ബാലഗോപാലിന്റേത് ചൈനീസ് മോഡൽ നവകേരള വികസന സ്വപ്നം; ഭാവി കേരളത്തിന്റെ വികസന കവാടം വിഴിഞ്ഞമാകും; മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം ലക്ഷ്യം; കൊച്ചി ഷിപ്പിയാർഡിനും 500 കോടി; കെ റെയിലിലും ശ്രമം തുടരും; തിരുവനന്തപുരത്ത് മെട്രോയും
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: തുറമുഖങ്ങളിൽ പ്രതീക്ഷ വച്ചാണ് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ 2024-2025ലെ പ്രതീക്ഷകൾ. വിഴിഞ്ഞതിതനൊപ്പം കൊച്ചിയിലും പ്രതീക്ഷകൾ ഏറെയാണ്. കൊച്ചിൻ ഷിപ്പ്യാർഡിന് 500 കോടി നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ദേശീയ തീരദേശ, മലോര പാതകൾ നിർമ്മാണം പുരോഗമിക്കുന്നു. ദേശീയ പാത വികസനത്തിൽ പിണറായി സർക്കാർ മികച്ച മുന്നേറ്റം നടത്തി. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ബജറ്റാണിതെന്ന് പറയുക കൂടിയാണ് ധനമന്ത്രി.
പ്രവാസി മലയാളികൾ അടക്കമുള്ളവരെ ഉൾപ്പെടുത്തി സ്‌പെഷ്യൽ ഡെവലപ്‌മെന്റ് സോൺ യാഥാർത്ഥ്യമാക്കും. ഇതിനായി നിക്ഷേപ സംഗമം കൊണ്ട് വരും. വിഴിഞ്ഞത്തെ സ്‌പെഷൽ ഹബ്ബാക്കും. വിഴിഞ്ഞത്തിന് സമഗ്ര പുനരധിവാസ പാക്കേജ്, പ്രാദേശ വാസികൾക്ക് നൈപുണ്യ വികസന പദ്ധതി കൊണ്ടുവരും. വിഴിഞ്ഞം കയറ്റുമതി സാധ്യത ഉയർത്തി. ഇത് കാർഷിക മേഖലയിൽ നേട്ടമാണ്. റവന്യുചെലവും കടബാധ്യതകളുടെ അനുപാതവും കുറഞ്ഞുവെന്നതും പിണറായി സർക്കാർ പ്രതീക്ഷയോടെ കാണുന്നുവെന്നതാണ് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു വയ്ക്കുന്നത്.
ഭാവി കേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞമെന്ന് ധനമന്ത്രി പറഞ്ഞു. വിഴിഞ്ഞം നാവായിക്കുളം റിങ് റോഡ് സമയ ബന്ധിതം ആയി പൂർത്തിയാക്കും. 1970 ൽ ചൈനയിൽ സ്വീകരിച്ച ഡവലപ്‌മെന്റ് മാതൃക കേരളത്തിന് സ്വീകരിക്കാവുന്നതാണ്. വിഴിഞ്ഞത്തെ അടിസ്ഥാനമാക്കി ചെറിയ വികസന ഹബ്ബുകൾ ഉണ്ടാക്കും. ഇവിടെ സ്വകാര്യ പങ്കാളിത്തം കൊണ്ടു വരും. ഇതിനായി ആഗോള നിക്ഷേപ സംഗമവും നടത്തും. മാരിടൈം ഉച്ചകോടിയും സർക്കാർ പദ്ധതിയിലുണ്ട്. പുതുതലമുറ നിക്ഷേപ പദ്ധതികൾ, സ്റ്റാർട്ട് അപ്പുകൾക്ക് സഹായം നൽകും.
സംസ്ഥാനതിന്റെ ലക്ഷ്യം നവകേരള സൃഷ്ടിയാണ്. ടൂറിസം വിവര സാങ്കേതിക മേഖലകളിൽ പോരായ്മകൾ പരിഹരിക്കും. ലോകത്ത് യുദ്ധവും മാന്ദ്യവും പുരോഗമിക്കുന്ന മുറയ്ക്ക് ഈ പ്രശ്‌നം കേരളത്തെയും ബാധിക്കും. ആഗോള രംഗത്തെ തിരിച്ചടി നേരിടാൻ നമുക്ക് ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കണം. അതിനുള്ള ശ്രമങ്ങൾ നടത്തും. വന്ദേഭാരത് വന്നതോടെ സിൽവർ ലൈനിൽ അടക്കം സർക്കാർ നിലപാട് എല്ലാവർക്കും ബോധ്യപ്പെട്ടു-ധനമന്ത്രി വിശദീകരിച്ചു.
തിരുവനന്തപുരം മെട്രോ പദ്ധതിക്ക് കേന്ദ്ര അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ റെയിൽവെയ്ക്ക് അവഗണന. കേരളത്തിന്റെ വികസനത്തിനൊപ്പം ഓടിയെത്താൻ റെയിൽവെക്ക് സാധിക്കുന്നില്ല. അതിവേഗ റെയിൽ പദ്ധതിക്ക് ശ്രമം തുടരുന്നു. കേന്ദ്രസർക്കാരുമായി കൂടിയാലോചനകൾ പുരോഗമിക്കുന്നുവെന്ന് ധനമന്ത്രി അറിയിച്ചു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പരമാവധി വരുമാനം കണ്ടെത്താനും തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാനും ലക്ഷ്യമിടുന്ന സംസ്ഥാന ബജറ്റ് അവതരണം ഇത്.
സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. അദ്ദേഹത്തിന്റെ നാലാമത്തെ ബജറ്റാണിത്. കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞുവെന്ന് ധനമന്ത്രി പറഞ്ഞു. 3 ലക്ഷം കോടിയുടെ നിക്ഷേപം അടുത്ത 3 വർഷത്തിൽ ലക്ഷ്യമിടുന്നു. കേന്ദ്രത്തിന്റെ ശത്രുതാപരമായ സമീപനം. കേന്ദ്ര സമീപനം സമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുന്നു. കേരളത്തെ തകർക്കാൻ കഴിയില്ല. കെ റെയിൽ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരുമെന്നും പ്രഖ്യാപനമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ