- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ പണം ഇരിക്കുന്നത് പിണറായിയുടെ മടിയിലോ അല്ലങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിലോ ആണ്; ഉന്നയിക്കുന്നത് യഥാർത്ഥ കമ്യുണിസ്റ്റുകാരന്റെ മനസറിഞ്ഞിട്ടാണെന്നും മൂവാറ്റുപുഴ എംഎൽഎ; വീണ്ടും മാസപ്പടി നിയമസഭയിൽ കത്തിച്ച് കുഴൽനാടൻ; സഭാതല ദുരൂപയോഗമെന്ന് മന്ത്രി എംബി രാജേഷും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ മാസപ്പടി വിവാദം നിയമസഭയിൽ വീണ്ടും ഉയർത്തി മാത്യു കുഴൽനാടൻ എംഎൽഎ. ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് സിപിഐഎം കാവൽ നിൽക്കുന്നുവെന്ന് വിമർശനം. ആരോപണം വന്നപ്പോൾ മുഖ്യമന്ത്രി കിടുങ്ങിപ്പോയിയെന്നും പിണറായി വിജയൻ മറുപടി പറയുന്നില്ലെന്നും മാത്യു കുഴൽനാടൻ.
മാസപ്പടി വിവാദം സഭയിൽ ആദ്യം ഉന്നയിച്ചപ്പോൾ മൈക്ക് ഓഫ് ചെയ്തു പ്രസംഗത്തെ തടസ്സപ്പെടുത്തി. കുടുംബം നടത്തുന്ന കൊള്ളയ്ക്ക് കാവൽ നിൽക്കുന്ന നിലയിലേക്ക് ഇജകങ അധഃപതിച്ചിരിക്കുന്നു. തീവെട്ടിക്കൊള്ളയ്ക്ക് കുടപിടിക്കുന്ന പാർട്ടിയായി സിപിഎം. അനധികൃതമായി വന്ന പണം എവിടെപ്പോയി? മുഖ്യമന്ത്രിയുടെ കുടുംബത്തിലോ അലമാരയിലോ ബാങ്കിലോ ഈ പണം കാണും. മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് മുഖത്തുനോക്കി പറയുന്നു- മാത്യു കുഴൽനാടൻ തുറന്നടിച്ചു.
സിപിഎമ്മിലെ പലർക്കും ഈ അഭിപ്രായമുണ്ട്. എന്നാൽ പറയാൻ കഴിയുന്നില്ല. അവർക്ക് വേണ്ടിയാണ് താനിത് പറയുന്നതെന്ന് പ്രതിപക്ഷത്തിന്റെ കരഘോഷത്തിനിടെ കുഴൽനാടൻ പറഞ്ഞു. ഒരു ഘട്ടത്തിലും സ്പീക്കർ വിഷയത്തിൽ ഇടപെട്ടില്ല. തടസ്സപ്പെടുത്താൻ പ്രതിപക്ഷം ബഹളം വച്ചു. അപ്പോഴും പ്രതിപക്ഷ കൈയടിക്കിടെ കുഴൽ നാടൻ ആഞ്ഞടിച്ചു. പിണറായി വിജയന്റെ കുടുംബം നടത്തുന്ന കൊള്ളക്ക് സി പിഎം എന്ന പാർട്ടി കാവൽ നിൽക്കുകയാണെന്ന് മാത്യു കുഴൽ നാടൻ ആരോപിച്ചു.
വീണാ വിജയന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന എക്സാ ലോജിക്ക് കമ്പനിയിൽ നിന്നും 1.72 കോടി രൂപ കൈപ്പററിയത് സേവനങ്ങൾ നൽകിയതുകൊണ്ടാണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇറക്കിയ പത്രക്കുറിപ്പിലുള്ളത്. എന്നാൽ തനിക്ക് യാതൊരു സേവനവും ആ കമ്പനി നൽകിയിട്ടില്ലന്ന് ആ കർത്തായുടെ കമ്പനിയായ സി എം ആർ എൽ പറയുന്നു കാര്യവും വീണയുടെ പിതാവ് വലിയൊരു രാഷ്ട്രീയ നേതാവായതുകൊണ്ടാണ് അവർക്ക് ഈ പണം ലഭിച്ചതെന്ന് ഇൻകം ടാക്സ് അധികൃതരും പറയുന്നു.
ഈ പണം തികഞ്ഞ കൈക്കൂലി തന്നെയാണ്. ആ പണം ഇരിക്കുന്നത് പിണറായിയുടെ മടിയിലോ അല്ലങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിലോ ആണ്. താൻ ഈ വിഷയം ഉന്നയിക്കുന്നത് യഥാർത്ഥ കമ്യുണിസ്റ്റുകാരന്റെ മനസറിഞ്ഞിട്ടാണെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു. മാത്യു കുഴൽനാടന് മറുപടിയുമായി മന്ത്രി എം.ബി രാജേഷ്. സഭയിൽ അംഗമല്ലാത്ത ഒരാളെ കുറിച്ച് സഭയിൽ ആരോപണം ഉന്നയിരിക്കുന്നു. സഭാതലം ദുരുപയോഗം ചെയ്യുകയാണെന്നും മാത്യുവിന്റെ പരാമർശം സഭാ രേഖകളിൽ നിന്ന് ഒഴിവാക്കണമെന്നും എംബി രാജേഷ്.
ആരോപണത്തിൽ അന്വേഷണം വേണമെന്ന ആവശ്യം കോടതി ചവറ്റുകൊട്ടയിൽ തള്ളിയതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സഭാ ചട്ടങ്ങൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് സ്പീക്കർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ