പാർട്ടി സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോൾ നികുതി കൊടുക്കാതെ പ്രതിഷേധിക്കാൻ പറഞ്ഞ വ്യക്തിയാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ; മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹം അതെല്ലാം മറന്നു; തുടർഭരണം ലഭിച്ചതിന്റെ അഹങ്കാരമാണ് സർക്കാരിന്; ആഞ്ഞടിച്ച് പ്രതിപക്ഷം; നിയമസഭ സ്തംഭിച്ചു; ഇന്ധന സെസ് കുറയ്ക്കാതെ സർക്കാരും
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നികുതി വർധനയ്ക്കെതിരെ നിയമസഭയിലേക്ക് നടന്ന് പ്രതിഷേധിച്ച് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലാണ് എംഎൽഎമാർ നടന്നത്. ഇന്ധന സെസ് ഉൾപ്പെടെയുള്ള നികുതിനിർദ്ദേശങ്ങളിൽ ഒരിളവുമുണ്ടാകില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനം. നിയമസഭയ്ക്കുള്ളിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. നടുത്തളത്തിൽ ഇറങ്ങിയായിരുന്നു ബഹളം. ഇതോടെ ഇന്നത്തേക്ക് സഭ പിരിയേണ്ട സാഹചര്യവുമുണ്ടായി.
പാർട്ടി സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോൾ നികുതി കൊടുക്കാതെ പ്രതിഷേധിക്കാൻ പറഞ്ഞ വ്യക്തിയാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹം അതെല്ലാം മറന്നു. തുടർഭരണം ലഭിച്ചതിന്റെ അഹങ്കാരമാണ് സർക്കാരിന്. പ്രതിരോധിക്കാൻ വാക്കുകളില്ലാത്തതുകൊണ്ടാണ് ധനമന്ത്രി പ്രതിപക്ഷത്തെ പരിഹസിക്കുന്നത്. പ്രതിപക്ഷത്തിനോട് പരിഹാസവും ജനങ്ങളോട് പുച്ഛവുമാണ് സർക്കാറിനെന്നും അദ്ദേഹം ആരോപിച്ചു. സഭയ്ക്കകത്ത് വലിയ പ്രതിഷേധമുണ്ടായിട്ടും സർക്കാർ ഇന്ധനസെസ്സ് പിൻവലിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് സഭയ്ക്ക് പുറത്തെ പ്രതിഷേധം.
സഭാ സമ്മേളനത്തിന്റെ ഇടവേളയിൽ പ്രക്ഷോഭം എങ്ങനെ വേണമെന്ന കാര്യം പാർട്ടിയിലേയും മുന്നണിയിലേയും നേതാക്കൾ ചർച്ച ചെയ്തു തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സഭാ സമ്മേളനം ഇടക്കാല അവധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ സഭയ്ക്ക് പുറത്തെ പ്രതിഷേധം ഏതു രീതിയിൽ വേണമെന്ന കാര്യം നേതാക്കൾ കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് വിഡി സതീശൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ