പ്ലാൻ ബിയിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല; കേന്ദ്ര അവഗണന തുടർന്നാലാണ് പ്ലാൻ ബി; അങ്ങനെയൊരു സാഹചര്യം വരാതിരിക്കട്ടെ; വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്നത് പരിശോധിക്കും; വിശദീകരണവുമായി ധനമന്ത്രി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞിരുന്നു. കേന്ദ്ര അവഗണന തുടർന്നാൽ, സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും, വികസന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാനും പ്ലാൻ ബി തയ്യാറാക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ തന്റെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ധനമന്ത്രി വിശദീകരിച്ചില്ലെങ്കിലും, അതിന്റെ ചില സൂചനകൾ ബജറ്റിൽ കാണുന്നുണ്ട്
പ്ലാൻ ബിയിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പിന്നീട് വ്യക്തമാക്കി. കേന്ദ്ര അവഗണന തുടർന്നാലാണ് പ്ലാൻ ബിയെന്നും അങ്ങനെയൊരു സാഹചര്യം വരാതിരിക്കട്ടെയെന്നും ബാലഗോപാൽ പറഞ്ഞു. കേന്ദ്രവിഹിതം വെട്ടിക്കുറച്ചതുകൊണ്ടാണ് പദ്ധതി തുക കൂട്ടാത്തതെന്നും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം വെട്ടിക്കുറച്ചിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്നത് പരിശോധിക്കുമെന്നും ഇക്കാര്യം വിശദമായി ചർച്ച ചെയ്യണമെന്നും കേരളത്തിന്റെ പണം പുറത്തേക്ക് ഒഴുകുന്നത് നോക്കിയിരിക്കില്ലെന്നും ധനമന്ത്രി വിശദമാക്കി.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അധിക വിഭവസമാഹരണം നടത്താതെ സർക്കാരിന് മുന്നോട്ടുപോകാനാവില്ല. ഇതിനായി ചില നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേമ പെൻഷൻ ഉയർത്താൻ തുനിഞ്ഞില്ലെങ്കിലും 62 ലക്ഷത്തോളം വരുന്ന പെൻഷൻകാർക്ക് ക്ഷേമ പെൻഷൻ എങ്ങനെ നൽകുമെന്ന ചോദ്യത്തിന് ഉത്തരമില്ല. പ്രത്യേകിച്ചും 5 മാസമായി ക്ഷേമപെൻഷൻ മുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ.
മറുനാടന് മലയാളി ബ്യൂറോ