- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങളിൽ ഒന്നും ഇനി സർക്കാരും സിപിഎമ്മും പ്രതികരിക്കില്ല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗൺമാനെതിരെയുള്ള കേസ് അട്ടിമറിക്കുന്നതിനെതിരേ പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളി. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചത്. നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ആലപ്പുഴിൽ നവകരേള യാത്രക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച സംഭവത്തിൽ കോടതി ഇടപെടലിനെ തുടർന്ന് പൊലീസ് കേസെടുത്തിട്ടും , അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയനോട്ടീസ് നൽകിത്.സമീപ കാലത്തു നടന്ന സംഭവം അല്ലെന്നും വിഷയം കോടതി പരിഗണനയിൽ ആണെന്നും വ്യക്തമാക്കി സ്പീക്കർ നോട്ടീസ് തള്ളി. പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചെങ്കിലും സ്പീക്കർ വഴങ്ങിയില്ല. പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
ഷാഫി പറമ്പിലാണ് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിയുടെ ഇടതും വലതും നിൽക്കുന്ന ഗൺമാന്മാരാണ് ചട്ടം ലംഘിച്ചുകൊണ്ട് പ്രവര്ണ്ടത്തകരെ മർദ്ദിച്ചത്. ചോദ്യം ചെയ്യലിന് പോലും ഗൺമാൻ ഹാജരാകുന്നില്ലെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വിഷയം കോടതിയുടെ പരിഗണനയിലായതിനാലും സമീപകാലത്തു നടന്ന സംഭവമല്ലാത്തതിനാലും നോട്ടീസ് അനുവദിക്കാനാകില്ലെന്ന് സ്പീക്കർ നിലപാടെടുത്തു.
ഇത് സമീപകാലത്ത് നടന്ന സംഭവം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ചൂണ്ടിക്കാണിച്ചു. കേസിലെ അട്ടിമറിയാണ് തങ്ങൾ നോട്ടീസിൽ ഉന്നയിച്ചതെന്ന് സതീശൻ വിശദീകരിക്കുന്നതിനിടെ സ്പീക്കർ നോട്ടീസിന് അനുമതി നൽകാനാവില്ലെന്ന് ആവർത്തിച്ചു. ഇതോടെ പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മിൽ വാക്പോരായി. ഇതോടെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. പിന്നീട് സഭ വി്ട്ടിറങ്ങി.
നവകേരളയാത്ര ആലപ്പുഴയിലെത്തിയപ്പോൾ മുഖ്യമന്ത്രി സഞ്ചരിച്ച ബസ്സിന് നേരെ കരിങ്കൊടി കാണിച്ച് പിന്മാറിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസ് ,കെ എ സ് യു ജില്ലാ പ്രസിഡന്റ് എഡി തോമസ് എന്നിവരെ പിന്നിലെ വന്ന വാഹനത്തിൽ നിന്നും ഗൺമാൻ അനിലും എസ്കോർട്ടിലെ പൊലിസുകാരൻ സന്ദീപും മർദ്ദിക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു.
കോടതി നിർദേശ പ്രകാരം കേസെടുത്ത്,ചോദ്യം ചെയ്യാൻ ഹാജരകണമെന്ന് പൊലിസ് ആവശ്യപ്പെട്ടെങ്കിലും ഇരുവരും ഹാജരായില്ല. അനിൽകുമാറിനും എസ്.സന്ദീപിനും പുറമോ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്. നേരത്തെ ഇ്ത്തരം സംഭവങ്ങളെ രക്ഷാപ്രവർത്തനമെന്ന് വിളിച്ചത് മുഖ്യമന്ത്രിക്ക് വിനയായിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം വിവാദങ്ങളിൽ കൃത്യമായ മറുപടിയും ഇല്ല. ഈ സാഹചര്യത്തിലാണ് അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാത്തതെന്ന് പ്രതിപക്ഷം തിരിച്ചറിയുന്നു.
എക്സാലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി അഴിമതിയിൽ തൽകാലം മൗനം പാലിക്കാനാണ് സർക്കാരിന്റേയും സിപിഎമ്മിന്റേയും തീരുമാനം. സമാന രീതിയിൽ ഗൺമാൻ വിഷയത്തിലും മൗനം തുടരും.