ചരിത്രം കുറിച്ച് കേരളാ നിയമസഭ; സഭ നിയന്ത്രിക്കാൻ ആദ്യമായി വനിതാ സ്പീക്കർ പാനൽ; സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത അവസരങ്ങളിൽ സഭയെ നിയന്ത്രിക്കുക യു പ്രതിഭയും സി കെ ആശയും കെ കെ രമയും
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം പല കാരണങ്ങൾ കൊണ്ടും ഏറെ പ്രത്യേകതയുള്ളതാണ്. നിർണായകമായ ബില്ലുകൾ അടക്കം സഭ പാസാക്കാൻ ഒരുങ്ങുകയാണ്. ഇതിനിടെയാണ് സഭയെ നിയന്ത്രിക്കാൻ വനിതാ സ്പീക്കർ പാനലായത്. സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ സഭ നിയന്ത്രിക്കാനാ് ഇക്കുറി മൂന്ന് വനിതകളെ ചുമതലപ്പെടുത്തിയത്. ഭരണപക്ഷത്ത് നിന്ന് യു പ്രതിഭയും സി കെ ആശയും പ്രതിപക്ഷത്ത് നിന്ന് കെ കെ രമയുമാണ് പാനലിലുള്ളത്.
പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ചില ചരിത്ര നിമിഷങ്ങൾക്കു കൂടി സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. തിങ്കളാഴ്ച ആരംഭിച്ച സമ്മേളനത്തിൽ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത അവസരങ്ങളിൽ സഭയെ നിയന്ത്രിക്കുക ഇത്തവണ വനിതകൾ ആയിരിക്കും. പാനൽ ചെയർമാൻ എന്നാണ് ഇത്തരത്തിൽ സഭ നിയന്ത്രിക്കുന്ന അംഗങ്ങളെ വിശേഷിപ്പിക്കുന്നത്. ഓരോ സഭാ കാലഘട്ടത്തിലും പ്രത്യേക ലിസ്റ്റ് തയ്യാറാക്കിയാണ് സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ നടപടിക്രമങ്ങൾ നിയന്ത്രിക്കാനുള്ളവരെ തിരഞ്ഞെടുക്കാറുള്ളത്.
വരുന്ന സമ്മേളനത്തിൽ പാനൽ ചെയർമാൻ സ്ഥാനത്തേക്ക് വനിത അംഗങ്ങളെ ശുപാർശ ചെയ്യാൻ സ്പീക്കർ എ എം ഷംസീർ കക്ഷി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തു നിന്ന് ഉമാ തോമസ്, കെ കെ രമയുടെ പേരുകളും ഭരണപക്ഷത്തു നിന്ന് യു പ്രതിഭ, കനത്തിൽ ജമീല, സി കെ ആശ എന്നിവരുടെ പേരുകളുമാണ് അതത് കക്ഷികൾ നാമനിർദ്ദേശം ചെയ്തിരുന്നത്. ഇവരിൽ നിന്ന് സീനിയോറിറ്റി അനുസരിച്ച് ആണ് സഭ നിയന്ത്രിക്കേണ്ടവരെ സ്പീക്കർ തിരഞ്ഞെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ