ജാതി സെൻസസിൽ സുപ്രീം കോടതി വിധിക്ക് അനുസൃതമായി തുടർ നടപടി; 2011ലെ സെൻസസ് വിവരങ്ങൾ സാങ്കേതിക പിഴവുകളും പോരായ്മകളും കാരണം കേന്ദ്ര സർക്കാർ കേരളത്തിന് കൈമാറിയില്ല: മന്ത്രി കെ രാധാകൃഷ്ണൻ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ജാതി സെൻസസിൽ സുപ്രീം കോടതി വിധിക്ക് അനുസൃതമായി തുടർ നടപടിയെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ കേസ് നിലനിൽക്കുകയാണ്. കേസിലെ വിധിക്കനുസൃതമായി സർക്കാർ ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
2011 -ലെ സാമൂഹ്യ, സാമ്പത്തിക ജാതി സെൻസസിലൂടെ ശേഖരിച്ച വിവരങ്ങൾ പിന്നാക്ക വിഭാഗ വികസന വകുപ്പ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, സാങ്കേതിക പിഴവുകളും പോരായ്മകളും കാരണം വിവരങ്ങൾ വിശ്വാസയോഗ്യമല്ല എന്ന കാരണം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ വിവരങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറുകയോ, ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തുകയോ ചെയ്തിട്ടില്ല.
സംസ്ഥാനത്ത് ജാതി സെൻസസ് നടത്തുന്നത് സംബന്ധിച്ച് സുപ്രീം കോടതിയിലും ഹൈക്കോടതിയിലും കേസ് നിലനിൽക്കുന്നുണ്ടെന്നും മന്ത്രി കെ.പി.എ. മജീദ്, മഞ്ഞളാംകുഴി അലി, പി.ഉബൈദുള്ള, ടി. വി. ഇാഹിംഎന്നിവർക്ക് മറുപടി നൽകി.
മറുനാടന് മലയാളി ബ്യൂറോ