- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണർ കീലേരി അച്ചുവിനെ ഓർമ്മിപ്പിക്കുന്നു
തിരുവനന്തപുരം: നയപ്രഖ്യാപനത്തിലെ നന്ദിപ്രമേയ ചർച്ചയിൽ ഗവർണർക്ക് എതിരെ കടുത്ത നിലപാടുമായി ഭരണപക്ഷം. സർക്കാരിന്റെ നേട്ടങ്ങൾ വായിക്കാൻ ഗവർണർക്ക് തോന്നിയില്ലെന്നും നിലമേലിൽ കാട്ടിയത് പുതിയ അടവാണെന്നും ഇ.ചന്ദ്രശേഖരൻ ആരോപിച്ചു. ഭരണഘടനാ ഭേദഗതി വരുത്തി ഗവർണർ പദവി തന്നെ ഒഴിവാക്കണമെന്നും ഇ.ചന്ദ്രശേഖരൻ പറഞ്ഞു.
അതേസമയം വർണറെ മാമുക്കോയയുടെ ഹാസ്യ കഥാപാത്രം കീലേരി അച്ചുവിനോട് പരോക്ഷമായി ഉപമിച്ചായിരുന്നു കെ.കെ ശൈലജ സംസാരിച്ചത്. ഗവർണർ തരം താഴരുതെന്നും കെ.കെ ശൈലജ പറഞ്ഞു. ഗവർണർക്ക് ഒരു ആരോഗ്യ പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നതിന് തുടർന്നുള്ള സംഭവങ്ങൾ തെളിവാണെന്ന് കെകെ ശൈലജ പറഞ്ഞു.
ഗവർണർ കാട്ടിക്കൂട്ടുന്നത് പക്വതയില്ലാത്ത പ്രതികരണമാണ്. പ്രായത്തെ മാനിച്ചും ജനപ്രതിനിധിയെന്ന നിലയിലും അതിനെ വിശേഷിപ്പിക്കേണ്ട യഥാർത്ഥ ഭാഷ ഉപയോഗിക്കുന്നില്ലെന്നും കെകെ ശൈലജ നിയമസഭയിൽ പറഞ്ഞു. ഗവർണർക്കെതിരെ കടുത്ത പ്രതിഷേധം ജനാധിപത്യ വിശ്വാസികൾ രേഖപ്പെടുത്തണം. ഗവർണർ മാമുക്കോയയുടെ കഥാപാത്രത്തെ ഓർമ്മിപ്പിക്കുകയാണ്. ഹാസ്യ ഗുണ്ടാ കഥാപാത്രത്തെ (കീലേരി അച്ചു) ഓർമ്മിപ്പിക്കുന്നു.
ഗവർണർ പദവിയിൽ ഇരിക്കുന്ന ഒരാൾ ഇങ്ങനെ തരംതാഴരുത്. റോഡിലിരുന്നതൊന്നും അംഗീകരിക്കാനാകില്ല. പേര് ഞാൻ പറയുന്നില്ല, പലർക്കുമത് മനസിൽ വന്നിട്ടുണ്ടാകാം. എന്താണ് നഷ്ടപ്പെട്ടതെന്ന് ബംഗാളിലും ത്രിപുരയിലും ഇപ്പോൾ ജനങ്ങൾക്കറിയാം. അത് കേരളത്തിൽ സംഭവിക്കില്ലെന്നും കെകെ ശൈലജ പറഞ്ഞു. മതപരമായ ചടങ്ങിൽ മതേതര രാജ്യത്തിന്റെ പ്രധാനമന്ത്രി മുഖ്യ കാർമ്മികനാകുന്നു. രാജ്യം ഇതെങ്ങോട്ടാണ് പോകുന്നത്. അഴകൊഴമ്പൻ സമീപനമാണ് കോൺഗ്രസിനും പ്രതിപക്ഷത്തിനുമെന്നും കെകെ ശൈലജ കൂട്ടിച്ചേർത്തു.
രണ്ടു മണിക്കൂറോളം നീണ്ടുനിൽക്കേണ്ട നയപ്രഖ്യാപന പ്രസംഗം ഒരു മിനിട്ടും 17 സെക്കൻഡിലും ഗവർണർ ഒതുക്കിയിരുന്നു. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ഗവർണറെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.