- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉന്നത വിദ്യാഭ്യാസ രംഗത്ത് നയം മാറ്റം; നികുതി ഇളവുകൾ നൽകി സ്വകാര്യ സർവ്വകലാശാലകൾ എത്തിക്കും; പഠനത്തിനായി വിദേശത്തു പോകുന്നവരുടെ എണ്ണം കൂടുന്നുവെന്ന് സമ്മതിച്ച് ധനമന്ത്രി; വിദേശ സർവ്വകലാശാല കാമ്പസും എത്തിക്കും; വിദ്യാഭ്യാസ ഹബ്ബാകാൻ കേരളം
തിരുവനന്തപുരം: സ്വകാര്യ മേഖലയുടെ സഹായത്തോടെ പുതിയ വികസന മാതൃക സൃഷ്ടിക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സർവകലാശാലകളിലും കോളേജുകളിലും നിശബ്ദ വിപ്ലവം നടക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളം മാറുന്നുവെന്നും ധനമന്ത്രി പറഞ്ഞു. ഡിജിറ്റൽ സർവകലാശാലക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങൾ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളം മാറുകയാണ്. ഡിജിറ്റൽ സർവകലാശാലയക്ക് വായ്പയെടുക്കാൻ അനുമതി. സർക്കാർ പലിശ ഇളവ് നൽകുമെന്നും മന്ത്രി അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് നയം മാറ്റം. സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കാൻ നടപടിയെടുക്കും നികുതി ഇളവുകൾ ഉൾപ്പെടെ നൽകിയിരിക്കും സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കുക. പഠനത്തിനായി വിദേശത്തു പോകുന്നവരുടെ എണ്ണം കൂടുന്നു. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ ആരംഭിക്കണമെന്ന് ആവശ്യം. ഇത് ഉൾപ്പെടെ പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം കൊണ്ട് വരും. പ്രവാസികളായ അക്കാദമിക് വിദഗ്ധരുടെ ടാസ്ക് ഫോഴ്സ് രൂപവത്കരിക്കും. വിദേശ സർവകലാശാല ക്യാമ്പസുകൾ കേരളത്തിലും ആരംഭിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
മുതിർന്ന പൗരന്മാർക്കായി കൂടുതൽ കെയർ സെന്റർ തുടങ്ങും. കേരളത്തിൽനിന്ന് പുറത്തുനിന്നുള്ളവർക്കും വിദേശത്തുള്ളവർക്കും ഇവിടെ പരിചരണം നൽകും. കെയർ ഹബ്ബായി കേരളത്തെ മാറ്റിയാൽ അത് സമ്പത്ത് വ്യവസ്ഥക്ക് മുതൽക്കൂട്ടാകും. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോട അന്തർദേശീയ കേന്ദ്രങ്ങളായിരിക്കും ആരംഭിക്കുക. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം വികസന പദ്ധതികൾ കൊണ്ട് വരും. സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങൾ നവീകരിക്കും.ടൂറിസം മേഖലയിൽ സ്വകാര്യ പങ്കാളിത്തം. ടൂറിസം മേഖലയിൽ 5000 കോടിയുടെ വികസന പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു.
സംസ്ഥാന വ്യാപകമായി ലീസ് സെന്റർ തുടങ്ങൻ 10 കോടി. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മെച്ചപ്പെടുത്തും. സ്വകാര്യ പങ്കാളിത്തം കൂടി ഉറപ്പിക്കും.സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം വികസന പദ്ധതികൾ കൊണ്ട് വരും. കൊവിഡിന് ശേഷം വിനോദ സഞ്ചാര മേഖലയിൽ ഉണ്ടാകുന്നത് വൻ മാറ്റം. വർക്ക് ഫ്രം ഹോം വ്യാപിപ്പിക്കുന്നതിന് വർക്ക് പോഡുകൾ സ്ഥാപിക്കുമെന്നും പറഞ്ഞു. രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുടെ എണ്ണം അയ്യായിരം കടന്നു. സ്റ്റാർട്ടപ്പ് മിഷൻ ഉണ്ടാക്കുന്നത് മികച്ച നേട്ടം. വർക്ക് ഫ്രം ഹോം ലീസ് സെന്ററുകൾ വ്യാപകമാക്കും.
25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകും. ഭക്ഷ്യ സംരക്ഷണ സ്റ്റാർട്ട് രംഗത്ത് കൂടുതൽ പദ്ധതികൾ കൊണ്ടു വരുമെന്നും പ്രഖ്യാപിച്ചു. കാർഷികമേഖലക്ക് 1698 കോടി. ഭക്ഷ്യകാർഷിക മേഖലയുടെ വാണിജ്യവത്കരണം പ്രൊത്സാഹിപ്പിക്കും. നാളികേരം വികസനത്തിന് 65 കോടി. 93.6 കോടി നെല്ല് ഉൽപാദനത്തിന് വകയിരുത്തി. നാളികേര വികസന പദ്ധതിക്ക് 65 കോടി. സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി. വിളകളുടെ ഉത്പാദനശേഷി വർദ്ധിപ്പിക്കാൻ 2 കോടി. കുട്ടനാട് പെട്ടിയും പറയും സ്ഥാപിക്കാൻ 36 കോടിയും വകയിരുത്തി.
കായിക മേഖലയിൽ പുതിയ കായിക നയം കൊണ്ടു വരും. കായിക മേഖലയിൽ 10000 തൊഴിലവസരം. കായിക ഉച്ചകോടിയിലൂടെ 5000 കോടി നിക്ഷേപം എത്തിയെന്നും മന്ത്രി അവകാശപ്പെട്ടു. ഈ വർഷത്തെ കേരളയീം പരിപാടിക്കായി ബജറ്റിൽ 10 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി അറിയിച്ചു. കേരളത്തിന്റെ നേട്ടങ്ങളെ കുറിച്ച് ഫീച്ചറുകളും മറ്റു തയ്യാറാക്കുന്നവർക്ക് പ്രോത്സാഹന സമ്മാനത്തിനായി പത്ത് ലക്ഷം രൂപയും നീക്കിവെച്ചതായി ധനമന്ത്രി നിയമസഭയിലെ ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.
'കേരള പിറവിയോടനുബന്ധിച്ച് വർഷംതോറും സംഘടിപ്പിക്കാൻ നിശ്ചയിച്ച കേരളീയം ഒരു മറുമരുന്നാണ്. കേരളീയം നാടിന്റെ നന്മകളെ ആഘോഷിക്കുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ നേട്ടങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം പോരായ്മകൾ പരിഹരിച്ച് മുന്നോട്ട്പോകാനുള്ള വഴികളെ കുറിച്ചും കേരളീയം ചർച്ച ചെയ്യും. ഡൽഹി അന്താരാഷ്ട്ര വ്യാപാരമേളയുടെ മാതൃകയിൽ വ്യവസായ വാണിജ്യ പ്രദർശനങ്ങൾ കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. അടുത്ത വർഷത്തെ കേരളീയം പരിപാടിക്കായി പത്ത് കോടി രൂപ നീക്കിവെക്കുന്നു. കേരളത്തിന്റെ നേട്ടങ്ങളേയും നന്മകളേയുംകുറിച്ച് പഠനങ്ങളും ഫീച്ചറുകളും വീഡിയോകളും ചെയ്യുന്നവർക്ക് പ്രോത്സാഹന സമ്മാനം നൽകുന്നതായി പത്ത് ലക്ഷം രൂപയും നീക്കിവെക്കുന്നു' കെ.എൻ.ബാലഗോപാൽ പറഞ്ഞു.
പ്രതിസന്ധികൾ വെല്ലുവിളികളും ഒഴിഞ്ഞുപോയ ശേഷം കേരളത്തിന്റെ വികസന സാധ്യത ഉപയോഗപ്പെടുത്താമെന്ന് വെക്കാനാകില്ല. അതുകൊണ്ട് തന്നെ സ്വകാര്യമേഖലയുടെ സഹായത്തോടെ വിവിധ വികസന മാതൃക സൃഷ്ടിക്കേണ്ടതുണ്ടെന്നും വിശദീകരിക്കുന്നതാണ് കേരള ബജറ്റ്.
മറുനാടന് മലയാളി ബ്യൂറോ