- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ ലഹരി ഉപയോഗം കൂടുതലെന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമം നടക്കുന്നു; ഇന്ത്യയിൽ ലഹരി ഉപയോഗം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളിൽ കേരളമില്ല; ലഹരിമാഫിയയെ അടിച്ചമർത്തും; ലഹരിവ്യാപനത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയുമായി മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: ലഹരി ഉപയോഗത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം. കേരളത്തിൽ ലഹരി ഉപയോഗം കൂടുതലെന്ന പ്രതീതി സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുവെന്ന് നോട്ടീസിന് മറുപടി പറയവെ മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. മാത്യു കുഴൽനാടനാണ് നോട്ടീസ് നൽകിയത്. രാഷ്ട്രീയ സംരക്ഷണം ലഭിക്കുമ്പോഴാണ് ലഹരിമാഫിയ ശക്തമാകുന്നതെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു.
അടിയന്തര പ്രമേയത്തിൽ സൂചിപ്പിച്ച കാര്യങ്ങൾ ഗൗരവമുള്ളതാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എല്ലാവരെയും യോജിപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നു. എന്നാൽ കേരളത്തിലാണ് ലഹരി ഉപയോഗം കൂടുതലെന്ന അഭിപ്രായമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിലാണ് ലഹരി ഉപയോഗം കൂടുതലെന്ന അഭിപ്രായമില്ല. കേരളത്തിൽ ലഹരി ഉപയോഗം കൂടുതലാണെന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇന്ത്യയിൽ ലഹരി ഉപയോഗം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളിൽ കേരളമില്ലെന്നും എം ബി രാജേഷ് പറഞ്ഞു.
ക്യാമ്പെയിൻ നടത്തുന്നതുകൊണ്ട് കേരളത്തിലാണ് കൂടുതലെന്ന് പറയരുത്. ലഹരി ഉപയോഗം കേരളത്തിലാണ് കൂടുതലെന്ന പ്രതീതി സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ പ്രചരണം നടത്തുന്നു. 263 വിദ്യാലയ പരിസരങ്ങളിൽ ലഹരി വിൽപ്പന ശ്രദ്ധയിൽപ്പെട്ടു. ഉദ്യോഗസ്ഥ പരിശോധന ശക്തമാക്കി. പൊലീസ് രജിസ്റ്റർ ചെയ്ത 24563 ലഹരിമരുന്ന് കേസുകളിൽ 27,088 പേരെ അറസ്റ്റ് ചെയ്തതായും അഴിയൂർ കേസിൽ അന്വേഷണം നടക്കുകയാണെന്നും മന്ത്രി സഭയിൽ പറഞ്ഞു.
അഴിയൂർ സംഭവം വളരെ ഗൗരവത്തോടെ സർക്കാർ കണ്ടുവെന്നും മന്ത്രി പറഞ്ഞു. കുട്ടിയുടെ രഹസ്യമൊഴിയെടുത്തു. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. മലയൻകീഴ് സംഭവത്തിൽ രാഷ്ട്രീയ സംരക്ഷണമില്ലെന്നും പ്രതി ജയിലിലാണെന്നും മന്ത്രി വിശദീകരിച്ചു. പ്രതിക്ക് സംരക്ഷണം കിട്ടിയിട്ടില്ല. ഇത്തരം കേസുകളെ നേരിടുന്നത് നിയമപരമായി. ചില കേസുകൾ മാത്രം മാത്യു ഓർക്കുന്നതായും എം ബി രാജേഷ് പറഞ്ഞു. എസ്എഫ്‌ഐ നേതാവിനെ ലഹരിസംഘം ആക്രമിച്ചത് മാത്യു പറഞ്ഞില്ല. മാത്യുവിന്റെ പ്രസംഗത്തിൽ ഉടനീളം രാഷ്ട്രീയ ദുഷ്ടലാക്കെന്നും മന്ത്രി പറഞ്ഞു.
ലഹരി എത്തുന്ന വഴികൾ കണ്ടെത്താൻ കഴിയുന്നുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. അഴിയൂരിലെ മയക്കുമരുന്ന് കേസ് ഞെട്ടിക്കുന്നതാണ്. സർക്കാർ ക്യാമ്പെയിനിനെ കുറിച്ച് പൊലീസുകാർക്ക് ബോധമില്ല. ലഹരിമാഫിയയ്ക്ക് പൊലീസ് ബന്ധമുണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ