സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാൻ അനുമതി നൽകും; ചന്ദന നയത്തിൽ ഇളവുകൾ വരുത്തുമെന്ന് ബജറ്റ് പ്രസംഗം; മനുഷ്യ-വന്യജീവി സംഘർഷത്തിനും 48.85 കോടിയുടെ പാക്കേജ്; നാടുകാണിയിൽ സ്വകാര്യ ടൈഗർ സഫാരി പാർക്കും; തീരശോഷത്തെ നേരിടാൻ പുനർഗേഹവും വരും
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: മനുഷ്യ വന്യജീവി സംഘർഷത്തിന് പരിഹാരം കാണാനും സംസ്ഥാന ബജറ്റിൽ പദ്ധതികൾ. വനാതിർത്തി മേഖലയിലുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഇടപെടൽ. മനുഷ്യ-വന്യജീവി സംഘർഷത്തിലെ ഇരകൾക്ക് നഷ്ടപരിഹാരം നൽകി. ചന്ദനത്തടികൾ മുറിക്കുന്നത് ഇളവുകൾ വരുത്തും. ചന്ദന കൃഷിയുമായി. ബന്ധപ്പെട്ട നിയമം കാലോചിത പരിഷ്കരിക്കും. സ്വകാര്യ ഭൂമിയിൽ നിന്ന് ചന്ദനം സംഭരിക്കാൻ നടപടിയെടുക്കും.
കേരളത്തിൽ വന്യജീവികളുടെ ആക്രമണം രൂക്ഷമാണ്. ഈ സാഹചര്യത്തിൽ വയനാടും ഇടുക്കിയിലും കോഴിക്കോടും പാലക്കാടും പത്തനംതിട്ടയിലും എല്ലാം പ്രതിസന്ധി രൂക്ഷമാണ്. ഇത് തിരിച്ചറിഞ്ഞാണ് മനുഷ്യ വന്യജീവി സംഘർഷത്തിന് ബജറ്റും പണം മാറ്റി വയ്ക്കുന്നത്. പിടികൂടുന്ന വന്യജീവികളുടെ പുനരധിവാസത്തിനും വന്യ ജീവികൾ മനുഷ്യ മേഖലയിൽ എത്തുന്നത് തടയാനും പദ്ധതികൾ വരുമെന്ന സൂചനയാണ് ബജറ്റിലുള്ളത്.
മനുഷ്യ -വന്യജീവി സംഘർഷം ലഘൂകരിക്കാൻ 48.85 കോടി വകയിരുത്തി. കോഴിക്കോട് പെരുവണ്ണാമുഴിയിൽ സ്വകാര്യ പങ്കാളിത്തത്തോടെ ടൈഗർ സഫാരി പാർക്ക് ആരംഭിക്കും. നാടുകാണിയിലാകും ടൈഗർ സഫാരി പാർക്ക്. ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനത്തിന് രണ്ട് കോടിയും അനുവദിച്ചു. തീരശോഷമുള്ള മേഖലയിലുള്ള മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റാനുള്ള പുനർഗേഹം പദ്ധതിക്ക് 40 കോടി നൽകി. മത്സ്യത്തൊഴിലാളികൾക്കുള്ള അപകടം ഇൻഷുറൻസിന് 11 കോടി. പൊഴിയൂരിൽ ചെറു മത്സ്യബന്ധന തുറമുഖത്തിന് അഞ്ച് കോടിയും മാറ്റി വച്ചു.
ഉൾനാടൻ മത്സ്യബന്ധനത്തിന് 80 കോടി. മത്സ്യഫെഡിന് മൂന്നു കോടി. നീണ്ടകര വല ഫാക്ടറിക്ക് അഞ്ച് കോടി. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് പത്തുകോടി. തീരദേശ വികസനത്തിന് പത്തുകോടി. അതി ദാരിദ്ര നിർമ്മാർജ്ജന പരിപാടിക്ക് 50 കോടി. സാക്ഷരത പരിപാടിക്ക് 20 കോടി. 2025 നവംബറോടെ അതിദാരിദ്ര്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് 50 കോടി. ഗ്രാമ വികസനത്തിന് 1868. 32 കോടിയും വകയിരുത്തി. അങ്ങനെ സാമൂഹിക ക്ഷേമ പദ്ധതികൾക്ക് മുൻതൂക്കം നൽകിയുള്ള വികസനമാണ് ബജറ്റ് മുമ്പോട്ട് വയ്ക്കുന്നത്.
കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രത്യേക ഉപജീവന പദ്ധതിക്കായി 430 കോടി (സ്വകാര്യ നിക്ഷേപം ഉൾപ്പെടെ) വകയിരുത്തിയിട്ടുണ്ട്. എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ 10 കോടി. തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ് വികസനത്തിന് പത്തു കോടിയും അനുവദിച്ചു. രണ്ടാം കുട്ടനാട് പാക്കേജിന് 5 കോടി. കെഎസ്ഇബി ഡാമുകളുടെ അറ്റകുറ്റ പണി നടത്താൻ 10 കോടി. ആലപ്പുഴ -കോട്ടയം ജില്ലകളിലെ വെള്ളപ്പൊക്ക ദുരീകരണത്തിന് 57 കോടിയും വകയിരുത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ