പ്രതിപക്ഷ ബെഞ്ചിന്റെ കരഘോഷങ്ങൾക്കിടെ പുതുപ്പള്ളി എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു ചാണ്ടി ഉമ്മൻ; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കൈകൊടുത്ത ശേഷം സീറ്റിലേക്ക് മടക്കം; സത്യപ്രതിജ്ഞ കാണാനെത്തി അമ്മയും സഹോദരിയും
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി.തോമസിനെതിരെ വൻ വിജയം നേടിയ ചാണ്ടി ഉമ്മൻ നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ചോദ്യോത്തര വേളയ്ക്കു ശേഷം പത്തുമണിക്കാണു ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. അമ്മ മറിയാമ്മ, സഹോദരി മറിയം എന്നിവരും ചാണ്ടിയുടെ സത്യപ്രതജ്ഞയ്ക്ക് സാക്ഷികളായി.
പത്ത് മണിയോടെയായിരുന്നു ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞക്കായി ചാണ്ടിയുടെ പേരു വിളിച്ചപ്പോൾ തന്നെ പ്രതിപക്ഷ ബെഞ്ചിന്റെ കരഘോഷം മുഴങ്ങിയിരുന്നു. ഈ കരഘോഷങ്ങളുടെ അകമ്പടിയോടെ പോഡിയത്തിലെത്തി സത്യപ്രതിജ്ഞ ചെയ്ത ചാണ്ടി സ്പീക്കറുടെ അഭിനന്ദനം ഏറ്റുവാങ്ങി. തുടർന്ന് ഭരണപക്ഷ ബെഞ്ചിലെത്ത്ി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കൈകൊടുത്തു ശേഷമാണ ്സീറ്റീലേക്ക് മടങ്ങിയത്.
തിങ്കളാഴ്ച രാവിലെ പത്തോടെ ചോദ്യോത്തര വേളയ്ക്ക് ശേഷമായിരുന്നു ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ. പി.സി. വിഷ്ണുനാഥ് എംഎൽഎയ്ക്കൊപ്പമാണ് ചാണ്ടി ഉമ്മൻ സഭയിലെത്തിയത്. ഡെസ്കിലടിച്ചാണ് പ്രതിപക്ഷം ചാണ്ടി ഉമ്മനെ വരവേറ്റത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം പ്രതിപക്ഷനേതാവിനേയും പിന്നീട് മുഖ്യമന്ത്രിയേയും കൈകൂപ്പി അഭിസംബോധ ചെയ്തശേഷമായിരുന്നു ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്കുശേഷം അംഗത്വ രജിസ്റ്ററിൽ ഒപ്പുവെച്ചു. തുടർന്ന് സ്പീക്കറുടെ ഡയസിലെത്തി ഹസ്തദാനം ചെയ്തു.
പിന്നീട് മുഖ്യമന്ത്രിയടക്കം മുൻനിരയിലുള്ള മന്ത്രിമാരുടെ അടുത്ത് ചെന്ന് ഹസ്തദാനം നടത്തി. പിന്നീട് പ്രതിപക്ഷനേതാവടക്കമുള്ള സഭാ കക്ഷിനേതാക്കളേയും അഭിസംബോധന ചെയ്തു. നേരത്തെ, തിങ്കളാഴ്ച എംഎൽഎമാരുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കും എന്നറിയിച്ചിരുന്നു. എന്നാൽ, ഇ.ഡിക്ക് മുന്നിൽ ഹാജരായ എ.സി. മൊയ്തീൻ അടക്കം മൂന്ന് എംഎൽഎമാരുടെ അസാന്നിധ്യത്തെത്തടുർന്ന് ഇത് മറ്റൊരു ദിവസത്തേക്ക് മാറ്റി. മിക്കപ്പോഴും സഭയുടെ അവസാനകാലത്താണ് ഫോട്ടോയെടുപ്പ് പതിവ്.
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ' എന്ന ആശയം കേന്ദ്രസർക്കാർ പറയുന്ന ഈ വേളയിൽ ഗ്രൂപ്പ് ഫോട്ടോ നേരത്തേയാക്കുന്നതിൽ തെറ്റിദ്ധാരണ വേണ്ടതില്ലെന്ന് നിയമസഭാവൃത്തങ്ങൾ പറയുന്നു. 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വമ്പിച്ച വിജയമായിരുന്നു പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ നേടിയത്. ശനിയാഴ്ച രാത്രി എട്ടോടെ പുതുപ്പള്ളി മണ്ഡലത്തിലെ 27 കിലോമീറ്റർ നീണ്ട പദയാത്ര പൂർത്തിയാക്കിയ ശേഷം പുലർച്ചെ ഒന്നിനാണു ചാണ്ടി പുതുപ്പള്ളിയിൽ നിന്നു കാറിൽ തിരുവനന്തപുരം പുതുപ്പള്ളി ഹൗസിലേക്ക് യാത്ര തിരിച്ചത്. അവധി അവസാനിക്കുന്നതിനാൽ അച്ചു ഉമ്മൻ വിദേശത്തേക്കു മടങ്ങിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ