100 രൂപ നികുതി പിരിച്ചാൽ കേരളത്തിന് കേന്ദ്രം തരുന്നത് 21 രൂപ; യുപിക്ക് അത് 46ഉം; കേന്ദ്രത്തിന്റെ അവഗണ പാരമ്യത്തിൽ; പ്ലാൻ ബി ആലോചന സജീവം; ക്ഷേമ പെൻഷൻകാരെ മുന്നിൽ നിർത്തി മുതലെടുപ്പിനും ശ്രമം; ഡൽഹി സമരത്തിന് ഏവരുടേയും പിന്തുണ വേണം; മോദി സർക്കാരിനെതിരെ കേരളാ ബജറ്റ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: പറഞ്ഞു പറഞ്ഞും എഴുതിയും കേരളത്തെ തോൽപ്പിക്കരുതെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. പോരായ്മകൾ ചർച്ച ചെയ്ത് പരിഹരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. ക്ഷേമ പെൻഷൻകാരെ മുൻ നിർത്തി മുതലെടുപ്പിന് ശ്രമം നടക്കുന്നുണ്ട്. ആനുകൂല്യങ്ങൾ നിർത്തലാക്കുന്നത് അല്ല കലാകാലങ്ങൾ നിലനിർത്തുകയെന്നതാണ് സർക്കാർ ലക്ഷ്യം. നാല് വർഷം കൊണ്ട് നികുതി വരുമാനം വർധിപ്പിച്ചു. സ്വപ്ന തുല്യമായ നേട്ടമാണിതെന്നും ബാലഗോപാൽ പറഞ്ഞു.
കേരള വികസനത്തെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു. അടുത്ത സാമ്പത്തിക വർഷത്തിനകം നികുതി വരുമാനം ഇരട്ടിയാകും. നാല് വർഷത്തിനിടെ നികുതി വരുമാനം ഇരട്ടിയാക്കുന്ന വിധം സ്വപ്ന തുല്യമായ നേട്ടം കൈവരിക്കും. കേന്ദ്രത്തിന്റെ കടുത്ത അവഗണന അതിന്റെ പാരമ്യത്തിൽ. പ്ലാൻ ബി ആലോചിക്കുന്നു. വികസന ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് പുറകോട്ട് പോകില്ല. വികസന ക്ഷേമ പ്രവർത്തനത്തിൽ നിന്ന് പിന്നോട്ടില്ല. എന്ത് വില കൊടുത്തും വികസന ക്ഷേമ പ്രവർത്തനങ്ങൾ തുടരും. കേന്ദ്രം അവഗണിക്കുന്നുവെന്ന് പ്രതിപക്ഷവും അംഗീകരിക്കുന്നു. ഇത് സ്വാഗതാർഹമാണ്. വൈകിയാണെങ്കിലും ഇത് പാർലമെന്റിൽ ഉന്നയിക്കുമെന്ന് അവർ പറയുന്നു. സർക്കാരിനൊപ്പം അല്ലെങ്കിലും സ്വന്തം നിലയ്ക്ക് എങ്കിലും സമരത്തിന് പ്രതിപക്ഷം തയ്യാറാകണമെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.
'പശ്ചാത്തല സൗകര്യ ങ്ങളുടെ വി കസനത്തി ൽ കേരളം പി ന്നി ലാ യി രു ന്നു . ഇപ്പോ ൾ അതി ൽ വി പ്ലവകരമായ മാറ്റം സം ഭവി ക്കു ന്നു . ഇത് പ്ര തീ ക്ഷാ വഹമാണ്.ണ്എട്ട് വർഷം മുൻപ്കണ്ട കേരളമല്ലി തെ ന്നും അദ്ദേഹം വ്യ ക്തമാക്കി .' 'ക്ഷേമപെ ൻഷൻകാരെ മുനി ർത്തി മുതലെ ടു പ്പ് നടക്കു കയാ ണ്. എഴു തി യും പറഞ്ഞും കേരളത്തെ തോ ൽപ്പി ക്കാ നാ കി ല്ല. കേരളത്തി ന്റെ ആത്മവി ശ്വാ സം തകർക്കാ നാ കി ല്ല. 'ജനത്തെ സർക്കാ രി നെ തി രെ തി രി ച്ചു വി ടു ന്നു . ഡൽഹി സമരത്തി ന് എല്ലാ വരു ടെ യും പി ന്തു ണ തേടു ന്നു . കേന്ദ്ര ത്തെ എതി ർക്കാ ൻ സ്വ ന്തം നി ലയി ലെ ങ്കി ലും പ്ര തി പക്ഷം തയാ റാ കണം . കേരളം അതി ജീ വന പോരാ ട്ടത്തി ന്റെ ഭൂ മി. ക്ഷേമരാ ഷ്ട്ര സങ്കൽപ്പത്തി ലു ള്ള കേരള മാതൃ ക തകർക്കാ നാ ണ് ശ്ര മം.'
'100 രൂ പ നി കുതി പി രി ച്ചാ ൽ കേരളത്തിന് കേന്ദ്രം തരു ന്നത് 21 രൂ പ. യു പി ക്ക് ഇത് 46 രൂ പയാ ണ്. 'കേന്ദ്ര അവഗണന പാരമ്യത്തി ലാ ണ്. കേന്ദ്രം പ്ര ഖ്യാ പി ച്ച മൂലധന വരു മാനം 5000 കോടി രൂ പ ലഭി ക്കു മെ ന്നാ ണ് പ്ര തീ ക്ഷ. 4 വർഷം കൊ ണ്ട് നി കുതി വരു മാനം ഇരട്ടി യാ യി . അത് സ്വ പ്ന തു ല്യ മായ നേട്ടം . നി കുതി വരു മാനം ഇനി യും കൂടും . ന്യാ യമായ ഒരു ചെ ലവും സർക്കാ ർ വെ ട്ടി ക്കു റച്ചി ട്ടി ല്ല. ചെ ലവ് ഉത്തരവാ ദി ത്തത്തി ൽനി ന്ന് ഒളിച്ചോ ടി യി ട്ടി ല്ല.
സംസ്ഥാനതിന്റെ ലക്ഷ്യം നവകേരള സൃഷ്ടിയാണ്. ടൂറിസം വിവര സാങ്കേതിക മേഖലകളിൽ പോരായ്മകൾ പരിഹരിക്കും. ലോകത്ത് യുദ്ധവും മാന്ദ്യവും പുരോഗമിക്കുന്ന മുറയ്ക്ക് ഈ പ്രശ്‌നം കേരളത്തെയും ബാധിക്കും. ആഗോള രംഗത്തെ തിരിച്ചടി നേരിടാൻ നമുക്ക് ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കണം. അതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു. അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി 500 കോടി ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
ദേശീയപാതകളുടെ വികസനം പുരോഗമിക്കുന്നത് അതിവേഗത്തിലാണെന്ന് മന്ത്രി പറഞ്ഞു. വിഴിഞ്ഞത്ത് ചൈനീസ് മാതൃകയിൽ സ്‌പെഷ്യൽ ഡെവലപ്‌മെന്റ് സോൺ പരിഗണിക്കും. വിഴിഞ്ഞത്തിന് പ്രത്യേക പരിഗണന നൽകും. ലോകത്തെ ഏറ്റവും വലിയ മദർഷിപ്പുകൾ വിഴിഞ്ഞം തീരത്ത് അടുക്കുന്ന തരത്തിലുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. തിരുവനന്തപുരം മെട്രോക്ക് വൈകാതെ കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി പറഞ്ഞു. റെയിൽവേ വികസനത്തിൽ കേന്ദ്രം കേരളത്തെ തുടർച്ചയായി അവഗണിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ