാസർഗോഡ് ഉള്ളത്.
ലഹരി കേസ് പ്രതികൾ പുറത്തിറങ്ങിയാൽ ഇനി കുറ്റകൃത്യം ചെയ്യില്ലെന്ന് പത്ത് പേരിൽ നിന്ന് ബോണ്ട് വാങ്ങിയെന്ന് മന്ത്രി എം.ബി രാജേഷ് സണ്ണി ജോസഫ് എം എൽ എ യുടെ ചോദ്യത്തിന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. സ്കൂളുകൾക്ക് സമീപം ലഹരി വസ്തുക്കൾ വിറ്റതിന്റെ പേരിൽ ആറ് കടകൾ ഈ സർക്കാരിന്റെ കാലത്ത് പൂട്ടിച്ചു എന്നും എം.ബി രാജേഷ് വ്യക്തമാക്കി.
തിരുവനന്തപുരത്ത് 2 കടകളും തൃശൂർ 1 കടയും കോഴിക്കോട് 1 കടയും കണ്ണൂർ 2 കടകളും ആണ് പൂട്ടിച്ചത്. മറ്റ് ജില്ലകളിൽ ലഹരി വസ്തുക്കൾ വിൽക്കുന്ന കടകൾ എന്തുകൊണ്ടാണ് പൂട്ടിക്കാത്തത് എന്ന ആക്ഷേപമാണ് ഉയരുന്നത്.
ജില്ല, മയക്ക് മരുന്ന് ഇടപാടുകാരുടെ എണ്ണം
1.തിരുവനന്തപുരം -117
2. കൊല്ലം - 62
3 . പത്തനംതിട്ട- 62
4. ആലപ്പുഴ - 155
5. കോട്ടയം - 151
6. ഇടുക്കി - 161
7. എറണാകുളം - 376
8. തൃശൂർ - 302
9. പാലക്കാട് - 316
10. മലപ്പുറം - 130
11. കോഴിക്കോട് - 109
12. വയനാട് -70
13. കണ്ണൂർ - 412
14. കാസർഗോഡ് - 11
മറുനാടന് മലയാളി ബ്യൂറോ