കുടിശ്ശിക തീർക്കാൻ വഴിയില്ലാത്ത അവസ്ഥ; ക്ഷേമപെൻഷൻ തുക വർധിപ്പിക്കില്ല, കൃത്യമായി നൽകാൻ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി; പെൻഷൻ കൃത്യമായി നൽകാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും കേന്ദ്രസർക്കാരിന്റെ ചില നടപടികൾ മൂലം വൈകുന്നെന്ന് വിമർശനം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ക്ഷേമ പെൻഷൻ തുക നൽകാൻ സാധിക്കാത്ത അവസ്ഥയിലാണ് സംസ്ഥാന സർക്കാർ. അതുകൊണ്ട് തന്നെ പെൻഷൻ വർധിപ്പിക്കുമെന്ന പ്രഖ്യാപനം ബജറ്റിൽ ഇക്കുറിയില്ല. കടിശ്ശിക അടക്കമുള്ള്ള കാര്യങ്ങൾ വിതരണം ചെയ്യാൻ സർക്കാർ ശ്രമിക്കുമെന്നാണ് ബജറ്റിൽ ധനമന്ത്രി വ്യക്തമക്കിയിരിക്കുന്നത്.
സാമൂഹിക ക്ഷേമ പെൻഷൻ കൃത്യമായി വിതരണം ചെയ്യാനുള്ള ശ്രമങ്ങളിലാണ് സർക്കാരെന്ന് ധനമന്ത്രി. സാമ്പത്തിക പ്രതിസന്ധി കടുത്ത സാഹചര്യത്തിൽ ഇക്കുറി പെൻഷനിൽ വർധനവ് പ്രഖ്യാപിച്ചിട്ടില്ല. പെൻഷൻ കൃത്യമായി നൽകാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും കേന്ദ്രസർക്കാരിന്റെ ചില നടപടികൾ മൂലം അത് വൈകുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ 62 ലക്ഷം ആളുകൾക്കാണ് സർക്കാർ സാമൂഹിക സുരക്ഷാപെൻഷൻ നൽകുന്നത്. രാജ്യത്ത് ഏറ്റവും മികച്ച നിരക്കിൽ പെൻഷൻ നൽകിവരുന്ന സംസ്ഥാനമാണ് കേരളം. പ്രതിമാസം 1600 രൂപ നിരക്കിൽ പെൻഷൻ നൽകുന്നതിനായി പ്രതിവർഷം വേണ്ടിവരുന്നത് 9000 കോടി രൂപയാണ്. സാമൂഹികക്ഷേമ പെൻഷൻ നൽകുന്നതിനായി നാമമാത്രമായ സഹായമാണ് കേന്ദ്രം നൽകുന്നത്. അതുപോലും കൃത്യമായി ലഭിക്കാത്ത സ്ഥിതിയാണുള്ളത്. എങ്കിലും അടുത്തവർഷം കൃത്യമായി സാമൂഹിക പെൻഷൻ വിതരണം ചെയ്യാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും.
കേന്ദ്രനയം മൂലമാണ് സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണം കൃത്യമായി വിതരണം ചെയ്യുന്നതിൽ വീഴ്ച സംഭവിക്കുന്നതെന്ന് ധനമന്ത്രി വിശദീകരിച്ചു. പെൻഷൻ കമ്പനിയിലൂടെ പുതിയതായി പെൻഷൻ സമാഹരണം നടത്തി ക്ഷേമപെൻഷൻ സമയബന്ധിതമായി ജനങ്ങളിലേക്ക് എത്തിക്കാൻ കേന്ദ്രസർക്കാർ അനുവദിക്കുന്നില്ല. പെൻഷൻ കമ്പനിയുടെ ഈ ധനസമാഹരണത്തെ സർക്കാരിന്റെ പൊതുകടമായി കണക്കാക്കി പെൻഷൻ വിതരണത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം സാമൂഹ്യസുരക്ഷിതത്വം ക്ഷേമ മേഖലയ്ക്ക് 553.31 കോടി രൂപ മാറ്റിവെയ്ക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഉത്തരമലബാറിലെ ആചാരസ്ഥാനീയർക്കും കോലാധികാരികൾക്കും നൽകിവരുന്ന പ്രതിമാസ ധനസഹായം 1400 രൂപയിൽ നിന്ന് 1600 രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്. അംഗനവാടി ജീവനക്കാർക്കായി പ്രത്യേക ഇൻഷുറൻസ് പദ്ധതിയും പുതിയതായി പ്രഖ്യാപിച്ചിട്ടുണ്ട്. 1.2 കോടി രൂപയാണ് ഇതിനായി മാറ്റിവെയ്ക്കുക.
മറുനാടന് മലയാളി ബ്യൂറോ