സമരക്കാരെ കാണാൻ സ്പീക്കർ ഷംസീർ സമരപന്തലിൽ; എംഎൽഎമാരുടെ സത്യഗ്രഹം രണ്ടാം ദിനത്തിലേക്ക്; ഇന്ധന സെസ് കുറയ്ക്കാൻ ആവശ്യപ്പെട്ട് നിയമസഭക്ക് അകത്തും പുറത്ത് പ്രതിഷേധം കടുപ്പിച്ചു പ്രതിപക്ഷം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസിനെതിരെ നിയമസഭയ്ക്കകത്ത് രാത്രിയിലും സത്യഗ്രഹ സമരം തുടർന്ന് പ്രതിപക്ഷ എംഎൽഎമാർ. ഇതിനിടെയാണ്, സ്പീക്കർ എ.എൻ.ഷംസീർ പ്രതിപക്ഷ എംഎൽഎമാരെ കാണാൻ എത്തിയത്. നിയമസഭക്ക് അകത്തും പുറത്ത് പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. ഈ സാഹചര്യത്തിൽ സുരക്ഷ കൂട്ടാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
സെസിനുപുറമെ, വെള്ളക്കര വർധനയും പ്രതിപക്ഷം സഭയിൽ ഉന്നയിക്കുകയാണ്. ഷാഫി പറമ്പിൽ, സി.ആർ.മഹേഷ്, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം എന്നിവരാണ് സഭാകവാടത്തിൽ സമരം തുടരുന്നത്. തറയിൽ കിടക്ക വിരിച്ചാണ് എംഎൽഎമാർ അന്തിയുറങ്ങിയത്. സമരം തുടരുന്നതിനാൽ ഇന്ന് സഭാനടപടികളുമായി ഇവർ സഹകരിക്കില്ല.
അതേസമയം വനിയമസഭയ്ക്ക് പുറത്ത് പ്രതിഷേധം കടുപ്പിക്കുന്ന കോൺഗ്രസ്, സെക്രട്ടേറിയറ്റിന് മുന്നിലും കലക്ടറേറ്റുകളിലും പ്രതിഷേധിക്കുന്നുണ്ട്. നിയമസഭയിലേക്ക് യുവമോർച്ച മാർച്ച് ചെയ്തു. സമരം തുടരുന്നതിനാൽ ഇന്ന് സഭാനടപടികളുമായി ഇവർ സഹകരിക്കില്ല. സമരക്കാർക്ക് ഐക്യദാർഢ്യം അറിയിച്ച് പ്രതിപക്ഷ നേതാവും സഹപ്രവർത്തകരും എത്തിയിരുന്നു. ഇതിനിടെയാണ്, സ്പീക്കർ എ.എൻ.ഷംസീർ പ്രതിപക്ഷ എംഎൽഎമാരെ കാണാൻ എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ