ഷാർജ ഭരണാധികാരിയുടെ സന്ദർശനം റീ റൂട്ട് ചെയ്ത് ക്ലിഫ് ഹൗസിലേക്ക് മാറ്റി; സ്വപ്ന സുരേഷിന്റെ ആരോപണം പരോക്ഷമായി ശരി വച്ച് നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി; മുഖ്യമന്ത്രിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയോ, വിദേശ-ആഭ്യന്തര മന്ത്രാലയങ്ങളുടെ മുൻകൂർ അനുമതി വാങ്ങിയോ എന്നീ ചോദ്യങ്ങൾക്ക് മൗനം മാത്രം മറുപടിയും
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ഷാർജ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിരുന്നുവെന്നും മുൻകൂട്ടി നിശ്ചയിച്ച റൂട്ടിലൂടെയാണ് ആയിരുന്നു യാത്രയെന്നും മുഖ്യമന്ത്രി. 2017 സെപ്റ്റംബർ 26 രാവിലെ 10.30 നായിരുന്നു ഷാർജ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിൽ വച്ച് കൂടിക്കാഴ്ച നടന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ ഷാർജ ഭരണാധികാരികളുടെ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. മാത്യു കുഴൽ നാടൻ എം.എൽ എ യുടെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടിയിലാണ് ഇതിന്റെ വിശദാംശങ്ങൾ ഉള്ളത്.
എന്നാൽ ഷാർജ ഭരണാധികാരി മുഖ്യമന്ത്രിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ, കൂടിക്കാഴ്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തേയും ആഭ്യന്തര മന്ത്രാലത്തെയും മുൻകൂട്ടി അറിയിച്ചിരുന്നോ, കേന്ദ്ര സർക്കാർ പ്രസ്തുത കൂടി കാഴ്ചക്ക് അനുമതി നൽകിയിരുന്നോ എന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയില്ല.
ഷാർജ ഭരണാധികാരിയുടെ സന്ദർശനം റീ റൂട്ട് ചെയ്ത് ക്ലിഫ് ഹൗസിലേക്ക് മാറ്റിയെന്ന സ്വപ്ന സുരേഷിന്റെ ആരോപണം പരോക്ഷമായി ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ ഭാര്യയും മകളും കൂടിക്കാഴ്ചയിൽ പങ്കെടുത്ത വീഡിയോയും പുറത്ത് വന്നിരുന്നു. മകൾ വീണയുടെ ബിസിനസ് ആവശ്യങ്ങൾ നടത്തിയെടുക്കാനായിരുന്നു ഷാർജ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിലെ കൂടി കാഴ്ച എന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ . ഇതിനെതിരെ കോടതിയിൽ മാനനഷ്ടത്തിന് കേസു കൊടുക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല.
സ്വപ്ന സുരേഷിന്റെ ആരോപണം ഇങ്ങനെ:
ഷാർജ ഭരണാധികാരിയുടെ സന്ദർശനത്തിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടായെന്നാണ് സ്വപ്ന ആരോപിച്ചത്. വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെയാണ് ഷാർജ ഭരണാധികാരിയുടെ യാത്രാ റൂട്ട് മാറ്റിയതെന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കരിന്റെയും നിർദ്ദേശം അനുസരിച്ചാണ് ക്ലിഫ് ഹൗസിൽ എത്തിച്ചതെന്നുമാണ് സ്വപ്ന ആരോപിച്ചത്.
'കോഴിക്കോട്ടേക്കാണ് ഷാർജ ഭരണാധികാരി എത്തേണ്ടിയിരുന്നത്. അതിന് രേഖകളുണ്ട്. തിരുവനന്തപുരത്തെ പരിപാടിയെ കുറിച്ചോ ക്ലിഫ് ഹൗസ് സന്ദർശനത്തെ കുറിച്ചോ വിദേശകാര്യ മന്ത്രാലത്തെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ച് രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃതം ചെയ്തു. മുഖ്യമന്ത്രിയുടേയും ശിവശങ്കറിന്റെയും നിർദ്ദേശമനുസരിച്ച് താനാണ് മനോജ് എബ്രഹാമിനെ വിവരമറിയിച്ച് ലീലാ ഹോട്ടലിന്റെ ഡ്യൂട്ടി ചുമതലയിലുള്ള എസ്പിയോട് ഷാർജ ഭരണാധികാരിയുടെ റൂട്ട് മാറ്റി ക്ലിഫ് ഹൗസിലേക്ക് നേരിട്ടുള്ള സന്ദർശനത്തിന് എത്തിക്കാൻ ആവശ്യപ്പെട്ടത്. വീണാ വിജയന്റെ ഐടി ബിസിനസിന് വേണ്ടിയായിരുന്നുവെന്നും ഇതെല്ലാം ചെയ്തത്.'- സ്വപ്ന ആരോപിച്ചു.
അതേസമയം,മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും നളിനി നെറ്റോ ഐഎഎസും താനുമായി ക്ലിഫ് ഹൗസിൽ വച്ച് രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും. ബിസിനസ് ആവശ്യങ്ങൾ തടസമില്ലാതെ നടത്തിക്കിട്ടാൻ പാരിതോഷികമായി എത്ര സ്വർണം നൽകണമെന്ന് കമല വിജയൻ ചോദിച്ചുവെന്നും സ്വപ്ന ആരോപിച്ചു. മകൾക്ക് ബിസിനസ് ചെയ്യാൻ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നും സ്വപ്ന പറഞ്ഞു. വീണാ വിജയൻ, കമല വിജയൻ, കെ ടി ജലീൽ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങൾ കൈവശ