മുഖ്യമന്ത്രിയായ ശേഷം പിണറായി നടത്തിയത് 19 വിദേശയാത്രകൾ; അഞ്ച് യാത്രകൾക്ക് ചെലവായത് 32,58,185 രൂപ; സഭയിൽ സജീവ് ജോസഫിന് മറുപടിയുമായി മുഖ്യമന്ത്രി; പുറത്ത് വിട്ടത് ഔദ്യോഗിക ചികിത്സയാത്രയുടെ വിവരങ്ങൾ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായതു മുതൽ ഇതുവരെ നടത്തിയത് 19 വിദേശയാത്രകൾ. ഇതിൽ 15 തവണയും ഔദ്യോഗികാവശ്യാർഥമാണ് വിദേശ യാത്ര നടത്തിയത്. മൂന്ന് തവണ ചികിത്സയ്ക്കും ഒന്ന് സ്വകാര്യാവശ്യത്തിനുമാണ് പോയത്. നിയമസഭയിൽ സജീവ് ജോസഫിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
മൂന്ന് ഔദ്യോഗിക യാത്രകൾക്കും രണ്ട് ചികിത്സാ യാത്രകൾക്കും ചെലവായ തുകയും പുറത്തുവിട്ടു. 32,58,185 രൂപയാണ് ഇതിനായി പൊതുഖജനാവിൽനിന്ന് ചെലവഴിച്ചത്. 2016-ൽ യു.എ.ഇ.യിലേക്കും 2018-ൽ യു.എസ്.എ.യിലേക്കും 2019-ൽ ജപ്പാനിലേക്കും ഔദ്യോഗിക യാത്ര നടത്തിയതിന്റെ ചെലവുകളും 2022-ൽ രണ്ടു പ്രാവശ്യം യു.എസ്.എ.യിലേക്ക് ചികിത്സയ്ക്കായി പോയതിന്റെ ചെലവുകളുമാണ് പുറത്തുവിട്ടത്. ബാക്കി യാത്രകളുടെ ചെലവുകൾ വ്യക്തമാക്കിയിട്ടില്ല.
യു.എസ്.എ.യിലേക്കും യു.എ.ഇ.യിലേക്കുമാണ് ഏറ്റവും കൂടുതൽ യാത്ര നടത്തിയത്. അഞ്ചുതവണ ഇവിടങ്ങളിലേക്ക് പോയി. ഇതിൽ യു.എസ്.എ.യിലേക്ക് മൂന്ന് വട്ടം ചികിത്സയ്ക്കും ഒന്ന് ഔദ്യോഗികവും ഒന്ന് സ്വകാര്യാവശ്യത്തിനുമായാണ് പോയത്. യു.എ.ഇ.യിലേക്ക് നടത്തിയതെല്ലാം ഔദ്യോഗിക യാത്രകളാണ്. കൂടാതെ യു.കെ.യിലേക്ക് രണ്ടും ബഹ്റൈൻ, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ദക്ഷിണ കൊറിയ, ജപ്പാൻ, നോർവേ എന്നിവിടങ്ങളിലേക്ക് ഓരോ തവണയും പോയി.
മറുനാടന് മലയാളി ബ്യൂറോ