ടെക്നോപാർക്കിന് 26 കോടിയും ഇൻഫോപാർക്കിന് 35 കോടിയും കെ ഫോണിന് 100 കോടിയും സ്റ്റാർട്ട് ആപ്പ് മിഷന് ആകെ 120.5കോടിയും; നേത്രാരോഗ്യത്തിന് അമ്പത് കോടി; സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബാക്കാൻ കെയർ പോളിസിയും; പേപ്പട്ടിക്ക് വാക്സിനും കേരളമുണ്ടാക്കും; കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജൻ ഹബ്ബുകളും
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നേത്രാരോഗ്യത്തിനായി ബജറ്റിൽ അമ്പതു കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. നേർക്കാഴ്ച എന്ന പേരിലാണ് നേത്രാരോഗ്യത്തിനുള്ള ബൃഹത് പദ്ധതി അവതരിപ്പിച്ചത്. എല്ലാവർക്കും നേത്രാരോഗ്യമെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും കാഴ്ച പരിശോധനയ്ക്ക് വിധേയമാക്കുന്ന പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബായി മറ്റുമെന്നും ഇതിനായി കെയർ പോളിസി നടപ്പാക്കുമെന്നും ധനമന്ത്രി. ഇതിനായി 30 കോടി വകയിരുത്തി. സംസ്ഥാന ബജറ്റിൽ പൈതുജനാരോഗ്യത്തിന് 2828.33 കോടി വകമാറ്റി. മുൻ വർഷത്തേക്കാൾ 196.6 കോടി അധികമാണിത്.
ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ വളന്റിയർമാർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ ജനകീയ ക്യാംപയിനാണ് നേതൃരോഗം കണ്ടെത്താൻ നടത്തുക. കാഴ്ച വൈകല്യങ്ങൾ കണ്ടെത്തപ്പെടുന്നവരിൽ സാമ്പത്തിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ സൗജന്യ കണ്ണടകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. നാലുവർഷം കൊണ്ടാണ് പദ്ധതി പൂർത്തിയാക്കുക. ഇതിലൂടെ കാഴ്ച വൈകല്യങ്ങൾ ഉള്ള എല്ലാ വ്യക്തികൾക്കും സൗജന്യ വൈദ്യോപദേശവും മരുന്നുകളും ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് ആരോഗ്യ പ്രശ്നം കൈകാര്യം ചെയ്യാൻ അഞ്ച് കോടി രൂപയും ആരോഗ്യ വകുപ്പിന് അനുവദിച്ചു. എല്ലാ ജില്ലാ ആശുപത്രികളിലും ക്യാൻസർ ചികിത്സ കേന്ദ്രങ്ങൾ ഒരുക്കും. പകർച്ച വ്യാധി പ്രതിരോധത്തിന് 11 കോടി രൂപയുമുണ്ട്. കാരുണ്യ മിഷന് 574.5 കോടി രൂപയും വകമാറ്റി. 74.5 കോടി അധികമാണിത്. കേരളം ഓറൽ റാബിസ് വാക്സീൻ വികസിപ്പിസിപ്പിക്കും. കേരളത്തിന്റെ സ്വന്തം പേപ്പട്ടി വിഷ വാക്സിന് 5 കോടിയാണ് മാറ്റി വച്ചിരിക്കുന്നത്. സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനുള്ള പദ്ധതിക്ക് അധികമായി 7 കോടിയും ഉണ്ട്. ഇ ഹെൽത്തിന് 30 കോടിയും ഹോപ്പിയോപ്പതിക്ക് 25 കോടിയും ആരോഗ്യ വിദ്യാഭ്യാല മേഖലക്ക് 463.75 കോടിയും ഉണ്ട്. മെഡിക്കൽ കോളജുകളോട് ചേർന്ന് കൂട്ടിരിപ്പുകാർക്കായി കേന്ദ്രത്തിന് 4 കോടിയും ഉണ്ട്.
ടെക്നോപാർക്കിന് 26 കോടിയും ഇൻഫോപാർക്കിന് 35 കോടിയും കെ ഫോണിന് 100 കോടിയും സ്റ്റാർട്ട് ആപ്പ് മിഷന് ആകെ 120.5കോടിയും മാറ്റി വച്ചിട്ടുണ്ട്. പേ വിഷത്തിനെതിരെ കേരള വാക്സിൻ. ഇതിനായി 5 കോടി രൂപയും മാറ്റി വച്ചിരിക്കുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജൻ ഹബ്ബുകൾ സ്ഥാപിക്കുന്നതിന് 200 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
പദ്ധതിക്ക് വേണ്ടി 20 കോടി രൂപ ബജറ്റിൽ വകയിരുത്തി. 2040 ഓടെ നൂറ് ശതമാനം പുനരുപയോഗ ഊർജാധിഷ്ഠിത സംസ്ഥാനമായും 2050 ഓടെ നെറ്റ് കാർബൺ ന്യൂട്രാലിറ്റി സംസ്ഥാനമായും മാറാനാണ് കേരളം ലക്ഷ്യമിടുന്നത്. ക്ലീൻ എനർജി എന്നറിയപ്പെടുന്ന ഹരിത ഹൈഡ്രജൻ ഉൽപാദനത്തിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലെന്നും മന്ത്രി പറഞ്ഞു.
ഗ്രീൻ ഹൈഡ്രജന് പരിസ്ഥിതി സൗഹൃദ വികസനത്തിന് പ്രധാന പങ്കുവഹിക്കാൻ കഴിയും. ദീർഘദൂര വാഹനങ്ങളിലും കപ്പലുകളിലും ഹൈഡ്രജൻ ഉപയോഗിക്കുന്നതിലുടെ കാർബൺ ബഹിർഗമനം വലിയ അളവിൽ കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ