- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നികുതി കൂട്ടാൻ ആകെ പറ്റുന്നത് പെട്രോളിനും മദ്യത്തിനുമാണ്; ഭൂമിയുടെ ന്യായവില പലയിടത്തും യഥാർഥ വിലയുടെ മൂന്നിലൊന്നുപോലുമില്ല; കേന്ദ്രമാകട്ടെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു; ബജറ്റിൽ പകൽകൊള്ളയെന്ന വിമർശനത്തിന് ധനമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: എല്ലാം നികുതികളും കൂട്ടിയതോടെ, പിണറായി സർക്കാർ പകൽകൊള്ള നടത്തുകയാണെന്ന പ്രതിപക്ഷ വിമർശനത്തിന് മറുപടിയുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. നികുതി കൂട്ടാൻ ആകെ പറ്റുന്നത് പെട്രോളിനും മദ്യത്തിനുമാണെന്ന് മന്ത്രി വ്യക്തമാക്കി. മദ്യ സെസ് നടപ്പാക്കുക വഴി കുപ്പിക്ക് ശരാശരി 10 രൂപയാണ് വർധിക്കുന്നത്.കേരളത്തിൽ ഏറ്റവും വലിയ നികുതിയല്ല 1,000 രൂപ വിലയുള്ള മദ്യത്തിന് കുപ്പിക്ക് 20 രൂപയാണ് കൂടുന്നത്. എല്ലാ വർഷവും ഇതുപോലെ കൂട്ടിയിട്ടില്ല.
്‌സംസ്ഥാനത്തിന് കടമെടുക്കാനുള്ള പരിധി കേന്ദ്രം ഏകപക്ഷീയമായി വെട്ടിക്കുറച്ചു. 2700 കോടി കുറച്ചു. വലിയ ബുദ്ധിമുട്ടുള്ള സമയത്തും ഒന്നിനും കുറവുവരാതെയുള്ള ബജറ്റാണ്. സർക്കാരിന് വരുമാനം കൂടുന്ന സ്ഥിതിയില്ല. കേരളത്തിൽ ഏറ്റവും വലിയ നികുതിയല്ല. വലിയ മാളുകാർക്കും സാധാരണക്കാരനും ഒരേ നികുതിയാണ് നിലവിലുള്ളത്.അതിലാണ് മാറ്റം വരുത്തിയത്.
ഭൂമിയുടെ ന്യായവില ഉയർത്തിയതിനെയും ധനമന്ത്രി ന്യായീകരിച്ചു. പ്രളയവും കോവിഡും കാരണം കഴിഞ്ഞ അഞ്ച് വർഷക്കാലം ഒന്നും ചെയ്യാനായില്ല. പലയിടത്തും യഥാർഥ വിലയുടെ മൂന്നിലൊന്ന് പോലുമില്ല. 2010ന് ശേഷമാണ് ന്യായവിലയിൽ മാറ്റം വരുന്നതെന്നും മന്ത്രി പറഞ്ഞു.
ദുർബല വിഭാഗങ്ങൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്തുന്നത്. ഇതിനായി 500 രൂപ മുതൽ 999 രൂപ വരെ വിലവരുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലും പെട്രോൾ ഡീസൽ എന്നിവയ്ക്ക് 2 രൂപ നിരക്കിലും സാമൂഹ്യ സുരക്ഷാ സെസ്സ് ഏർപ്പെടുത്തി. പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസ്സ് ചുവടെ പറയും പ്രകാരം വർദ്ധിപ്പിച്ചു
മറുനാടന്‍ മലയാളി ബ്യൂറോ