ബജറ്റ് അവതരണത്തിന് ശേഷം മന്ത്രി കെ എൻ ബാലഗോപാലിന് കൈ കൊടുക്കാതെ മന്ത്രി ജി ആർ അനിൽ; സപ്ലൈകോയ്ക്ക് പണം ഇല്ലാത്തതിലും കുടിശിക തീർക്കാൻ സഹായം അനുവദിക്കാത്തതിലും പ്രതിഷേധം; നേരിട്ട് അറിയിക്കാൻ മന്ത്രി
- Share
- Tweet
- Telegram
- LinkedIniiiii
തിരുനന്തപുരം: ബജറ്റിൽ തന്റെ വകുപ്പിന് ആവശ്യമായ വിഹിതം അനുവദിക്കാത്തതിൽ, ഭക്ഷ്യമന്ത്രി ജി ആർ അനിലിന് അതൃപ്തി. വിപണി ഇടപെടലിനും നെല്ല് സംഭരണത്തിനും സർക്കാർ ഏജൻസിയായി പ്രവർത്തിക്കുന്ന സപ്ലൈകോയെ ബജറ്റിൽ അവഗണിച്ചതിലാണ് സിപിഐ ന്ത്രിക്ക് അതൃപ്തി.
സപ്ലൈകോ ഔട്ട്ലെറ്റുകളുടെ നവീകരണത്തിന് മാത്രമാണ് ആകെ 10 കോടി അനുവദിച്ചത്. ഇക്കാര്യത്തിലുള്ളപ്രതിഷേധം ജി.ആർ.അനിൽ മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും നേരിട്ട് അറിയിക്കും. ബജറ്റ് അവതരണത്തിന് ശേഷം മറ്റ് മന്ത്രിമാരെല്ലാം മന്ത്രി കെ.എൻ.ബാലഗോപാലിന് കൈ കൊടുത്തപ്പോൾ, ജി.ആർ.അനിൽ അതിന് തയ്യാറാകാതെ മുഖം തിരിക്കുകയായിരുന്നു.
പൊതുവിപണിയിൽ വിലക്കയറ്റമുണ്ടാകുമ്പോഴാണ് വിപണി ഇടപെടലിന്റെ കാര്യം ബ്ജറ്റിൽ മറന്നത്. റബറിന്റെ താങ്ങുവില വർദ്ധിപ്പിച്ചപ്പോൾ ,നെൽ കർഷകരെ അവഗണിച്ചു. നെല്ല് സംഭരണം, സബ്സിഡി സാധനങ്ങളുടെ വിതരണം, സ്കൂൾ ഉച്ചഭക്ഷണത്തിന് അരി എത്തിക്കൽ തുടങ്ങിയ സർക്കാർ സേവനങ്ങളെല്ലാം സപ്ലൈകോ കടമെടുത്താണ് ചെയ്തത്. ഈ വകയിൽ 3000 കോടി രൂപയിൽ അധികം സർക്കാർ നൽകാനുമുണ്ട്.
കടത്തിൽ മുങ്ങിയ സപ്ലൈകോയ്ക്ക് രക്ഷാ പാക്കേജ് ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നതുമാണ്. അതും നിഷേധിച്ചു. മുൻ വർഷങ്ങളിൽ വിപണി ഇടപെടലിനും നെല്ല് സംഭരണത്തിനുമെല്ലാം ബജറ്റിൽ പ്രത്യേകം തുക അനുവദിക്കുമായിരുന്നു. 602 ഖണ്ഡികയുള്ള ബ്ജറ്റിൽ 556-ാമതായാണ് പൊതുവിതരണ വകുപ്പ് പരാമർശിക്കപ്പെട്ടത്. ആമുഖത്തിനു മുമ്പ് വകുപ്പുകളുടെ പേരുകളുടെ കൂട്ടത്തിലും ഭക്ഷ്യവകുപ്പില്ല.
മറുനാടന് മലയാളി ബ്യൂറോ