വിഴിഞ്ഞം തുറമുഖത്തെ സ്പെഷ്യൽ ഹബ്ബാക്കി മാറ്റും; കെ റെയിൽ അടഞ്ഞ അധ്യായല്ല, കേന്ദ്രവുമായി ചർച്ചകൾ തുടരും; ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ബിരുദം നേടിയാൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ പിഎച്ച്ഡിക്ക് ചേരാം; കാർഷികമേഖലയ്ക്ക് 1698.30 കോടി രൂപ: സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ നാലാം ബഡ്ജറ്റ് അവതരണം സഭയിൽ തുടരുകയാണ്. സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. വിഴിഞ്ഞത്തെ സ്പെഷ്യൽ ഹബ്ബാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.'വിഴിഞ്ഞം അന്തർദേശീയ തുറമുഖം മെയ് മാസത്തിൽ പ്രവർത്തനം ആരംഭിക്കും. വിഴിഞ്ഞത്തെ സ്പെഷ്യൽ ഹബ്ബാക്കി മാറ്റും. ദക്ഷിണേന്ത്യയുടെ വാണിജ്യ ഭൂപടം മാറ്റവരയ്ക്കും എന്നാണ് പ്രതീക്ഷ.
വിഴിഞ്ഞത്തിന്റെ കാര്യത്തിൽ രണ്ട് പതിറ്റാണ്ടിന്റെ കാലതാമസം ഉണ്ടായി എന്നത് വിസ്മരിക്കരുത്. ഇനി കാലതാമസം വരുത്തരുത് എന്ന ദൃഢ നിശ്ചയത്തോടെയാണ് സർക്കാർ മുന്നോട്ട് നീങ്ങുന്നത്. ഭാവി കേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞത്ത് ചൈനീസ് മാതൃകയിൽ സ്പെഷ്യൽ ഡെവലപ്മെന്റ് സോണുകൾ ആരംഭിക്കും. വിഴിഞ്ഞം കേന്ദ്രീകരിച്ച് വലിയൊരു വികസന സാദ്ധ്യതയുണ്ട്.'- ധനമന്ത്രി പറഞ്ഞു.
കെ റെയിലുമായി സർക്കാർ മുന്നോട്ട് തന്നെയാണെന്ന് സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാറിന്റെ തീരുമാനമെന്നും തിരുവനന്തപുരം മെട്രോയുടെ കാര്യത്തിൽ കേന്ദ്രത്തിന്റെ അനുമതി വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'വന്ദേഭാരത് എക്സ്പ്രസുകൾ വന്നതോടുകൂടി സംസ്ഥാനസർക്കാരിന്റെ നിലപാടിലെ ശരി ജനങ്ങൾക്കുമാത്രമല്ല മുഖ്യധാര മാധ്യമങ്ങൾക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തവണത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന്റെ റെയിൽ വികസനം അവഗണിക്കപ്പെട്ടു എന്നതാണ് വസ്തുത. ട്രെയിൻ യാത്രക്കാർ വലിയ ദുരിതത്തിലാണ്. റെയിൽവേ വഴിയുള്ള ചരക്കുനീക്കവും വലിയ പ്രതിസന്ധിയിലാണ്. കേരളത്തിന്റെ വളർച്ചയ്ക്കൊപ്പം റെയിൽവേയ്ക്ക് ഓടിയെത്താനാകുന്നില്ല. നിലവിലുള്ള റെയിൽപാതകളുടെ നവീകരണവും വളവുനികർത്തലും ഡബിൾ ലൈനിങും പൂർത്തിയാകുന്നതോടൊപ്പം പുതിയ ഹൈസ്പീഡ് പാത കൂടി വരേണ്ടത് മുന്നോട്ടുള്ള പോക്കിന് അനിവാര്യമാണ്.'
'അതിവേഘ ട്രെയിൻ യാത്രക്കാർക്കുള്ള കെ റെയിൽ പദ്ധതികൾ നടപ്പിലാക്കാനുള്ള ശ്രമം തുടരുകയാണ്. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാറുമായുള്ള കൂടിയാലോചനകൾ തുടരുകയാണ്', ധനമന്ത്രി പറഞ്ഞു.
ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ:
ഭവനപദ്ധതി പുനർഗേഹത്തിന് 40 കോടി
കോഴിക്കോട് പെരുവണ്ണാമൂഴിയിൽ ടൈഗർ സഫാരി പാർക്ക്
മത്സ്യത്തൊഴിലാളി പാർപ്പിട നവീകരണത്തിന് 9.5 കോടി
മുതലപ്പൊഴിക്ക് 10 കോടി
ചന്ദനവുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ മാറ്റംവരുത്തും
തീരദേശ വികസനത്തിന് 136 കോടി
ചന്ദന കൃഷിക്ക് പ്രോത്സാഹനം
പഞ്ഞമാസത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ഫണ്ട്
മത്സ്യത്തൊഴിലാളി മേഖലയിലെ വികസനത്തിന് 227.12 കോടി
കുട്ടനാട്ടിലെ കാർഷികവികസനത്തിന് 36 കോടി
വെറ്റിനറി സർവകലാശാലയ്ക്ക് 57 കോടി
കാർഷിക സർവകലാശാലയ്ക്ക് 75 കോടി
നാളികേര വികസനപദ്ധതിക്കായി 65 കോടി
വിഷരഹിത പച്ചക്കറികൾക്കായി 78.45 കോടി
നെല്ലുൽപാദന പദ്ധതികൾക്കായി 93.6 കോടി രൂപ
വിളപരിപാലത്തിന് 535.9 കോടി രൂപ
കാർഷികമേഖലയ്ക്ക് 1698.30 കോടി രൂപ
2.36 ലക്ഷം തൊഴിലവസരങ്ങൾ കാർഷികമേഖലയിൽ സൃഷ്ടിച്ചു
മത്സ്യത്തൊഴിലാളികളുടെ വരുമാന പരാധീനതകൾ 5 വർഷത്തിൽ പരിഹരിക്കും
ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ബിരുദം നേടിയാൽ ഓക്സഫോർഡ് സർവകലാശാലയിൽ പിഎച്ച്ഡിക്ക് ചേരാം
വയോധികർക്കായി കെയർ സെന്റർ
സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം കേന്ദ്രങ്ങൾ
സ്റ്റാർട്ടപ്പ് മിഷൻ വർക്ക് നിയർ ഹോം വ്യാപിപ്പിക്കാൻ 10 കോടി
വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കും
സ്റ്റാർട്ടപ്പ് മിഷൻ വഴി 50000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു
ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ കേരളത്തിന് ടോപ്പ് പെർഫോമൻസ് പുരസ്കാരം ലഭിച്ചു
25 സ്വകാര്യ വ്യവസായ പാർക്ക്
എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക സർവകലാശാലയ്ക്ക് 71 കോടിയുടെ ആസ്ഥാന മന്ദിരം
എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ കീഴിൽ മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ
ക്യാമ്പസുകൾ സംരംഭകരെ ഉത്പാദിപ്പിക്കുന്നു
വായ്പ എടുക്കാൻ ഡിജിറ്റൽ സർവകലാശാലയ്ക്ക് അനുമതി
ഡിജിറ്റൽ സർവകലാശാലക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങൾ
ഡിജിറ്റൽ സർവകലാശാല സ്ഥിരം സ്കോളർഷിപ്പ് ഫണ്ടിലേക്ക് പത്തുകോടി രൂപ
ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി
ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ പിന്തുണ
ക്ഷേമരാഷ്ട്ര സങ്കൽപത്തിലുള്ള കേരള മാതൃക തകർക്കാൻ ശ്രമം
കേരളീയത്തിന് പത്തുകോടി രൂപ
വിഴിഞ്ഞത്ത് നിക്ഷേപം ആകർഷിക്കാൻ മാരിടൈം ഉച്ചകോടി
തനത് വരുമാനത്തിൽ റെക്കോർഡ് വളർച്ച
മന്ത്രിമാരുടെ എണ്ണം ചെലവ് യാത്ര ആരോപണങ്ങളിൽ കഴമ്പില്ല
നികുതിപിരിവിൽ നികുതി വകുപ്പിന് അഭിനന്ദനം
നാലുവർഷം കൊണ്ട് നികുതിവരുമാനം ഇരട്ടിയായി
തനത് വരുമാനത്തിൽ റെക്കോർഡ് വളർച്ച
ധൂർത്ത് വെറും ആരോപണം
ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടില്ല
30000 കോടിയുടെ വർധനയാണ് ചെലവിൽ
ട്രഷറി മുഴുവൻ സമയവും പ്രവർത്തന സജ്ജം
ആഗോള നിക്ഷേപ സംഗമം ഉടൻ
വികസന ക്ഷേമപ്രവർത്തനങ്ങൾ എന്ത് വിലകൊടുത്തും തുടരും
കേന്ദ്രത്തിന്റെ അവഗണന തുടർന്നാൽ കേരളത്തിന് പ്ലാൻ ബി
യുക്രൈൻ ഫലസ്തീൻ യുദ്ധം കേരളത്തെ ബാധിച്ചു
ടൂറിസം മേഖലയ്ക്കായി കൂടുതൽ പദ്ധതികൾ
ടൂറിസം സ്റ്റാർട്ടപ്പ് തൊഴിലവസരങ്ങൾ വർധിപ്പിക്കും
കെ റെയിലുമായി മുന്നോട്ട്
കാർഷിക മേഖലയെ ഉത്തേജിപ്പിക്കും
തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ പദ്ധതികൾ
തീരദേശ പാതകൾ അതിവേഗം പൂർത്തിയാക്കും
പ്രവാസികളെയും സ്വകാര്യ നിക്ഷേപകരേയും ആകർഷിക്കും
വിഴിഞ്ഞത്ത് ആയിരം കോടിയുടെ നിക്ഷേപം
വിഴിഞ്ഞത്തെ ഫോക്കസ് ചെയ്ത് ബജറ്റ്
വിഴിഞ്ഞം കേന്ദ്രീകരിച്ച് വലിയ വ്യവസായ കേന്ദ്രം
വിഴിഞ്ഞം തുറമുഖം മെയ് മാസത്തിൽ തുറക്കും
കേന്ദ്രത്തിനെതിരേ ബജറ്റിൽ രൂക്ഷ വിമർശനം
പുതുതലമുറ നിക്ഷേപ പദ്ധതികൾ, സ്റ്റാർട്ട് അപ്പുകൾക്ക് സഹായം
അടുത്ത മൂന്നുവർഷം പ്രതീക്ഷിക്കുന്നത് മൂന്നുലക്ഷം കോടിയുടെ നിക്ഷേപം
കേരളത്തെ മെഡിക്കൽ ഹബ്ബാക്കി മാറ്റും
ദാരിദ്ര്യ നിർമ്മാജനത്തിൽ കേരളം മുന്നിൽ
ബജറ്റ് അവതരണം തുടങ്ങി
സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ബജറ്റെന്ന് ധനമന്ത്രി
കേരളത്തിന്റെ വളർച്ച 6.6%
ദേശീയ വളർച്ചയേക്കാൾ കുറവ്
പ്രതിശീർഷ വരുമാനം 1.74 ലക്ഷം രൂപ
നികുതി വരുമാനം കൂടി
റവന്യുചെലവും കടബാധ്യതകളുടെ അനുപാതവും കുറഞ്ഞു
നികുതി വിഹിതം സഹായ ധനം എന്നിവയായി കേന്ദ്രത്തിൽനിന്ന് ലഭിച്ച വിഹിതം കുറഞ്ഞു
2022-23ൽ ലഭിച്ചത് 45,638.54 കോടി. 4.6 ശതമാനം കുറവ്
മൊത്തവരുമാനം 1.35 ലക്ഷം കോടി
നെൽക്കൃഷിയുടെ വിസ്തൃതി കുറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ