- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളെ പുകഴ്‌ത്തിയാൽ മാധ്യമ അവാർഡ്, നിങ്ങൾക്കെതിരെ തിരിഞ്ഞാൽ കേസും അറസ്റ്റും; നിങ്ങൾക്ക് മുന്നിൽ മോദി വെറ്റില വെക്കുന്ന സ്ഥിതിയാണിപ്പോൾ; പൊളിറ്റിക്കൽ പവറും മണി പവറും നിങ്ങൾക്കുണ്ട്, ഇനി കിട്ടേണ്ടത് മീഡിയ പവറാണ്; നിയമസഭയിൽ സർക്കാറിനെതിരെ പി.കെ ബഷീർ എംഎൽഎ
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചു മുസ്ലിംലീഗ് എംഎൽഎ പി കെ ബഷീറും. നിയമസഭയിൽ സർക്കാറിനെതിരെ രൂക്ഷമായ വിമർശനമാണ് പി കെ ബഷീർ ഉന്നയിച്ചത്. സിപിഎം സ്തുതിപാഠകർക്ക് ഒപ്പം നിൽക്കുകയും അല്ലാവരവെ അറസ്റ്റും മറ്റുമായി നേരിടുകയുമാണെന്ന് പി കെ ബഷീർ പരഞ്ഞു. നിങ്ങളെപ്പറ്റി പുകഴ്‌ത്തിയാൽ മാധ്യമ അവാർഡ്. നിങ്ങൾക്കെതിരെ തിരിഞ്ഞാൽ കേസും അറസ്റ്റ്. അല്ലാതെ വേറെ എന്താ ഇവിടെ സംഭവിക്കുന്നതെന്ന് പി.കെ ബഷീർ ചോദിച്ചു.
സർക്കാറിനെതിരെ രൂക്ഷമായി വിമർശിച്ചത്. 'മോദിക്ക് വേണ്ടിയാണ് നിങ്ങൾ ചലിക്കുന്നത്. ഇപ്പോൾ മോദി നിങ്ങൾക്ക് മുമ്പിൽ വെറ്റില വെക്കണ ഒരു സ്ഥിതിയാണ്. പൊളിറ്റിക്കൽ പവറും മണി പവറും നിങ്ങൾക്കുണ്ട്. ഇനി കിട്ടേണ്ടത് മീഡിയ പവറാണ്. അതിന് വേണ്ടി എല്ലാ പത്രക്കാരെയും നിങ്ങളുടെ വരുതിയിൽ വരുത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്'..' അദ്ദേഹം പറഞ്ഞു.
'മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന ആളുകളാണെങ്കിൽ ചാനൽചർച്ചയിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ ഏഷ്യാനെറ്റിന്റെ അവതാരകനെതിരെ കേസ് കൊടുത്തത് എന്തിനാണ്? നിങ്ങൾ ദേശാഭിമാനിയിൽ എഴുതുന്ന വാർത്തയിൽ എന്താണ് സത്യസന്ധത ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം, നീതി ഇതൊന്നും നിങ്ങൾ പറയണ്ട. നിങ്ങളെ വാക്കും ചാക്കും ഒരുപോലെയാണ്.സെക്രട്ടറിയേറ്റിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കുന്നുണ്ടോ? '. മാധ്യമ സ്വാതന്ത്ര്യ കൈകടത്തുന്ന ഈ പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്ക് ഔട്ട് നടത്തുകയാണെന്നും പി.കെ ബഷീർ പറഞ്ഞു.
അതേസമയം മാധ്യമങ്ങൾ തെറ്റ് ചെയ്താൽ നടപടിയാകാം, പക്ഷെ ആ നടപടി പകപോക്കലിനുള്ള അവസരമാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ലഹരിക്ക് എതിരായ ക്യാംപയിന്റെ ഭാഗമായാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയത്. കേസുണ്ട് ,ചാർജ് ഷീറ്റുണ്ട്, പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ കേസ് എടുത്തതാണ്. ആരുടേയും ചിത്രം വാർത്തയിൽ വ്യക്തമല്ല. ആർക്കും മനസിലാക്കാൻ പാടില്ലാത്ത ചിത്രം വച്ചാണ് വാർത്ത ചിത്രീകരിച്ചത്. ഈ വീഡിയോ യഥാർത്ഥമല്ല എന്ന് വേണമെങ്കിൽ കൊടുക്കാമായിരുന്നു എന്ന് മാത്രമാണ് ഇതിൽ പറയാവുന്ന തെറ്റെന്നും സതീശൻ പറഞ്ഞു.
അൻവർ നേരത്തെ പോസ്റ്റ് ഇട്ടു. പണി വരുന്നുണ്ട് അവറാച്ചാ എന്നു പറഞ്ഞു. ചോദ്യം വരും മുൻപ് അൻവറിന്റെ ചോദ്യത്തിന്റെ സ്‌ക്രീൻ ഷോട്ട് വരുന്നു. മാർച്ച് മൂന്നിന് വരുന്ന ക്വസ്റ്റ്യന്റെ സ്‌ക്രീൻ ഷോട്ട് ഫെബ്രുവരി അവസാനം സാമൂഹ്യ മാധ്യമത്തിൽ പ്രചരിക്കുന്നു. പിന്നാലെ പരാതി. പിന്നെ മുഖ്യമന്ത്രിയുടെ മറുപടി. എസ്എഫ്ഐ അതിക്രമം പിന്നെ അൻവറിന്റെ പരാതി, കേസ് വരുന്നു. ഇന്നലെ പൊലീസ് പരിശോധന നടത്തുന്നു.
സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ആസൂത്രിതമായ നീക്കങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടക്കുന്നത്. വ്യാജ വാർത്ത എന്ന പ്രചാരണം ശരിയല്ല. ഒരു പെൺകുട്ടിയുടേയും ചിത്രം വ്യക്തമാക്കാത്ത വീഡിയോയുടെ പേരിലാണ് നടപടി. പ്രക്ഷേപണവുമായി ബന്ധപെട്ട തെറ്റ് ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടാം. പ്രക്ഷേപണത്തിൽ സാങ്കേതിക പ്രശ്നം ഉണ്ടെങ്കിൽ അത് പറയാമായിരുന്നു. സർക്കാരിനെതിരെ ഗൂഡലോചന നടത്തി എന്നാണ് എഫ് ഐ ആർ. വാർത്ത വ്യാജ വാർത്തയിൽ എങ്ങനെ പോക്സോ ചുമത്തി അന്വേഷണം നടത്തും. പരാതി തന്നെ പരസ്പര വിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഏകാധിപതികൾക്ക് എല്ലാം ഭയമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തെയും ചോദ്യങ്ങളെയും പേടിയാണ്. ലഹരിക്കെതിരായ വാർത്താ പരമ്പരയെ എക്സൈസ് മന്ത്രി സ്വാഗതം ചെയ്തതാണെന്നും വി.ഡി സതീശൻ വ്യക്തമാക്കി. ഏഷ്യാനെറ്റ് കൊച്ചി റീജിനൽ ഓഫിസിൽ എസ്.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ച് കയറിയ സംഭവം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് പി.സി വിഷ്ണുനാഥ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. ഏഷ്യാനെറ്റ് ഓഫിസിൽ 30തോളം വരുന്ന എസ്.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ച് കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തെന്നാണ് വിഷ്ണുനാഥ് നേട്ടീസ് ചൂണ്ടിക്കാട്ടിയത്.
ലഹരി മാഫിയക്കെതിരായ വാർത്തയിൽ എസ്.എഫ്.ഐ പ്രവർത്തകർ എന്തിനാണ് പ്രകോപിതരാകുന്നത്. ലഹരി മാഫിയക്കെതിരായ വാർത്ത എങ്ങനെ സംസ്ഥാന സർക്കാറിന് എതിരാകും. എസ്.എഫ്.ഐക്ക് സെൻസർഷിപ്പ് ചുമതല ആരാണ് നൽകിയത്. എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിലാണ് ഏഷ്യാനെറ്റ് കൊച്ചി ഓഫിസിൽ അതിക്രമം നടത്തിയതെന്നും വിഷ്ണുനാഥ് ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ